വെള്ളവരയൻ ശരവേഗൻ
From Wikipedia, the free encyclopedia
Remove ads
കേരളത്തിന്റെ തെക്ക് ഭാഗങ്ങളിൽ വിരളമായി കാണപ്പെടുന്ന ശലഭമാണ് വെള്ളവരയൻ ശരവേഗൻ അഥവാ ഇരട്ടപ്പുള്ളിച്ചിറകൻ (Halpe porus).[1][2][3][1][4] കാട്ടിൽ വസിക്കുന്ന ശലഭമാണ്.വരണ്ട ഇലപൊഴിയും കാടുകളിൽ ഇവയെ വിരളമായി കാണാം . മുളങ്കാടുകളാണ് ഇഷ്ട വാസസ്ഥലങ്ങൾ. ശരവേഗത്തിലാണ് പറക്കൾ. വെയിൽ മൂക്കുന്നതോടെ ഇവ പതുക്കെ കാഴ്ചയിൽ നിന്ന് മറയും. കാലത്താണ് ഇവയെ അധികം കാണാനാകുക.
ചിറകിന് ഇരുണ്ട തകിട്ടുനിറമാണ്. ചിറകിൽ വെളുത്ത പുള്ളികളുണ്ട്. മുൻചിറകിന്റെ മധ്യത്തിലായി രണ്ട് പുള്ളികൾ കാണാം. മഞ്ഞമുള, ഒറ്റൽ തുടങ്ങിയ സസ്യങ്ങളിലാണ് മുട്ടയിടുക.
Remove ads
ചിത്രശാല
- വെള്ളവരയൻ ശരവേഗൻ
- വെള്ളവരയൻ ശരവേഗൻ
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads