ജെസ്നറിയേസീ
From Wikipedia, the free encyclopedia
Remove ads
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ജെസ്നറിയേസീ(Gesneriaceae). ഈ സസ്യകുടുംബത്തിൽ 150 ജീനസ്സുകളിലായി ഏകദേശം 3200 ഓളം സ്പീഷിസുകൾ ഉൾപ്പെടുന്നു. കുറ്റിച്ചെടികളും ചെറുമരങ്ങളും ഉൾപ്പെടുന്ന ഈ സസ്യകുടുംബത്തെ ഉഷ്‌ണമേഖല പ്രദേശങ്ങളിലും മിതോഷ്‌മേഖലാ പ്രദേശങ്ങളിലുമാണ് സാധാരണയായി കാണപ്പെടാറ്. മിക്ക സ്പീഷിസുകളുടേയും പൂക്കൾ വർണശബളമായതും നയനമനോഹരവുമാണ്. ഇന്ത്യൻ വയലറ്റ്, ക്രൈസോതെമിസ്, കമ്മൽച്ചെടി തുടങ്ങിയ സസ്യങ്ങൾ ജെസ്നറേസീ സസ്യകുടുംബത്തിലുൾപ്പെടുന്നവയാണ്.


Remove ads
സവിശേഷതകൾ
ഇവയുടെ ഇലകൾ ലഘുപത്രത്തോടുകൂടിയവയും അഭിന്യാസത്തിൽ (opposite phyllotaxis) തണ്ടിൽ ക്രമീകരിക്കപ്പെട്ടതുമാണ്. എന്നാൽ വളരെ കുറച്ചു സ്പീഷിസുകളിൽ ഏകാന്തരന്യാസത്തിൽ (alternate) ക്രമീകരിച്ചിരിക്കുന്നതും കാണാം. ഇലയുടെ സിരാവിന്യാസം ജാലികാസിരാവിന്യാസത്തോടു കൂടിയവയാണ്. ഇവയുടെ ഇലകൾക്ക് ഉപപർണ്ണങ്ങൾ ഉണ്ടാക്റില്ല.
ജെസ്നറേസീ കുടുംബത്തിലെ സസ്യങ്ങൾക്ക് നാല് പുഷ്‌പമണ്‌ഡലങ്ങളാണുള്ളത്.
- വിദളങ്ങൾ (sepals )- അഞ്ച്
- പുഷ്പദളങ്ങൾ (Petals)- അഞ്ച് എണ്ണം, കൂടിച്ചേർന്ന അവസ്ഥയിൽ
- കേസരപുടങ്ങൾ (അഞ്ച്)
- അണ്ഡാശയം (രണ്ട്)
അഞ്ച് വിദളങ്ങളോടു കൂടിയതാണ് വിദളപുടം. മിക്ക സ്പീഷിസുകളിൽ ഇവ പരസ്പരം കൂടിച്ചേർന്ന അവസ്ഥയിലും, മറ്റു ചില സ്പീഷിസുകളിൽ ഇവ വേറിട്ടു നിൽക്കുന്നവയുമാണ്. സാധാരണയായി അഞ്ച് വിദളങ്ങൾക്കും ഒരേ വലിപ്പവും പച്ച നിറത്തോടു കൂടിയതുമാണ്. എന്നാൽ ചിലസ്പീഷിസുകളിൽ വിദളങ്ങൾ ആകർഷണീയമായ നിറത്തോടു കൂടിയവയായിരിക്കും (ഉദാ., കമ്മൽച്ചെടി കളിൽ വിദളങ്ങൾ കടുത്ത ചുവന്ന നിറത്തോടു കൂടിയവയായിരിക്കും ). അഞ്ച് കൂടിച്ചേർന്ന ദളങ്ങളോടു കൂടിയതാണ് ഇവയുടെ പുഷ്പദളമണ്ഡലം. ദളങ്ങൾ കൂടിച്ചേർന്ന് ഒരു നാളി രൂപത്തിലാകുന്നു. ഈ ദളനാളിയുടെ താഴ് ഭാഗം ഇടുങ്ങിയതും മുകളിലേക്ക് വരുംതോറും വീതികൂടിയതുമായിരിക്കും. അഞ്ച് കേസരങ്ങളാണ് ഇവയ്ക്കുള്ളതെങ്കിലും ഇതിൽ 4 എണ്ണമോ 2 എണ്ണമോ മാത്രമേ ഉത്പാദനക്ഷമതയുള്ളു. ബാക്കി കേസരങ്ങൾ ഉത്പാദനക്ഷമതയില്ലാത്തതും വലിപ്പത്തിൽ ചെറുതുമായിരിക്കും. രണ്ട് അണ്ഡാശയങ്ങൾ കൂടിച്ചേർന്ന രീതിയിലാണ്. അതിനു മുകളിലായി ജനിദണ്ഡും പരാഗണസ്ഥവും കാണപ്പെടുന്നു.[2]
Remove ads
ജീനസ്സുകൾ
- Acanthonema
- Achimenantha
- Achimenes
- Aeschynanthus
- Agalmyla
- Allocheilos
- Alloplectus
- Allostigma
- Amalophyllon
- Ancylostemon
- Anetanthus
- Anna
- Asteranthera
- Beccarinda
- Bellonia
- Besleria
- Boea
- Boeica
- Bournea
- Briggsia
- Briggsiopsis
- Calcareoboea
- Capanea
- Cathayanthe
- Championia
- Chirita
- Chiritopsis
- Chrysothemis
- Codonanthe
- Codonanthopsis
- Colpogyne
- Columnea
- Conandron
- Coptocheile
- Corallodiscus
- Coronanthera
- Corytoplectus
- Crantzia
- Cremersia
- Cremosperma
- Cremospermopsis
- Cubitanthus
- Cyrtandra
- Cyrtandromoea
- Dayaoshania
- Deinocheilos
- Deinostigma
- Depanthus
- Diastema
- Didissandra
- Didymocarpus
- Didymostigma
- Dolicholoma
- Drymonia
- Emarhendia
- Episcia
- Epithema
- Eucodonia
- Eucodonopsis
- Fieldia
- Gasteranthus
- Gesneria
- Glossoloma
- Gloxinella
- Gloxinia
- Gloxiniopsis
- Goyazia
- Gyrocheilos
- Gyrogyne
- Haberlea
- Hemiboea
- Hemiboeopsis
- Henckelia
- Heppiella
- Hippodamia
- Houttea
- Hovanella
- Hypocyrta
- Isoloma
- Isometrum
- Koellikeria
- Kohleria
- Lagarosolen
- Leptoboea
- Ligeria
- Locheria
- Loxostigma
- Lysionotus
- Mandirola
- Metabriggsia
- Metapetrocosmea
- Mitraria
- Monopyle
- Moussonia
- Napeanthus
- Nautilocalyx
- Nematanthus
- Neomortonia
- Niphaea
- Nomopyle
- Oerstedina
- Opithandra
- Oreocharis
- Ornithoboea
- Ortholoma
- Paliavana
- Paraboea
- Paradrymonia
- Paraisometrum
- Parakohleria
- Paralagarosolen
- Pearcea
- Peltanthera
- Pentarhaphia
- Petrocodon
- Petrocosmea
- Pheidonocarpa
- Phinaea
- Platystemma
- Plectopoma
- Primulina
- Ramonda
- Raphiocarpus
- Rechsteineria
- Reldia
- Resia
- Rhabdothamnopsis
- Rhoogeton
- Rhynchoglossum
- Rhynchotechum
- Rhytidophyllum
- Rufodorsia
- Sanango
- Sarmienta
- Seemannia
- sinningia
- Smitheppiella
- Smithiantha
- Solenophora
- Sphaerorrhiza
- Stauranthera
- Streptocarpus
- Tengia
- Thamnocharis
- Titanotrichum
- Tremacron
- Trevirana
- Trichantha
- Trisepalum
- Tylopsacas
- Vanhouttea
- Wentsaiboea
- Whytockia
- XAchicodonia

Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads