ചെമ്പൻ പുള്ളിച്ചാടൻ
From Wikipedia, the free encyclopedia
Remove ads
തെക്കേ ഇന്ത്യയിലും ഹിമാചൽപ്രദേശിലും കാണുന്ന ചിത്രശലഭമാണ് ചെമ്പൻ പുള്ളിച്ചാടൻ (African/Asian Marbled/Mallow skipper).[1][2][3][4][5] കേരളത്തിൽ ഇത് അപൂർവമാണ്. പാകിസ്താനിലും ശ്രീലങ്കയിലും ഇവ കാണപ്പെടുന്നു.
തെറിച്ചുതെറിച്ചാണ് ഇവയുടെ പറക്കൽ. മാത്രമല്ല ഇവ അത്രവളരെ ഉയരത്തിലും പറക്കാറില്ല. ചിറകുകൾ തുറന്നും അടച്ചും പിടിച്ച് വിശ്രമിക്കാറുണ്ട്. ചിറകടച്ചിരിക്കുമ്പോൾ കാഴ്ചയിൽ ഇവ ഒരു നിശാശലഭത്തെപ്പോലെയാണ്. ചെറു പൂക്കളോടാണ് ഇവയ്ക്ക് പ്രിയം. പുലർകാലത്തും സന്ധ്യാസമയങ്ങളിലുമാണ് ഇവ തേൻ തേടി ഇറങ്ങുന്നത്. ഉച്ചസമയത്ത് വിശ്രമിക്കും. കുറ്റിച്ചെടികൾ നിറഞ്ഞ തുറസ്സായ ഇടങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. ഇലപൊഴിയും കാടുകളിലും ഇവയെ കാണാറുണ്ട്.
ചിറകുകളുടെ പുറത്ത് വെളുപ്പും തവിട്ടും നിറത്തിലുള്ള പാടുകൾ കാണാം. മുൻ ചിറകിന്റെ പുറത്ത് വെളുപ്പും തവിട്ടും നിറത്തിലുള്ള പാടുകൾ കാണാം. മുൻ ചിറകിന്റെ പുറത്ത് മധ്യത്തോടടുത്തായി ഒരു കറുത്ത വരയുണ്ട്. പിൻചിറകിന്റെ പുറത്ത് കുറുകെ ഒരു വെളുത്ത പട്ട കാണാം. പട്ടയ്ക്ക് മുകളിലായി ഒരു വെളുത്ത പുള്ളിയുണ്ട്. പിൻചിറകിന്റെ അടിവശത്ത് മധ്യത്തായി കുറുകെ ഒരു വെളുത്ത പട്ടയുണ്ട്. ഈ പട്ടയുടെ ഇരുവശത്തും ഇളം പച്ച കലർന്ന തവിട്ടു പട്ടകൾ കാണാം.
ഊരം/ഊരകം സസ്യത്തിലാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് വെളുപ്പ് നിറമാണ്. ശലഭപ്പുഴുവിന് വെളുപ്പ് കലർന്ന പച്ച നിറമാണ്. ശിരസിന് ഇരുണ്ട നിറവും. പുഴുപ്പൊതി(Pupa)യ്ക്ക് ആനക്കൊമ്പിന്റെ നിറമാണ്.
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads