ഗുലാം മുഹമ്മദ് ഷെയ്ഖ്

From Wikipedia, the free encyclopedia

Remove ads

പ്രശസ്തനായ ചിത്രകാരനും കലാവിമർശകനും എഴുത്തുകാരനുമാണ് ഗുലാം മുഹമ്മദ് ഷെയ്ഖ്(ജനനം : 1937 ). 1983 ൽ പത്മശ്രീ പുരസ്കാരവും 2014 ൽ പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു. ഗുജറാത്തിയിൽ 'ആത്ത്വ' എന്നൊരു ശ്രദ്ധേയമായ സർറിയലിസ്റ്റിക് കാവ്യ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവിതരേഖ

ഗുജറാത്തിലെ സുരേന്ദ്ര നഗറിൽ ജനിച്ച ഗുലാം ബറോഡയിലും ലണ്ടനിലെ റോയൽ കോളേജ് ഓഫ് ആർട്ടിലും കലാ പഠനം നടത്തി. ബറോഡ എം.എസ്. സർവകലാശാലയിലെ അദ്ധ്യാപകനായിരുന്നു.

കൃതികൾ

  • ആത്ത്വ (ഗുജറാത്തി കാവ്യ സമാഹാരം), Butala, Vadodara 1974.
  • ബറോഡയിലെ സമകാലീന കല (Contemporary Art of Baroda) (ed.), Tulika, New Delhi 1996.
  • കെ.ജി. സുബ്രമണ്യന്റെ എക്സിബിഷൻ കാറ്റലോഗ്

കൊച്ചി-മുസിരിസ് ബിനാലെ 2014

ഫോർട്ട് കൊച്ചി വാസ്‌കോഡ ഗാമ സ്‌ക്വയറിൽ 'ബാലൻസിംഗ് ആക്റ്റ്' എന്ന ഇൻസ്റ്റലേഷൻ അവതരിപ്പിച്ചിരുന്നു. ഒരു ഞാണിന്മേൽ കളിയുടെ അവതരണമാണിത്. രാജാവിന്റെയും രാജസദസ്സിന്റെയും മുൻപാകെ, വലിച്ചു കെട്ടിയ ഒരുകയറിൽ കായികാഭ്യാസം നടത്തുന്നത് ചിത്രീകരിച്ചിട്ടുള്ള, പതിട്ടൊം നൂറ്റാണ്ടിലെ ഒരു 'ജയ്പൂർ സ്കൂൾ മിനിയേച്ചർ പെയിന്റിംഗ്' ആണ് ബാലൻസിംഗ് ആക്റ്റിന്റെ പ്രചോദനം. ഞാണിൽ അഭ്യാസം നടത്തുന്ന, സമകാല രാഷ്ട്രീയക്കാരുടെ മുഖച്ഛായയുള്ള തെരുവു സർക്കസുകാരുടെ ശിൽപങ്ങളാണിത്.[1]

പുരസ്കാരങ്ങൾ

അവലംബം

ഗ്രന്ഥസൂചി

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads