ഗോത്തിക് വാസ്തുകല
From Wikipedia, the free encyclopedia
Remove ads
പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ ഫ്രാൻസിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഉയരമേറിയതും ഒതുങ്ങിയതുമായ ആരാധനാലയങ്ങൾ നിർമ്മിക്കുന്ന ഒരു രീതി നിലവിൽ വന്നു. ഈ വാസ്തുവിദ്യാരീതിയെയാണ് ഗോത്തിക് ശൈലി എന്നു വിളിക്കുന്നത്.[1] ഉയരത്തിലുള്ള കൂർത്ത കമാനങ്ങൾ, നിറം പിടിപ്പിച്ച കണ്ണാടിച്ചിലുകളും അവയിൽ വരച്ചിരിക്കുന്ന ബൈബിളിൽ നിന്നുള്ള ചിത്രങ്ങൾ എന്നിവ ഈ ശൈലിയുടെ പ്രത്യേകതകളാണ്. ഉയർന്ന ഗോപുരങ്ങളും, മണിഗോപുരങ്ങളും ഗോത്തിക് ശൈലിയിലുള്ള പള്ളികളെ വളരെ ദൂരെനിന്നു തന്നെ ദൃശ്യഗോചരമാക്കി. പാരീസിലെ നോത്ര ദാം ദേവാലയം ഗോത്തിക് രീതിക്ക് ഉത്തമോദാഹരണമാണ്. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിലെ നിരവധി ദശകങ്ങൾ കൊണ്ട് പണിപൂർത്തിയാക്കിയ ഒരു പള്ളിയാണിത്.

പൗരാണികറോമൻശൈലിയിലുള്ള കെട്ടിടങ്ങൾ തകർത്ത് ആ സ്ഥാനത്ത് ഈ ശൈലിയിലുള്ള കെട്ടിടങ്ങൾ നിർമ്മിച്ച ജെർമേനിക് ബാർബേറിയൻ വംശജരിൽപ്പെടുന്ന ഗോത്ത് ജനവംശവുമായി ബന്ധപ്പെടുത്തിയാണ് ഈ ശൈലിക്ക് ഗോത്തിക് എന്ന പേര് വിളിക്കുന്നത്. ആറാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയിൽ ഉദയം ചെയ്ത റോമനെസ്ക് വാസ്തുകലാശൈലി വികസിച്ചാണ് ഗോത്തിക് ശൈലിയായി രൂപാന്തരപ്പെട്ടത്.
Remove ads
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads