സ്വർഗ്ഗം

ദൈവങ്ങൾ വസിക്കുന്നു എന്ന് മതങ്ങളിൽ കരുതപ്പെടുന്ന ഇടം From Wikipedia, the free encyclopedia

സ്വർഗ്ഗം
Remove ads

സ്വർഗം എന്നത് പുരാതനമായ ഒരു സങ്കല്പമാണ്. പ്രധാനമായും ഇത് മത വിശ്വാസത്തിന്റെ ഭാഗമാണ്. ഇംഗ്ലീഷിൽ ഹെവൻ (Heaven) എന്ന്‌ പറയുന്നു. മത ഗ്രന്ഥങ്ങളിൽ സ്വർഗത്തെ പറ്റി വിശദമായി വിവരിക്കുന്നതായി കാണാം. അപ്രകാരം ഭൂമിയിൽ മനുഷ്യന് ലഭ്യമാകാത്ത സുഖസൗകര്യങ്ങൾ മരണാനന്തരം മറ്റൊരു ലോകമായ സ്വർഗത്തിൽ ലഭിക്കുമെന്ന് കരുതപ്പെടുന്നു. മതാചാര പ്രകാരം ജീവിക്കുന്ന മനുഷ്യർക്ക് ഇത്തരത്തിൽ സ്വർഗം ലഭിക്കുമെന്ന് വിശ്വാസികൾ കരുതുന്നു. എന്നാൽ പൊതുവേ മത വിശ്വാസികൾ അല്ലാത്ത ചില ആളുകൾ ഈ ഭൂമി തന്നെ ആണ് സ്വർഗം എന്ന്‌ വിശ്വസിക്കുന്നു. ചില വിശ്വാസങ്ങൾ പ്രകാരം സ്വർഗത്തിൽ മദ്യം, സുന്ദരികളായ യുവതികൾ, ബാലന്മാർ എന്നിവരുള്ള ഒരു സ്ഥലം കൂടിയായി പറയപ്പെടുന്നുണ്ട്.

Thumb
ഡാന്റെയും ബിയാട്രീസും ഏറ്റവും ഉന്നതമായ സ്വർഗത്തെ വീക്ഷിക്കുന്നു; Gustave Doré-ന്റെ ഡിവൈൻ കോമഡി എന്ന ചിത്രീകരണത്തിൽനിന്ന്.

മത ഗ്രന്ഥങ്ങൾ പ്രകാരം ഭൗതികസ്വർഗങ്ങളെയോ, ആകാശത്തെയോ, അനന്തപ്രതീതി ഉളവാക്കുന്ന പ്രപഞ്ചത്തെയോ സൂചിപ്പിക്കാം. പക്ഷേ, പൊതുവേ ഈ പദം, പലപ്പോഴും ഈ പ്രപഞ്ചത്തിൽത്തന്നെ സ്ഥിതി ചെയ്യുന്നെന്നു കരുതപ്പെടുന്ന, ഏറ്റവും സുഖകരമായതും, ദുഃഖങ്ങൾ ഇല്ലാത്തതും, ഒരു മനുഷ്യന് അവന്റെ പരിശുദ്ധി, നന്മകൾ, സത്പ്രവൃത്തികൾ മുതലായവ മൂലം പ്രാപ്യമായതുമായ ഒരു തലത്തെ സൂചിപ്പിക്കാ‍ൻ ഉപയോഗിക്കുന്നു. വളരെ ചുരുക്കം അവസരങ്ങളിൽ, പല സാക്ഷ്യങ്ങളിലൂടെയും പരമ്പരാഗത വിശ്വാസങ്ങളിലൂടെയും, ചില വ്യക്തികൾ സ്വർഗത്തെക്കുറിച്ച് വ്യക്തിപരമായ അറിവ് അവകാശപ്പെടുന്നു. എന്നാൽ ഇതിന് ശാസ്ത്രീയമായ തെളിവുകൾ ലഭ്യമല്ല.

വിവിധ മതങ്ങൾ പ്രകാരമുള്ള സ്വർഗ്ഗ സങ്കല്പം ഇവിടെ കൊടുക്കുന്നു. അബ്രഹാമിക മതങ്ങളിൽ സ്വർഗം ഒരു പ്രധാന സങ്കല്പമാണ്. ക്രിസ്തീയ വിശ്വാസപ്രകാരം സ്വർഗം, ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്നവർക്ക് ജീവിതശേഷമുള്ള പ്രതിസമ്മാനമാണ്. ഇസ്ലാം വിശ്വാസപ്രകാരം ഖുറാനിനേയും <Quran> പ്രാവാജകനെയും വിശ്വസിക്കുകയും അത് പിൻപറ്റി ജീവിക്കുകയും ചെയ്യുന്നവർക്ക് ജീവിതശേഷമുള്ള സമ്മാനമാണ് സ്വർഗം.

ഹൈന്ദവ വിശ്വാസ പ്രകാരം സ്വർഗം, മോക്ഷം അഥവാ മുക്തി എന്നി രണ്ട് സങ്കൽപ്പങ്ങൾ കാണാം. ഹിന്ദു ഗ്രന്ഥങ്ങൾ പ്രകാരം സ്വർഗം നന്മകൾ ചെയ്തും അല്ലെങ്കിൽ നല്ല കർമങ്ങൾ ചെയ്തും ജീവിക്കുന്നവർക്ക് ലഭ്യമാകുന്ന ഒരു താൽക്കാലികമായ പ്രതിഫലമാണ്. ഇത് ദേവ രാജാവായ ഇന്ദ്രനാണ് സ്വർഗ്ഗത്തിന്റെ അധിപതി. മനുഷ്യർ അവരുടെ പ്രവർത്തികൾക്ക് അനുസരിച്ചു സ്വർഗത്തിൽ പ്രവേശിക്കുന്നു എന്ന്‌ ഹിന്ദു മതം പറയുന്നു. എന്നാൽ ഹൈന്ദവ ഭക്തന്മാർക്ക് വേണ്ടി സ്വർഗത്തേക്കാൾ ഉപരിയായ മോക്ഷം അഥവാ പരമപദ പ്രാപ്തി എന്ന സങ്കല്പം കാണാം. അതുപ്രകാരം ഭക്തർ അവരുടെ ഭക്തിയാൽ പരമാത്മാവായ ഭഗവാൻ അല്ലെങ്കിൽ ആദിശക്തിയായ ഭഗവതിയെയോ പ്രാപിച്ചു ദൈവത്തിന്റെ സാരൂപ്യം അഥവാ പൂർണ്ണത നേടുന്നു എന്നാണ് വിശ്വാസം. മോക്ഷം പ്രാപിക്കുന്നവർ ജനന മരണ ചക്രത്തിൽ നിന്ന് മോചിതരാകുന്നു എന്ന്‌ ഭഗവദ് ഗീത, ശ്രീമദ് ഭാഗവതം, ശിവപുരാണം, ദേവി ഭാഗവതം എന്നിവ പറയുന്നു. ഇവർക്ക് പിന്നീട് ജന്മങ്ങളില്ല.

ബുദ്ധ മതത്തിൽ സ്വർഗത്തിന് പകരം നിർവാണം എന്ന സങ്കല്പമാണ് പ്രധാനം. ബുദ്ധവിശ്വാസപ്രകാരം നിർവാണം എന്നാൽ മരണമാണ്. നിർവ്വാണമടയുക എന്നു പറഞ്ഞാൽ പൂർണ്ണമായി വിലയിക്കുക അല്ലെങ്കിൽ ശൂന്യമായിത്തീരുക എന്നാണർത്ഥം. പുനർജന്മത്തിൽ നിന്നുള്ള മോചനം എന്നും നിർവ്വാണത്തെ നിർവ്വചിക്കാറുണ്ട്. തൃഷ്ണയാണ് ജന്മങ്ങൾ നീട്ടിക്കൊണ്ടു പോകുന്നത്. തൃഷ്ണയുടെ അഭാവമാണ് നിർവ്വാണം എന്നും പറയുന്നു.

Remove ads

ഇവയും കാണുക

കുറിപ്പുകൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads