ഗെബ്
From Wikipedia, the free encyclopedia
Remove ads
പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ഭൂമിയുടെ ദേവനാണ് ഗെബ് (ഇംഗ്ലീഷ്: Geb).ഹീലിയോപോളിസിൽ ആരാധിച്ചിരുന്ന എന്യാഡ് എന്ന നവദേവസങ്കല്പത്തിലെ ഒരു ദേവൻ കൂടിയാണ് ഗെബ്. ഗെബിന്റെ ശിരസ്സിൽ ഒരു നാഗവും ഉണ്ടായിരുന്നു. ആയതിനാൽ നാഗങ്ങളുടെ പിതാവായാണ് ഗെബിനെ ഈജിപ്ഷ്യർ കരുതിയിരുന്നത്. ഗെബ് ചിരിക്കുമ്പോഴാണ് ഭൂകമ്പങ്ങൾ ഉണ്ടാകുന്നത് എന്നും വിശ്വസിച്ചിരുന്നു. [1]
സെബ്(Seb)[2] കെബ്(Keb) എന്നിങ്ങനെയും പലകാലങ്ങളിലായി ഗെബ് ദേവൻ അറിയപ്പെട്ടിരുന്നു. വാത്തയാണ് ഗെബിന്റെ പ്രധാന ചിഹ്നം. വളരെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നവൻ എന്ന സങ്കല്പമാണ് ഈ ചിഹ്നത്തിനു പിന്നിലെ കാരണം. കൂടാതെ സൂര്യനെ ഉൾക്കൊണ്ടിരുന്ന പ്രപഞ്ച അണ്ഡം ഗെബിൽ നിന്നുൽഭവിച്ചതാണ് എന്നൊരു വിശ്വാസവും നിലനിന്നിരുന്നു. സൂര്യദേവന്റെ പിതാവയും ഗെബിനെ ചിലർ കരുതിയിരുന്നു. സാധാരണയായി
ഗെബിനെ ചിത്രീകരിക്കുമ്പോൾ ശിരസ്സിൽ ഒരു വാത്തയേയും വരയ്ക്കാറുണ്ട്. അദ്ദേഹത്തിന്റെ കയ്യിൽ അംഗ് ചിഹ്നവും, അധികാരദണ്ഡും കാണാം. നട്ടിന്റെ താഴെയായി ശയിക്കുന്ന രൂപത്തിൽ നാഗശിരസ്സോടുകൂടിയും ഗെബിനെ ചിത്രീകരിക്കാറുണ്ട്. [3]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads