ഹാർഡ് ഡിസ്ക് ഡ്രൈവ്
From Wikipedia, the free encyclopedia
Remove ads
കമ്പ്യൂട്ടറിൽ വിവരങ്ങൾ സ്ഥിരമായി സംഭരിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഹാർഡ് ഡിസ്ക് ഡ്രൈവ് അഥവ ഹാർഡ് ഡിസ്ക്. കമ്പ്യൂട്ടറിൽ റാം (റാൻഡം ആക്സസ് മെമ്മറി) ഒന്നാം തരം മെമ്മറി ആയി ഉപയോഗിക്കുകയും ഹാർഡ് ഡിസ്ക് രണ്ടാം തരം മെമ്മറി ആയി ആണ് ഉപയോഗിക്കുന്നത്. കാന്തിക തരംഗങ്ങൾ ഉപയോഗിച്ച് ആണ് ഹാർഡ് ഡിസ്കിൽ വിവരങ്ങൾ ശേഖരിക്കുന്നത്. ഓപ്പറേറ്റിങ് സിസ്റ്റം, ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ എന്നിവ ഹാർഡ് ഡിസ്കിൽ ആണു സംഭരിച്ചിരിക്കുന്നത്. പ്രവർത്തന സമയത്ത് ഇവ പ്രഥമ മെമ്മറിയായ റാംമിലേക്ക് താൽക്കാലികമായി ശേഖരിക്കപ്പെടുന്നു.[1] ക്രമരഹിതമായി ആക്‌സസ് ചെയ്യുന്ന രീതിയിലാണ് ഡാറ്റ ആക്‌സസ് ചെയ്യുന്നത്, അതായത് ഡാറ്റയുടെ ഓരോ ബ്ലോക്കുകളും ഏത് ക്രമത്തിലും സംഭരിക്കാനും വീണ്ടെടുക്കാനും കഴിയും. ഹാർഡ്ഡിസ്ക് ഒരു തരം അസ്ഥിര സംഭരണമാണ്(non-volatile storage), പവർ ഓഫ് ചെയ്യുമ്പോഴും സംഭരിച്ച ഡാറ്റ നിലനിർത്തുന്നു.[2][3][4]

1956-ൽ ഐ.ബി.എം അവതരിപ്പിച്ച [5] 1960-കളുടെ ആരംഭത്തിൽ തന്നെ ലഭ്യമായ പൊതു-ആവശ്യ കമ്പ്യൂട്ടറുകൾക്കായുള്ള പ്രധാന ദ്വിതീയ സംഭരണ ഉപകരണമാണ് ഹാർഡ് ഡ്രെൈവുകൾ. സെൽഫോണുകളുടെയും പേഴ്സണൽ കമ്പ്യൂട്ടറുകളുടെയും ആധുനിക കാലഘട്ടത്തിൽ ഹാർഡ് ഡ്രെൈവുകൾ ഈ സ്ഥാനം നിലനിർത്തി, സെൽഫോണുകളും ടാബ്‌ലെറ്റുകളും പോലുള്ള വലിയ അളവിൽ ഉൽപാദിപ്പിക്കുന്ന പേഴ്സണൽ കമ്പ്യൂട്ടിംഗ് ഉപകരണങ്ങൾ ഫ്ലാഷ് ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നു. വിപുലമായ വ്യവസായ ഏകീകരണത്തിനുശേഷം മിക്ക യൂണിറ്റുകളും സീഗേറ്റ്, തോഷിബ, വെസ്റ്റേൺ ഡിജിറ്റൽ എന്നീ കമ്പനികൾ പ്രധാനമായും നിർമ്മിക്കുന്നുണ്ടെങ്കിലും 224-ൽ അധികം കമ്പനികൾ ചരിത്രപരമായി ഹാർഡ് ഡ്രെവുകൾ നിർമ്മിക്കുന്നു. സെർവറുകൾക്കായി ഉൽപാദിപ്പിക്കുന്ന സംഭരണത്തിന്റെ അളവിൽ (പ്രതിവർഷം എക്സാബൈറ്റുകൾ) എച്ച്ഡിഡികൾ ആധിപത്യം പുലർത്തുന്നു. ഉൽപാദനം സാവധാനത്തിൽ വളരുകയാണെങ്കിലും (കയറ്റുമതി ചെയ്ത എക്സാബൈറ്റുകൾ പ്രകാരം), വിൽപ്പന വരുമാനവും യൂണിറ്റ് കയറ്റുമതിയും കുറയുന്നു, കാരണം സോളിഡ്-സ്റ്റേറ്റ് ഡ്രൈവുകൾക്ക് (എസ്എസ്ഡി) ഉയർന്ന ഡാറ്റാ കൈമാറ്റ നിരക്ക്, ഉയർന്ന ഏരിയൽ സംഭരണ സാന്ദ്രത, മികച്ച വിശ്വാസ്യത, [6] ലേറ്റൻസിയും ആക്സസ് സമയവും ഉള്ളതിനാൽ എസ്എസ്ഡിക്കാണ് ഡിമാൻഡ് കൂടുതൽ.[7][8][9][10]മിക്കതും നാൻഡ്(NAND) ഉപയോഗിക്കുന്നു, എസ്‌എസ്‌ഡികൾക്കുള്ള വരുമാനം,എച്ച്ഡിഡികളേക്കാൾ അല്പം കൂടുതലാണ്. [11] ഫ്ലാഷ് സ്റ്റോറേജ് ഉൽപ്പന്നങ്ങൾക്ക് 2017 ലെ കണക്കനുസരിച്ച് ഹാർഡ് ഡിസ്ക് ഡ്രൈവുകളുടെ വരുമാനത്തിന്റെ ഇരട്ടിയിലധികം വരും.[12]എസ്എസ്ഡികൾക്ക് ഒരു ബിറ്റിന് നാല് അല്ലെങ്കിൽ ഒമ്പത് മടങ്ങ് ഉയർന്ന വിലയുണ്ടെങ്കിലും, [13] വേഗത, വൈദ്യുതി ഉപഭോഗം, ചെറിയ വലുപ്പം, ഉയർന്ന ശേഷി, ഈട് എന്നിവ പ്രാധാന്യമുള്ള ആപ്ലിക്കേഷനുകളിൽ എച്ച്ഡിഡികൾക്ക് പകരം ഉപയോഗിക്കുന്നു.
Remove ads
ചരിത്രം
1956 ഐബിഎമ്മിന്റെ ചില കംപ്യൂട്ടറുകളിലെ വിവര ശേഖരണത്തിനായാണ് ഹാർഡ് ഡിസ്കുകൾ ആദ്യമായി ഉപയോഗിക്കപ്പെട്ടത്. പിന്നീട് പൊതു ആവശ്യങ്ങൾക്കായുള്ള മെയിൻഫ്രെയിം, മിനി കംപ്യൂട്ടറുകൾക്കായി ഡെവലപ്പ് ചെയ്തു തുടങ്ങി. 350 റാമാക്(350 RAMAC)എന്ന ഐബിഎമ്മിന്റെ ആദ്യ ഡ്രൈവിനു രണ്ടു റഫ്രിജറേറ്ററിനോളം വലിപ്പമുണ്ടായിരുന്നു. 50 ഡിസ്ക്കുകൾ കൂട്ടി നിർമിച്ചിരുന്ന അതിൽ 3 .75 മില്യൺ ബൈറ്റുകൾക്ക് സമാനമായ വിവരങ്ങൾ ശേഖരിക്കമായിരുന്നു.
Remove ads
സാങ്കേതികവിദ്യ
ഒരു ദ്വയാംശ അക്കം സൂക്ഷിച്ച് വെക്കുവാൻ വേണ്ടി കാന്തീകവസ്തുവിനെ ദിശകളിലേക്ക് കാന്തീകരിക്കുകയാണ് ചെയ്യുന്നത്. ശേഖരിച്ച ഡാറ്റ റീഡ് ചെയ്യുവാൻ വേണ്ടി ഏത് വശത്തേക്കാണ് കാന്തീകവസ്തു കാന്തീകരിക്കപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ഒരു ദണ്ഡിൽ ഘടിപ്പിക്കപ്പെട്ട ഒന്നോ അതിൽ കൂടുതലുള്ള ഡിസ്ക് രൂപത്തിലുള്ള പ്ലേറ്ററുകൾ ഇതാണ് ഹാർഡ് ഡിസ്കിന്റെ പൊതു ഘടന. അലൂമിനിയം ലോഹസങ്കരം, ഗ്ലാസ് പോലെയുള്ള കന്തികമല്ലാത്ത വസ്ത്ക്കൾകൊണ്ട് നിർമ്മിക്കപ്പെട്ടവയായിരിക്കും ഈ പ്ലേറ്റുകൾ അതിൽ കാന്തീക വസ്തു പൂശിയിരിക്കും. മുൻകാലങ്ങളിൽ അയൺഓക്സൈഡ് പോലെയുള്ള കാന്തിക വസ്തുക്കളായിരുന്നു ഉപയോഗിച്ചിരിക്കുന്നത്, ഇപ്പോഴുളളവയിൽ കോബാൾട്ട് ലോഹസങ്കരങ്ങളാണ് ഉപയോഗിക്കപ്പെടുന്നത്.
ഈ പ്ലേറ്ററുകൾ ഉയർന്ന വേഗതയിൽ കറക്കുന്നു. റീഡ്-റൈറ്റ് ഹെഡുകൾ (read-write heads) എന്നറിയപ്പെടുന്ന ഭാഗമാണ് പ്ലേറ്ററുകളിൽ നിന്ന് വിവരങ്ങൾ വായിക്കുകയും അതിലേക്ക് വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നത്. ഓരോ പ്ലേറ്റിന്റെയും ഒരോ വശത്തും ഇത്തരം ഹെഡുകൾ ഉണ്ടാകും, ഒരു പൊതുവായ ദണ്ഡിൽ ഘടിപ്പിക്കപ്പെട്ടിരിക്കും ഈ ഹെഡുകൾ, അതിനാൽ എല്ലാ ദണ്ഡുകളും ഒരേ പോലെയാണ് നീങ്ങുക. ഹെഡും പ്ലേറ്റിന്റെ ഉപരിതലവും തമ്മിലുള്ള അകലം വളരെ കുറവായിരിക്കും (പുതുതായി ഇറങ്ങുന്നവയിൽ ഇത് ഏതാനും ദശനാനോമീറ്ററുകൾ മാത്രമാണ്). പ്ലേറ്റിന്റെ ഉപരിതലത്തിൽ പതിപ്പിക്കപ്പെട്ട കാന്തിക വസ്തുവിന്റെ കന്തിക ദിശ മനസ്സിലാക്കാനും അവയുടെ ദിശദിശയിൽ മാറ്റം വരുത്തുവാനും കഴിവുള്ളവയാണ് ഇത്തരം ഹെഡുകൾ. ഒരു കൈ സമാന ഘടകം ഇവയെ കമാനാകൃതിയിൽ ചലിപ്പിക്കുന്നു. കറങ്ങിക്കൊണ്ടിരിക്കുന്ന പ്ലേറ്ററിന്റെ ഉപരിതലത്തിന്റെ എല്ലായിടത്തേക്കും നീങ്ങുവാൻ ഇത് ഹെഡുകളെ സഹായിക്കുന്നു. ഈ കൈകളെ ചലിപ്പിക്കുവാൻ വേണ്ടി വോയിസ് കോയിൽ (പഴയ രൂപഘടനകളിൽ) അല്ലെങ്കിൽ സ്റ്റെപ്പെർ മോട്ടോർ ഉപയോഗിക്കുന്നു.
Remove ads
ഹാർഡ് ഡിസ്ക് നിർമ്മാതാക്കൾ
- സീഗേറ്റ് ടെക്നോളജി
- വെസ്റ്റേൺ ഡിജിറ്റൽ
- ഹിറ്റാച്ചി
- സാംസംഗ്
- ഫുജിറ്റ്സു
- തോഷിബ

ഡിസ്ക് ഇൻറർഫേസുകൾ
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads