ഗ്ലൂക്കോണിക് ആസിഡ്
രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
C6H12O7 എന്ന തന്മാത്രാ സൂത്രവാക്യവും HOCH2(CHOH)4COOH ഘടനാവാക്യവുമുള്ള ഉള്ള ഒരു ജൈവ സംയുക്തമാണ് ഗ്ലൂക്കോണിക് ആസിഡ്.
ന്യൂട്രൽ പി.എച്ച്. മൂല്യത്തിലുള്ള ജലീയ ലായനിയിൽ, ഗ്ലൂക്കോണിക് ആസിഡ് ഗ്ലൂക്കോണേറ്റ് അയോൺ ഉണ്ടാക്കുന്നു. ഗ്ലൂക്കോണിക് ആസിഡിന്റെ ലവണങ്ങൾ ഗ്ലൂക്കോണേറ്റുകൾ എന്നറിയപ്പെടുന്നു. ഗ്ലൂക്കോണിക് ആസിഡ്, ഗ്ലൂക്കോണേറ്റ് ലവണങ്ങൾ, ഗ്ലൂക്കോണേറ്റ് എസ്റ്ററുകൾ എന്നിവ പ്രകൃതിയിൽ വ്യാപകമായി കാണപ്പെടുന്നു, കാരണം അവ ഗ്ലൂക്കോസിന്റെ ഓക്സീകരണത്തിൽ നിന്നാണ് ഉണ്ടാകുന്നത്. ചില മരുന്നുകൾ ഗ്ലൂക്കോണേറ്റുകളുടെ രൂപത്തിലാണ് കുത്തിവയ്ക്കുന്നത്.
Remove ads
രാസഘടന
ഗ്ലൂക്കോണിക് ആസിഡിന്റെ രാസഘടനയിൽ ആറ്-കാർബൺ ശൃംഖല അടങ്ങിയിരിക്കുന്നു. ജലീയ ലായനിയിൽ, സൈക്ലിക് എസ്റ്റർ ഗ്ലൂക്കോണോ ഡെൽറ്റ-ലാക്ടോണുമായി സന്തുലിതാവസ്ഥയിൽ ഗ്ലൂക്കോണിക് ആസിഡ് നിലവിലുണ്ട്.
ഉത്പാദനം
ഗ്ലൂക്കോണിക് ആസിഡ് ആദ്യമായി തയ്യാറാക്കിയത് Hlasiwetz, Habermann എന്നിവരാണ്.[1] 1880-ൽ, ബൂട്രോക്സ് ഗ്ലൂക്കോസ് ഫെർമന്റേഷനിലൂടെ ഗ്ലൂക്കോണിക് ആസിഡ് തയ്യാറാക്കി വേർതിരിച്ചു. [2]
ഗ്ലൂക്കോസിന്റെ ഫെർമന്റേഷൻ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. [3] [4][5] [6]
ലഭ്യതയും ഉപയോഗവും
പഴം, തേൻ, വൈൻ എന്നിവയിൽ ഗ്ലൂക്കോണിക് ആസിഡ് സ്വാഭാവികമായി കാണപ്പെടുന്നു. ഒരു ഫുഡ് അഡിറ്റീവായി(E574 [7] ) ഇത് ഇപ്പോൾ അസിഡിറ്റി റെഗുലേറ്റർ എന്നറിയപ്പെടുന്നു.
ആൽക്കലൈൻ ലായനിയിൽ ധാതു നിക്ഷേപങ്ങളെ അലിയിക്കുന്നതിനാൽ ഇത് ക്ലീനിംഗ് ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നു.
കാൽസ്യം ഗ്ലൂക്കോണേറ്റ്, ഒരു ജെൽ രൂപത്തിൽ, ഹൈഡ്രോഫ്ലൂറിക് ആസിഡിൽ നിന്നുള്ള പൊള്ളൽ ചികിത്സിക്കാൻ ഉപയോഗിക്കുന്നു; [8] [9] കാത്സ്യം ഗ്ലൂക്കോണേറ്റ് കുത്തിവയ്പ്പുകൾ കൂടുതൽ ഗുരുതരമായ കേസുകളിൽ ആഴത്തിലുള്ള ടിഷ്യൂകളുടെ നെക്രോസിസ് ഒഴിവാക്കാനും ഹൈപ്പോകാൽസെമിയ ചികിത്സിക്കാനും ഉപയോഗിക്കാം. ഇൻട്രാവെനസ് ഫ്ലൂയിഡ് പുനരുജ്ജീവനത്തിനായി ഉപയോഗിക്കുന്ന "പ്ലാസ്മലൈറ്റ് എ " പോലുള്ള ചില ലായനികളിൽ അടങ്ങിയിരിക്കുന്ന ഒരു ഇലക്ട്രോലൈറ്റ് കൂടിയാണ് ഗ്ലൂക്കോണേറ്റ്. [10] ക്വിനൈൻ ഗ്ലൂക്കോണേറ്റ് ഗ്ലൂക്കോണിക്കാസിഡിന്റെ ഒരു ലവണമാണ്. ഇത് മലേറിയ ചികിൽസയിൽ ഉപയോഗിക്കുന്നു.
ആൺ നായ്ക്കളെ വന്ധ്യംകരിക്കാൻ സിങ്ക് ഗ്ലൂക്കോണേറ്റ് കുത്തിവയ്പ്പുകൾ ഉപയോഗിക്കുന്നു. [11]
അനീമിയ ചികിത്സിക്കുന്നതിനായി ഫെറസ് ഗ്ലൂക്കോണേറ്റ് കുത്തിവയ്പ്പുകൾ മുമ്പ് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. [12]
സിമന്റ് ഹൈഡ്രേഷൻ പ്രതിപ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നതിനും സിമന്റ് ക്രമീകരണ സമയം വൈകിപ്പിക്കുന്നതിനും കോൺക്രീറ്റ് മിശ്രിതമായി (റിട്ടാർഡർ) ഗ്ലൂക്കോണേറ്റ് കെട്ടിടനിർമ്മാണത്തിൽ ഉപയോഗിക്കുന്നു. കോൺക്രീറ്റ് ഇടുന്നതിന് കൂടുതൽ സമയം ലഭിക്കുന്നതിനാൽ സിമന്റ് ഹൈഡ്രേഷൻ ഹീറ്റിന്റെ (cement hydration heat) വിതരണത്തിന് കൂടുതൽ സമയം ലഭിക്കുകയും തന്മൂലം ഉയർന്ന താപനിലയാൽ കോൺക്രീറ്റിന് സംഭവിച്ചേക്കാമായിരുന്ന വിള്ളൽ തടയുകയും ചെയ്യുന്നു. [13] [14]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads