വരയൻ വാൾവാലൻ
From Wikipedia, the free encyclopedia
Remove ads
പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു ചിത്രശലഭമാണ് വരയൻ വാൾവാലൻ (Graphium antiphates).[1][2][3][4] കറുപ്പ്, ഓറഞ്ച്, പച്ച, വെള്ള തുടങ്ങിയ നിറങ്ങൾ ഇവയുടെ ദേഹത്ത് മനോഹരമായി കൂടിച്ചേർന്നിരിക്കുന്നു. ചിറകുകൾ മടക്കിയാൽ പച്ചകലർന്ന മഞ്ഞനിറത്തിലുള്ള വരകളും മധ്യഭാഗത്ത് മഞ്ഞനിറത്തിലുമുള്ള വരകളും കാണാം. പിൻചിറകിലെ നീണ്ട വാൽ ഈ ശലഭത്തിന്റെ പ്രത്യേകതയാണ്. പറക്കുമ്പോൾ ഈ വാൽ എടുത്ത് കാണിക്കാറില്ല. ഇവ കൂട്ടത്തോടെ മണ്ണിൽ വന്നിരിയ്ക്കാറുണ്ട്. അപ്പോഴാണ് ഇരപിടിയന്മാർ അവയെ പിടികൂടുന്നത്. അപൂർവ്വമായി പൂക്കളും ഇവ സന്ദർശിക്കാറുണ്ട്.ഈ ശലഭത്തിന്റെ ലാർവകൾക്ക് ആദ്യം വെള്ളനിറമായിരിയ്ക്കും. ക്രമേണ അവയുടെ നിറം മഞ്ഞയായി മാറും. വരയൻ വാൾശലഭത്തിന്റെ പ്യൂപ്പയുടെ സവിശേഷത അവ ഒരു നാട കെട്ടിയത് പോലെയാണ് കാണപ്പെടുക എന്നതാണ്. ചില പ്രദേശങ്ങളിൽ ഇവയെ വരയൻ വിറവാലൻ എന്ന പേരിലും അറിയപ്പെടുന്നു.
ഇവയുടെ ലാർവകൾ ആഹരിക്കുന്ന ഭക്ഷണസസ്യങ്ങളിലൊന്ന് കാരപ്പൂമരമാണ്.
Remove ads
ചിത്രശാല
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads