ഗുഗ്ലിയെൽമോ മാർക്കോണി

From Wikipedia, the free encyclopedia

ഗുഗ്ലിയെൽമോ മാർക്കോണി
Remove ads

റേഡിയോ തരംഗങ്ങളുപയോഗിച്ച് ആശയവിനിമയം സാദ്ധ്യമാക്കാമെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞനാണ്‌ ഗൂഗ്ലിയെൽമോ മാർക്കോണി. ലോകവാർത്താവിതരണ രംഗത്തെ വഴിത്തിരിവായ ഈ കണ്ടുപിടിത്തത്തിന്‌ അദ്ദേഹത്തിന്‌ നോബൽ പുരസ്കാരം ലഭിക്കുകയുണ്ടായി.[1][2][3] റേഡിയോയുടെയും ടെലിവിഷന്റെയും ഇന്നു ധാരാളമായി ഉപയോഗിക്കുന്ന മോബൈൽ ഫോണിന്റെയും വാർത്താവിനിമയ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റത്തിന്റെയും പിന്നിൻ മാർക്കോണിയുടെ കണ്ടുപിടിത്തമാണ്‌. ജെയിംസ് ക്ലാർക്ക് മാക്സ് വെലിന്റെയും ഹെൻറിച്ച് ഹെർട്സിന്റെയും വൈദ്യുതകാന്തതരംഗ സിദ്ധാന്തങ്ങൾക്ക് പ്രയോജനപ്രദമായ പ്രായോഗിക രൂപം നൽകുകയാണ്‌ മാർക്കോണി ചെയ്തത്.

വസ്തുതകൾ ഗുഗ്ലിയെൽമോ മാർക്കോണി, ജനനം ...
Remove ads

കുടുംബം

ഇറ്റലിയിലെ ബൊളോണയിൽ 1874 ഏപ്രിൽ 25-നാണ് ഗൂഗ്ലിമോ മാർക്കോണി ജനിച്ചത്. (Guglielmo Marconi) ധനികനായ പൗരപ്രമുഖനായിരുന്നു അച്ഛൻ ജിയുസെ മാർക്കോണി. ജിസിയുടെ രണ്ടാം ഭാര്യ അയർലൻഡുകാരി ആനി ജെയിംസനാണ് അമ്മ.

വിദ്യാഭ്യാസം

വീട്ടിൽവെച്ചുതന്നെയായിരുന്നു മാർക്കോണിയുടെ പ്രാഥമിക വിദ്യാഭ്യാസം. ചെറുപ്പം മുതലെ ഭൗതികശാസ്ത്രത്തിൽ തല്പരനായിരുന്ന മാർക്കോണി, മാക്സ് വെലിന്റെയും ഹെർട്സിന്റെയും സിദ്ധാന്ധത്തിൽ ആക്യഷ്ടനായി. 20- വയസുമുതലാണ് മാർക്കോണി ഗവേഷണം തുടങ്ങിയത്.

കണ്ടുപിടിത്തങ്ങൾ

അദ്ദേഹത്തിന്റെ സുപ്രധാനമായ കണ്ടുപിടിത്തം കമ്പിയില്ലാക്കമ്പി (Wireless telegraphy) ആണ്. 1895-ൽ അണ് ഇതു അദ്ദേഹം ആദ്യമായി പരീക്ഷിച്ചത്. റേഡിയോ ടെലിഗ്രാഫി മാർക്കോണി വികസിപ്പിച്ചെടുത്തതാണ്. റേഡിയോയുടെ പിതാവായി പൊതുവേ മാർക്കോണിയാണ് അറിയപ്പെടുന്നത് എങ്കിലും 1943-ലെ അമേരിക്കൻ സുപ്രീം കോടതിയുടെ ഒരു സുപ്രധാന വിധി അനുസരിച്ച് റേഡിയോയുടെ ഉപജ്ഞാതാവായി അംഗീകരിക്കപ്പെടുന്നത് നിക്കോള ടെസ്ല എന്ന സെർബിയൻ-അമേരിക്കൻ ശാസ്ത്രകാരൻ ആണ്[4].

ബഹുമതികൾ

1909-ൽ ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു. കൂടാതെ 1929-ൽ ഇറ്റലിയൻ സർക്കാർ പ്രഭുസ്ഥാനം ന‍ൽകി അദ്ദേഹത്തെ ആദരിച്ചു.

പുറത്തുനിന്നുള്ള വിവരങ്ങൾ

  1. Guglielmo Marconi - Biography
  1. http://www.pbs.org/wgbh/aso/databank/entries/btmarc.html

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads