ഇത്തിൾപന്നി (കുടുംബം)

From Wikipedia, the free encyclopedia

ഇത്തിൾപന്നി (കുടുംബം)
Remove ads

ദേഹമാസകലം മുള്ളുകൾ നിറഞ്ഞ മുള്ളൻപന്നിയോട് സാദൃശ്യമുള്ള ഒരു സസ്തനിയാണ് ഹഡ്ജ്ഹോഗ്- Hedgehog. എരിനാസിഡേ (Erinaceidae) കുടുംബത്തിൽപ്പെട്ട ഇവരിൽ അഞ്ചു ജനുസ്സുകളിലായി (Genus) ആകെ 17 ഇനങ്ങൾ (Species) രേഖപ്പെടുത്തിയിട്ടുണ്ട്. യുറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു. ഇത്തിൾപന്നി (Paraechinus nudiventris) മാത്രമാണ് ഇന്ത്യയിൽ കാണപ്പെടുന്നത്.

വസ്തുതകൾ ഇത്തിൾപന്നി Hedgehogs, Scientific classification ...
Remove ads

വിവരണം

രാത്രിയിൽ ഇര തേടി പുറത്തിറങ്ങുന്ന (Nocturnal) ആക്രമണകാരികളല്ലാത്ത ഇത്തിൾപന്നികൾ പ്രതികൂലമായ സാഹചര്യങ്ങളിൽ കാലുകളും തലയും ഉൾവലിഞ്ഞ് പന്തു പോലെ ചുരുങ്ങുന്നു. മൂർച്ച ഏറിയ നഖങ്ങളുള്ള ഇവയുടെ ആഹാരം കീടങ്ങളാണ് (Insectivorous). ശരീരകവചമായ ഓരോ മുള്ളിലും കറുപ്പ്, വെള്ള, മഞ്ഞ നിറമുള്ള വരകൾ ഉണ്ട്. ഒരു സെ. മീ. മാത്രമാണ് മുള്ളുകളുടെ വലിപ്പം. വാലില്ലാത്ത ഇവയുടെ ചെവികൾ വലുതാണ്‌. നടക്കുമ്പോൾ ശരീരത്തിന് 10 സെ,മി. നീളമുണ്ടാവും. കാലുകളും തലയും മുൾകവചത്തിന് പുറത്താക്കി, നീളമേറിയ ചുണ്ടുകൾ നീട്ടിപ്പിടിച്ചാണ് നടത്തം. ഭാരം 250 ഗ്രാം മാത്രം.

Remove ads

അവലംബംഗ്ം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads