ഹെലികോബാക്റ്റർ പൈലോറി

From Wikipedia, the free encyclopedia

ഹെലികോബാക്റ്റർ പൈലോറി
Remove ads

മനുഷ്യരുടെ ആമാശയത്തിനുള്ളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ഗ്രാം നെഗറ്റീവ് ബാക്റ്റീരിയമാണ് ഹെലികോബാക്റ്റർ പൈലോറി.ലോകജനസംഖ്യയുടെ 50% പേരിലും അന്നനാളത്തിന്റെ മുകൾ ഭാഗത്ത് ഈ ജീവിയുണ്ട്. 1982 ൽ ഓസ്ട്രേലിയൻ ശാസ്ത്രജ്ഞന്മാരായ ബാരി മാർഷലും റോബിൻ വാറെനും ചേർന്ന് ഒരു ആമാശയ അൾസർ രോഗിയുടെ ആമാശയത്തിൽ ഈ ജീവിയെ കണ്ടെത്തി.നിലനിൽക്കുവാൻ വളരെ കുറച്ച് ഓക്സിജൻ മാത്രം ആവശ്യമുള്ള ഒരു ബാക്റ്റീരിയമാണിത്.ആമാശയ അൾസർ,ആമാശയ കാൻസർ എന്നിവയുടേ രൂപീകരണമായും ഇതിന് ബന്ധമുണ്ട്.എന്നാൽ ഈ അണുജീവിയെ ആമാശയത്തിൽ വഹിക്കുന്ന 80% ആളുകളും രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ല.ആമാശയത്തിന്റെ സ്വാഭാവികമായ പരിസ്ഥിതി നിലനിർത്തുന്നതിലും ഇതിന് പങ്കുണ്ടെന്ന് കരുതപ്പെടുന്നു.ഇതിന് പിരിയൻ കോണി(ഹെലിക്കൽ) ആകൃതിയാണുള്ളത്.ഈ സവിശേഷ ആകൃതി ആമാശയ പാളിയെ തുളക്കാൻ സഹായിക്കുന്നു.വികസ്വര രാജ്യങ്ങളിലാണ് ഹെലികോബാക്റ്റർ പൈലോറി അണുബാധ കൂടുതലായി കാണപ്പെടുന്നത്.

വസ്തുതകൾ ഹെലികോബാക്റ്റർ പൈലോറി, ഉച്ചാരണം ...

വസ്തുതകൾ ഹെലികോബാക്റ്റർ പൈലോറി, Scientific classification ...
Thumb
Scanning electron micrograph of H. pylori
Remove ads

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads