ഗാസാ നഗരം

From Wikipedia, the free encyclopedia

ഗാസാ നഗരം
Remove ads

പലസ്തീനിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ഗാസാ. പതിനാല് മീറ്റർ ഉയരമുള്ള ഒരു ചെറിയ കുന്നിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

വസ്തുതകൾ ഗാസാ നഗരം (غزة), സർക്കാർ ...

ചരിത്രം

കൂടുതൽ വിവരങ്ങൾ വർഷം, ജനസംഖ്യ ...

പതിനഞ്ചാം നൂറ്റാണ്ടിൽ ജനവാസം ആരംഭിച്ചു. ഈജിപ്ഷ്യൻ, റോമൻ, ബൈസന്റൈൻ സാമ്രാജ്യങ്ങളുടെ കീഴിൽ ഒരു പ്രധാന തുറമുഖ നഗരമായി വളർന്നു. 635-ൽ ഖലീഫയുടെ അധികാരത്തിൽ വരുകയും ഒരു പ്രമുഖ നിയമപഠന കേന്ദ്രമാവുകയും ചെയ്തു. എന്നാൽ പതിനൊന്നാം നൂറ്റാണ്ടിൽ കുരിശുയുദ്ധക്കാർ ഗാസയിൽ കുറച്ച് അവശിഷ്ടങ്ങൾ മാത്രമാണ് കണ്ടത്. അവർ നിർമ്മിച്ച കോട്ട 1187-ൽ സലാദിൻ പിടിച്ചെടുത്തു. മംഗോൽ ആക്രമണങ്ങളും വെള്ളപ്പൊക്കങ്ങളും കൃഷിനാശവും കാരണം പതിനാറാം നൂറ്റാണ്ടായപ്പോഴേക്കും ഒരു ഗ്രാമമായി ഒതുങ്ങിയിരുന്നു. തുടർന്ന് ഒട്ടോമൻ ഭരണകാലത്ത് റിദ്വാൻ രാജവംശത്തിന്റെ ഭരണത്തിൽ ഗാസാ നഗരം വളരുകയും 1893-ഇൽ മുനിസിപ്പാലിറ്റിയാവുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഗാസാ നഗരം ബ്രിട്ടിഷ് നിയന്ത്രണത്തിൽ വന്നു. 1948-ൽ ഈജിപ്ത് ഗാസാ പിടിച്ചെടുക്കുകയും വികസനപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. 1967-ൽ ആറു ദിവസത്തെ യുദ്ധത്തിൽ ഇസ്രായേൽ ഈ നഗരം കൈവശപ്പെടുത്തി. 1993-ഇൽ പലസ്തീന്റെ ഭാഗമായി. എന്നാൽ 2006-നു ശേഷം ഹമാസ് എന്ന സംഘടനയുടെ നിയന്ത്രണത്തിലാണ് ഗാസാ നഗരം. അയൽരാജ്യങ്ങളായ ഈജിപ്തും ഇസ്രായേലും ഗാസയിൽ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസയിലെ ഭൂരിപക്ഷം ജനങ്ങളും സുന്നി മുസ്ലിങ്ങളാണ്. ഒരു ഗ്രീക്ക് ഓർത്തഡോക്സ് ന്യൂനപക്ഷവുമുണ്ട്.

Remove ads

കാലാവസ്ഥ

വർഷം മുപ്പത്തി ഒൻപത് സെന്റീമീറ്റർ മഴ ലഭിക്കുന്നു. ഉയർന്ന താപനില മുപ്പത്തി മൂനും (ജൂലൈ / ആഗസ്റ്റ്) താഴ്ന്ന താപനില ഒൻപതുമാണ് (ജനുവരി). നവംബർ - മാർച്ച് സമയത്താണ് മഴ പെയ്യുന്നത്.[11]

സമ്പദ്ഘടന

ചെറുകിട വ്യവസായവും കൃഷിയുമാണ് പ്രധാന തൊഴിലുകൾ. പൂക്കൾ, ഒലിവുകൾ, ഈന്തപ്പഴം, ഓറഞ്ച്, സ്റ്റ്രാബെറി എന്നിവയാണ് പ്രധാന കൃഷിയിനങ്ങൾ. തുണിത്തരങ്ങൾ, പായകൾ, ചൂരൽക്കസേരകൾ, ഓടുകൾ, മൺ / ചെമ്പ് പാത്രങ്ങൾ, എന്നിവ നിർമ്മിക്കുന്നു ഇസ്രായേലിന്റെ ഉപരോധം കാരണം സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നു. 2009-ഇൽ തൊഴിലില്ലായ്മ നാൽപ്പത് ശതമാനം ആയിരുന്നു. 2012-ൽ ഇത് ഇരുപത്തിയഞ്ച് ശതമാനം ആയി കുറഞ്ഞു.

വിദ്യാഭ്യാസം

ഒരു പുരാവസ്തു മ്യൂസിയവും, നാടകശാലയും, നാല് സർവ്വകലാശാലകളും, പതിനായിരത്തോളം പുസ്തകങ്ങളുള്ള ഒരു പൊതു ഗ്രന്ഥശാലയും, 210 വിദ്യാലയങ്ങളും ഗാസയിലുണ്ട്. ഇസ്ലാമിക്ക്, അൽ അഷർ, അൽ കുദ്സ്, അൽ അക്സാ, എന്നിവയാണ് സർവ്വകലാശാലകൾ. 1978-ൽ ആരംഭിച്ച ഇസ്ലാമിക്ക് സർവ്വകലാശാലയിൽ 20,639 വിദ്യാർഥികളുണ്ട്.[12] 151 വിദ്യാലയങ്ങൾ സർക്കാരിന്റെയും നാൽപ്പത്തി ആറെണ്ണം യൂ. എന്നിന്റെയും ആണ്. ഒന്നര ലക്ഷം വിദ്യാർഥികളും ആറായിരത്തോളം അദ്ധ്യാപകരുമുണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ പണിത വലിയ പള്ളിയിൽ (Great Mosque of Gaza) ഇരുപതിനായിരം കൈയെഴുത്ത്പ പുസ്തകങ്ങളുണ്ട്. പലസ്തീൻ ഫുട്ബോൾ ടീമിന്റെ ഗ്രൗണ്ടായ പലസ്തീൻ സ്റ്റേഡിയവും ഗാസയിലാണ്.

Remove ads

ആരോഗ്യം

അൽ ശിഫാ, നാസർ, അൽ കുദ്സ്, അൽ ദുറാഹ്, അഹ്ലി അരബ് എന്നിവയാണ് പ്രധാന ആശുപതികൾ. ജല / വൈദ്യുതി ലഭ്യത കുറവാണ്. കിണറുകളാണ് ഏക ജലസ്രോതസ്സ്. വാദി ഘാസ്സാ നദി വേനലിൽ വറ്റും. 2002-ൽ ഒരു വൈദ്യുതിനിലയം നിർമ്മിച്ചുവെങ്കിലും 2006-ൽ ഇസ്രായേൽ സേന ഇത് നശിപ്പിച്ചു.[13] 2007-ൽ പുനർ നിർമിച്ചു.[14]

ഗതാഗതം

ബസ്സും ടാക്സികളുമാണ് പ്രധാന ഗതാഗത മാർഗ്ഗം. 1998-ൽ ഗാസയ്ക്ക്നാൽപ്പത് കിലോമീറ്റർ തെക്കായി നിർമ്മിച്ച യാസർ അറഫത് വിമാനത്താവളം 2002-ൽ തകർക്കപ്പെട്ടു. ബെൻ ഗൂറിയൺ വിമാനത്താവളം എഴുപത്തിയഞ്ച് കിലോമീറ്റർ ദൂരെയാണ്.[15]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads