ഗോറില്ല ഗ്ലാസ്
From Wikipedia, the free encyclopedia
Remove ads
ഗോറില്ല ഗ്ലാസ് എന്നത് കോർനിങ് കമ്പനി വികസിപ്പിച്ച് വിപണിയിലിറക്കിയ കാഠിന്യമുള്ള ഗ്ലാസ്സിന്റെ വ്യാപാരമുദ്രയാണ്. മൊബൈൽ ഫോണുകൾ, മീഡിയ പ്ലെയെറുകൾ, ലാപ്ടോപ്പുകൾ എന്നിവയുടെ ഡിസ്പ്ലേ സംരക്ഷിക്കാനുള്ള ഒരു കവചമായിട്ടാണ് ഇത്തരം ഗ്ലാസ്സുകൾ പ്രധാനമായി ഉപയോഗിക്കുന്നത്. ഡ്രാഗൺടെയ്ൽ, സ്കോട്ട് എജി സെൻസേഷൻ എന്നിവ സമാനമായ ഗ്ലാസ്സ്കളാണ്.[1]
ചരിത്രം
1960-തിന്റെ തുടക്കത്തിൽ പ്രൊജക്റ്റ് മസിലിന്റെ ഭാഗമായി രാസപദാർത്ഥങ്ങളുപയോഗിച്ച് കാഠിന്യം കൂടിയ ഗ്ലാസ്സുകൾ വികസിപ്പിക്കാൻ കോർനിങ് ശ്രമം നടത്തിയിരുന്നു. ഏതാനം വർഷങ്ങൾക്ക് ശേഷം കെംകോർ എന്ന മസിൽ ഗ്ലാസ് അവർ വിപണിയിലെത്തിച്ചു. 1990 വരെ ഇത് ഉപയോഗത്തിലിരുന്നു. പിന്നീട് 2005-ൽ പരീക്ഷണങ്ങൾ വീണ്ടും തുടങ്ങി. ഇത് വിപണിയിലെത്തിയത് ഐഫോണിൽ ഉപയോഗിക്കാനായി ആപ്പിൾ കമ്പനി ആവശ്യപ്പെട്ടപ്പോഴാണ്.[2][3]
അവലംബങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads