ഗുഡി പദ്വ

From Wikipedia, the free encyclopedia

ഗുഡി പദ്വ
Remove ads

മറാത്തി, കൊങ്കണി ഹിന്ദുക്കളുടെ പരമ്പരാഗത പുതുവർഷത്തെ അടയാളപ്പെടുത്തുന്ന ഒരു വസന്തകാല ഉത്സവമാണ് ഗുഡി പദ്വ (ഗുഡി പഡ്വ). എന്നാൽ മറ്റ് ചില പ്രദേശങ്ങളിലുള്ള ഹിന്ദുക്കളും ഇത് ആഘോഷിക്കുന്നു.[1] ഹിന്ദു കലണ്ടറിലെ ചാന്ദ്രസൗര രീതി അനുസരിച്ച് പുതുവർഷത്തിന്റെ ആരംഭം കുറിക്കാൻ ചൈത്ര മാസത്തിന്റെ ആദ്യ ദിവസം മഹാരാഷ്ട്രയിലും ഗോവ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശമായ ദമനിലും ഇത് ആഘോഷിക്കപ്പെടുന്നു. പാദവ അല്ലെങ്കിൽ പദ്വോ എന്നത് സംസ്കൃത പദമായ പ്രതിപദയിൽ നിന്നാണ് വന്നത്. ഇത് ഒരു ചാന്ദ്രദ്വൈവാരത്തിലെ ആദ്യ ദിവസമാണ്. വർണാഭമായ രംഗോലികൾ, ഗുധി ദ്വജം (മുകളിൽ വെള്ളി അല്ലെങ്കിൽ ചെമ്പ് പാത്രങ്ങൾ കമഴ്ത്തിയതും പുഷ്പങ്ങൾ, മാമ്പഴം, വേപ്പിലകൾ എന്നിവ കൊണ്ട് അലങ്കരിച്ചതുമായ പതാക) , തെരുവ് ഘോഷയാത്രകൾ, നൃത്തം, ഉത്സവഭക്ഷണങ്ങൾ എന്നിവയോടെയാണ് ഗുഡി പദ്വ ആചരിക്കുന്നത്.[1][2]

വസ്തുതകൾ ഗുഡി പദ്വ, ഔദ്യോഗിക നാമം ...
വസ്തുതകൾ

മഹാരാഷ്ട്രയിൽ, ശുക്ലപക്ഷത്തിൻറെ ആദ്യ ദിവസത്തെ മറാത്തിയിൽ ഗുധി പദ്വ എന്ന് വിളിക്കുന്നു. തെലുങ്ക് ഹിന്ദുക്കളും കന്നഡ ഹിന്ദുക്കളും ഇതേ അവസരമാണ് ഉഗാദി അഥവാ യുഗാദി ആയി ആഘോഷിക്കുന്നു. സിന്ധി സമൂഹം ഈ ദിവസം ചേതി ചന്ദ് എന്ന പേരിൽ പുതുവർഷമായി ആഘോഷിക്കുകയും ജുലേലാൽ പ്രഭുവിന്റെ ജന്മദിനമായി ആചരിക്കുകയും ചെയ്യുന്നു. ജുലേലാൽ പ്രഭുവിന് പ്രാർത്ഥനകൾ അർപ്പിച്ച് താഹിരി (മധുരമുള്ള ചോറ്), സായ് ഭാജി (കടലപ്പരിപ്പ് വിതറി പാകം ചെയ്ത ചീര) തുടങ്ങിയ പലഹാരങ്ങൾ ഉണ്ടാക്കി ഉത്സവം ആഘോഷിക്കുന്നു.[3]

എന്നിരുന്നാലും, എല്ലാ ഹിന്ദുക്കൾക്കും ഇത് സാർവത്രിക പുതുവർഷമല്ല. ഗുജറാത്തിലും സമീപപ്രദേശങ്ങളിലും ഉള്ളവരെപ്പോലുള്ള ചിലർക്ക്, പുതുവർഷ ആഘോഷങ്ങൾ അഞ്ച് ദിവസത്തെ ദീപാവലി ഉത്സവത്തോടൊപ്പമാണ്.[4] മറ്റു പലർക്കും, ഹിന്ദു ചാന്ദ്രസൗര കലണ്ടറിലെ സൗരചക്രം ഭാഗം അനുസരിച്ച് ഏപ്രിൽ 13 നും 15 നും ഇടയിൽ വൈശാഖിൽ പുതുവർഷം വരുന്നു. ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല, തെക്കുകിഴക്കൻ ഏഷ്യയുടെ പല ഭാഗങ്ങളിലും ബുദ്ധമതക്കാർക്കും ഹിന്ദുക്കൾക്കുമിടയിലും ഏറ്റവും പ്രചാരമുള്ളതാണ്. [4]

Remove ads

പദോൽപ്പത്തി

പ്രധാനമായും മഹാരാഷ്ട്രയിൽ ആഘോഷത്തിന്റെ ഭാഗമായി വീടുകളിൽ പതാക സ്ഥാപിക്കുക, എന്നാണ് ഗുധി എന്നാൽ അർത്ഥമാക്കുന്നത്. കിറ്റലിന്റെ അഭിപ്രായത്തിൽ ഈ വാക്ക് ദക്ഷിണേന്ത്യൻ ഭാഷയിൽ നിന്നുള്ളതാണ്.[5] ഒരു ചാന്ദ്രമാസത്തിലെ ഓരോ രണ്ടാഴ്ചയിലെയും ആദ്യ ദിവസം അതായത് "അമാവാസി" എന്ന് വിളിക്കപ്പെടുന്ന ദിവസത്തിന് (അമാവാസി) ശേഷം ചന്ദ്രൻ പ്രത്യക്ഷപ്പെടുന്ന ആദ്യ ദിനവും ചന്ദ്രൻ പൂർണ്ണമായതിന് ശേഷമുള്ള ആദ്യ ദിവസവും വരുന്ന പ്രതിപാദ് എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് പാഡവ എന്ന പദം ഉരുത്തിരിഞ്ഞത്. ഈ അവസരത്തിൽ ഈ ഉത്സവത്തിന് അതിന്റെ പേര് നൽകുന്ന ഒരു ഗുധിയും ഉയർത്തുന്നു. വിളവെടുപ്പ് കാലത്തിന്റെ അവസാനത്തിൽ വരുന്ന മറ്റൊരു ആഘോഷമായ ദീപാവലിയുടെ [6] മൂന്നാം ദിവസത്തെ ബലിപ്രതിപദവുമായി പദ്വ അല്ലെങ്കിൽ പടവോ എന്ന പദം ബന്ധപ്പെട്ടിരിക്കുന്നു.

Remove ads

പ്രാധാന്യം

ഗുധി പദ്വ വസന്തത്തിന്റെ ആഗമനത്തെയും റാബി വിളകളുടെ വിളവെടുപ്പിനെയും അടയാളപ്പെടുത്തുന്നു.[7] ഈ ഉത്സവം ഹിന്ദു ദേവനായ ബ്രഹ്മാവ് കാലവും പ്രപഞ്ചവും സൃഷ്ടിച്ച പുരാണസംഭവുമായും ബന്ധപ്പെട്ടിരിക്കുന്നു.[8] ദുഷ്ടനായ രാവണനെതിരായ വിജയത്തിന് ശേഷം അയോധ്യയിൽ നടന്ന രാമന്റെ കിരീടധാരണത്തെയും ഈ ദിവസം അനുസ്മരിക്കുന്നു. മറ്റ് ചിലർ ഒന്നാം നൂറ്റാണ്ടിലെ ഹൂൺ ആക്രമണത്തെ പരാജയപ്പെടുത്തിയതിന് ശേഷമുള്ള ശാലിവാഹന കലണ്ടറിന്റെ തുടക്കത്തെ അനുസ്മരിക്കുന്നതാണ് ഈ ഉത്സവം എന്നഭിപ്രായപ്പെടുന്നു.[9] ആനി ഫെൽദൗസ് പറയുന്നതനുസരിച്ച്, മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിൽ ഈ ഉത്സവം ശിവന്റെ നൃത്തവുമായും ഗ്രാമവാസികൾ ഒത്തുചേർന്ന് ഒരു സംഘമായി ഗുധി കവഡുകൾ ശിവക്ഷേത്രത്തിലേക്ക് കൊണ്ടു പോകുന്നതുമായും ബന്ധപ്പെടുത്തുന്നു.[10]

Remove ads

ഗുധി

Thumb
ഒരു പരമ്പരാഗത ഗുധി

ഗുധി പദ്വ വേളയിലെ ശ്രദ്ധേയമായ ഒരു കാഴ്ചയാണ് ഓരോ വീടുകളിലുമുള്ള നിരവധി ഗുധി (പതാക) ക്രമീകരണങ്ങൾ. നീളമുള്ള മുളയുടെ മുകളിൽ കെട്ടിയിരിക്കുന്ന തിളങ്ങുന്ന വർണ്ണാഭമായ പട്ടുതുണി പോലെയുള്ള തുണിയ്ക്കുമുകളിൽ ഒന്നോ അതിലധികമോ വേപ്പിലകളും മാവിന്റെ ഇലകളും പൂമാലയോടൊപ്പം ഘടിപ്പിച്ചിരിക്കുന്നു. വിജയത്തെയോ നേട്ടത്തെയോ സൂചിപ്പിക്കുന്ന വെള്ളി, വെങ്കലം അല്ലെങ്കിൽ ചെമ്പ് കലം (ഹണ്ടി അല്ലെങ്കിൽ കലശം) കൊണ്ട് ഇത് മൂടിയിരിക്കുന്നു.[11][12] മുഴുവൻ ഗുധികളും ഓരോ വീടിന് പുറത്ത്, സാധാരണയായി വലത്തോട്ടും അല്ലെങ്കിൽ ഒരു ജാലകത്തിലൂടെയോ ടെറസിലൂടെയോ ഉയർത്തിയിരിക്കുന്നു. അത് എല്ലാവർക്കും ദൃശ്യമാണ്. ഗ്രാമങ്ങളോ അയൽപക്കങ്ങളോ എല്ലാം ഒത്തുചേർന്ന് ഒരു പൊതു ഗുധി കവാഡും ക്രമീകരിക്കാറുണ്ട്. അത് അവർ ഒരുമിച്ച് പ്രാദേശിക ശിവക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നു.

ചില ക്ഷേത്രങ്ങൾ കുന്നുകളുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. കാവടിന് മുകളിൽ എത്താൻ ഗ്രൂപ്പുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നു.[12]

ഈ ഗുധി (പതാക) ഉയർത്തുന്നതിന് കാരണമായ ചില പ്രാധാന്യങ്ങൾ ഇനിപ്പറയുന്നവയാണ്:

Thumb
ഗുധി പദ്വ ഉത്സവദിനത്തിലെ ഘോഷയാത്രകളിൽ പുതുവർഷത്തോടൊപ്പം മറാത്ത യോദ്ധാക്കളുടെ വിജയവും ആഘോഷിക്കുന്നു.
  • ഗുധി ശാലിവാഹന രാജാവിന്റെ വിജയത്തെ അനുസ്മരിക്കുന്നു. അദ്ദേഹം പൈതാനിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ ആളുകൾ ഇത് ഉയർത്തി.[7]
  • ബ്രഹ്മപുരാണത്തിൽ പരാമർശിച്ചിരിക്കുന്ന ബ്രഹ്മധ്വജത്തെ (ബ്രഹ്മാവിന്റെ പതാകയെ) ഗുധി പ്രതീകപ്പെടുത്തുന്നു. കാരണം ഈ ദിവസമാണ് ബ്രഹ്മാവ് പ്രപഞ്ചത്തെ സൃഷ്ടിച്ചത്. ഇത് ഇന്ദ്രധ്വജത്തെയും പ്രതിനിധീകരിക്കാം.[7]
  • 14 വർഷത്തെ വനവാസം പൂർത്തിയാക്കി അയോധ്യയിലേക്ക് മടങ്ങിയ രാമന്റെ പട്ടാഭിഷേകത്തിന്റെ സ്മരണയ്ക്കായാണ് ഈ ഉത്സവം ആഘോഷിക്കുന്നതെന്ന് വിശ്വാസത്തെ അടിസ്ഥാനമാക്കി രാവണനെ വധിച്ച് അയോധ്യയിലേക്ക് മടങ്ങിയ ശ്രീരാമന്റെ വിജയത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമാണ് ഗുധി. വിജയത്തിന്റെ പ്രതീകം എപ്പോഴും ഉയർന്നുനിൽക്കുന്നതിനാൽ, ഗുധിയും (പതാക) ഉയർത്തപ്പെടുന്നു. വിശ്വസിക്കപ്പെടുന്നു.[7]
  • ഗുധി തിന്മയെ അകറ്റുമെന്നും ഐശ്വര്യവും ഭാഗ്യവും വീട്ടിലേക്ക് ക്ഷണിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.[7]

ആഘോഷങ്ങൾ

Thumb
ഗുധി പദ്വയിൽ ഉണ്ടാക്കിയ രംഗോലി

ഉത്സവദിനത്തിൽ ഗ്രാമങ്ങളിലെ വീടുകളിലെ മുറ്റങ്ങൾ തൂത്തുവാരി വൃത്തിയാക്കി ചാണകം പൂശും. നഗരങ്ങളിൽ പോലും ഈ ദിനത്തിൽ ജനങ്ങൾ വീടും പരിസരങ്ങൾ അതീവ ശ്രദ്ധയോടെ വൃത്തിയാക്കുന്നു. സ്ത്രീകളും കുട്ടികളും അവരുടെ വാതിൽപ്പടിയിൽ വർണ്ണാഭവും മനോഹരവുമായ രംഗോലികൾ തീർക്കുന്നു. എല്ലാവരും പുതുവസ്ത്രങ്ങൾ ധരിക്കുന്നു. കുടുംബത്തിൽ ഉള്ളവരെല്ലാം ഒത്തുചേരുന്ന ഒരു വേളയാണിത്.

പരമ്പരാഗതമായി, സമ്മിശ്ര രുചിയിലുള്ള, പ്രത്യേകിച്ച് വേപ്പിന്റെ കയ്പേറിയ ഇലകൾ, മധുരമുള്ള ശർക്കര എന്നിവയോടൊപ്പം അധിക ചേരുവകളായി പുളിയും ദാൻ വിത്തുകളും ചേർത്ത ഒരു പ്രത്യേക വിഭവം വീടുകളിൽ തയ്യാറാക്കുന്നു. ഇത്, ഉഗാദി ഉത്സവത്തിൽ ഉപയോഗിക്കുന്ന പച്ചടി പാചകക്കുറിപ്പ് പോലെ, ജീവിതത്തിലെ മധുരവും കയ്പും നിറഞ്ഞ അനുഭവങ്ങളുടെ ഓർമ്മപ്പെടുത്തലായും അതുപോലെ തന്നെ വേപ്പിടങ്ങിയ മിശ്രിതത്തിന് ആരോഗ്യഗുണങ്ങളുണ്ടെന്ന വിശ്വാസത്തോടെയും കഴിക്കുന്നു. [11][13]

മഹാരാഷ്ട്രയിലെ കുടുംബങ്ങൾ ഈ ദിവസം ശ്രീഖണ്ഡ്, പൂരി അല്ലെങ്കിൽ പൂരൻ പൊലി തുടങ്ങിയ നിരവധി ഉത്സവ വിഭവങ്ങൾ ഉണ്ടാക്കുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads