ഹെൻഡ്രിക്ക് ലോറൻസ്
From Wikipedia, the free encyclopedia
Remove ads
ഹെൻഡ്രിക്ക് ആൻടൂൺ ലോറൻസ് (ഇംഗ്ലീഷ്: Hendrik Antoon Lorentz (18 ജൂലൈ 1853 – 4 ഫെബ്രുവരി 1928) ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞനാണ്. സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും പീറ്റർ സീമാനുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലോറൻസ് പങ്കുവെച്ചു.
Ludvig Lorenz അല്ലെങ്കിൽ Edward Norton Lorenz എന്നീ ലേഖനങ്ങളുമായി ആശയക്കുഴപ്പം ഒഴിവാക്കുക.
Remove ads
ആദ്യകാല ജീവിതം
1853 ജൂലൈ 18 ന് നെതർലാൻഡ്‌സിലെ ആർനെം നഗരത്തിൽ ഗെറിറ്റ് ഫ്രെഡറിക് ലോറന്റ്‌സിന്റെയും (1822–1893) ഗീർട്രൂഡ വാൻ ജിങ്കലിന്റെയും (1826–1861) മകനായി ഹെൻഡ്രിക് ആന്റൂൺ ലോറന്റ്‌സ് ജനിച്ചു. 1862 ൽ, അമ്മയുടെ മരണശേഷം, പിതാവ് ലുബർട്ട ഹപ്‌കെസിനെ വിവാഹം കഴിച്ചു. പ്രൊട്ടസ്റ്റന്റ് ആയി വളർന്നെങ്കിലും, മതപരമായ കാര്യങ്ങളിൽ അദ്ദേഹം ഒരു സ്വതന്ത്രചിന്തകനായിരുന്നു, കൂടാതെ തന്റെ പ്രാദേശിക ഫ്രഞ്ച് പള്ളിയിൽ പതിവായി കത്തോലിക്കാ കുർബാനയിലും പങ്കെടുത്തിരുന്നു.[3] 1866 മുതൽ 1869 വരെ, ജോഹാൻ തോർബെക്ക് ആയിടെ സ്ഥാപിച്ച ഒരു പുതിയ തരം പബ്ലിക് ഹൈസ്കൂളായ ആർനെമിലെ ഹൊഗെരെ ബർഗർസ്കൂളിൽ അദ്ദേഹം പഠനം നടത്തി. സ്കൂളിലെ അദ്ദേഹത്തിന്റെ പഠന ഫലങ്ങൾ മാതൃകാപരമായിരുന്നു; ഭൗതിക ശാസ്ത്രത്തിലും ഗണിതത്തിലും മാത്രമല്ല, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിലും അദ്ദേഹം മികവ് പുലർത്തിയിരുന്നു. 1870-ൽ, സർവകലാശാലാ പ്രവേശനത്തിന് ആവശ്യമായിരുന്ന ക്ലാസിക്കൽ ഭാഷകളിലെ പരീക്ഷകളിൽ അദ്ദേഹം വിജയിച്ചു.[4]
ലൈഡൻ സർവകലാശാലയിൽ ഭൗതികശാസ്ത്രവും ഗണിതവും പഠിച്ച ലോറന്റ്സിെ, അവിടെ ജ്യോതിശാസ്ത്ര പ്രൊഫസർ ഫ്രെഡറിക് കൈസറിന്റെ അദ്ധ്യാപനം വളരെയധികം സ്വാധീനിച്ചു. അദ്ദേഹത്തിന്റെ സ്വാധീനമാണ് അദ്ദേഹത്തെ ഒരു ഭൗതികശാസ്ത്രജ്ഞനാകാൻ പ്രേരിപ്പിച്ചത്. ബാച്ചിലർ ബിരുദം നേടിയ ശേഷം, 1871-ൽ അദ്ദേഹം ഗണിതശാസ്ത്രത്തിൽ രാത്രി സ്കൂൾ ക്ലാസുകളിൽ പഠിപ്പിക്കാൻ ആർനെമിലേക്ക് മടങ്ങി, പക്ഷേ അധ്യാപന സ്ഥാനത്തിന് പുറമേ ലൈഡനിലെ തന്റെ പഠനം തുടർന്നു. 1875-ൽ, പീറ്റർ റിജ്കെയുടെ കീഴിൽ, "ഓവർ ഡി തിയറി ഡെർ ടെറുഗ്കാറ്റ്സിങ് എൻ ബ്രേക്കിംഗ് വാൻ ഹെറ്റ് ലിച്ച്" (പ്രകാശത്തിന്റെ പ്രതിഫലനത്തിന്റെയും അപവർത്തനത്തിന്റെയും സിദ്ധാന്തം) എന്ന പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഡോക്ടറൽ ബിരുദം നേടിയ അദ്ദേഹം തന്റെ പ്രബന്ധത്തിൽ ജെയിംസ് ക്ലർക്ക് മാക്സ്വെല്ലിന്റെ വൈദ്യുതകാന്തിക സിദ്ധാന്തം പരിഷ്കരിച്ചു.[5][6]
Remove ads
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
