ഹാൻഡ വൈറസ്

From Wikipedia, the free encyclopedia

ഹാൻഡ വൈറസ്
Remove ads

തെക്കൻ കൊറിയയിലെ ഹാന്റൻ നദിയുടെ പേരിൽ അറിയപ്പെടുന്ന ഹാന്റയെ രോഗബാധയ്ക്കനുസരിച്ച് രണ്ടായി തരംതിരിച്ചിട്ടുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റ വൈറസ് പൾമണറി സിൻഡ്രോം (എച്ച്.പി.എസ്. Pulmonary Syndrome)) ആണ് ഒന്ന്. ഇത് അമേരിക്ക, ചിലി തുടങ്ങിയ രാജ്യങ്ങളിൽ കണ്ടുവരുന്നു. ഹാന്റ വൈറസ് ഹെമറേജിക് ഫിവർ വിത്ത് റനൽ സിൻഡ്രോം (എച്ച്.എഫ്.ആർ.എസ്.) ആണ് മറ്റൊന്ന്. ഇത് ആദ്യത്തേതിനെ അപേക്ഷിച്ച് മാരകവുമാണ്. എലികളുടെ വിസർജ്യത്തിൽനിന്ന് പടർന്നാണ് വൈറസ് മനുഷ്യരിൽ രോഗബാധയുണ്ടാകുന്നത്.

വസ്തുതകൾ ഹാൻഡ വൈറസ് ...

വസ്തുതകൾ Hantavirus, Virus classification ...
Remove ads

ഹെമറേജിക് ഫിവർ വിത്ത് റനൽ സിൻഡ്രോം

പൊതുവേ ഏഷ്യൻ രാജ്യങ്ങളിൽ കാണുന്ന എച്ച്.എഫ്. ആർ.എസ് വൃക്കയെയാണ് ബാധിക്കുക. എച്ച്.എഫ്.ആർ. എസിനുതന്നെ പൂമാല എന്നും സിയോൾ എന്നുമൊക്കെ അവാന്തര വിഭാഗങ്ങൾ കൂടിയുണ്ട്. ഫിൻലാൻഡിലെ ഒരു മുനിസിപ്പാലിറ്റിയാണ് പൂമാല. അവിടെനിന്ന് റിപ്പോർട്ട് ചെയ്തതിനാലാണ് ഈ വൈറസ് വിഭാഗത്തിന് പൂമാല എന്ന പേരുകിട്ടിയത്. സിയോളും അങ്ങനെ പേരുനേടിയതാണ്.[1]

പരിശോധനകൾ

ഹാൻഡ വൈറസിന്റെ പ്രാഥമിക ടെസ്റ്റിൽ പോസിറ്റീവ് ആയി കാണുന്നത് സ്ഥിരീകരിക്കാനായി പി.സി.ആർ. ടെസ്റ്റും കൾച്ചർ ടെസ്റ്റും നടത്താറുണ്ട്.

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads