എച്ച്.ഡി. ടിവി
From Wikipedia, the free encyclopedia
Remove ads
സാധാരണ ടെലിവിഷനെ അപേഷിച്ച് ഉയർന്ന ദൃശ്യ ഗുണമേന്മയുളള ടെലിവിഷനുകളാണ് എച്ച്.ഡി. ടി.വി. 1980 കാലഘട്ടത്തിൽ ജപ്പാനിലാണ് എച്ച്.ഡി. സംപ്രേഷണം ആരംഭിച്ചത്. തുടർന്ന് 1990 കളിൽ അമേരിക്കയിലും യൂറോപ്പിലും സംപ്രേഷണം തുടങ്ങി. ഇക്കാലയളവുകളിൽ അനലോഗ് രീതിയിലുള്ള എച്ച്.ഡി. സംപ്രേഷണമാണ് ലഭ്യമായിരുന്നത്. 2002-ൽ അമേരിക്കയിലാണ് പൂർണ്ണമായും എച്ച്.ഡി. രീതിയിലുള്ള സംപ്രേഷണം ആരംഭിച്ചത്. നാലു ചാനലുകളാണ് ഈ രീതിയിൽ സംപ്രേഷണം ആരംഭിച്ചത്. ഇപ്പോൾ നൂറോളം ചാനലുകൾ എച്ച്.ഡി. സാങ്കേതികവിദ്യയിൽ അമേരിക്കയിൽ പ്രഷേപണം ചെയ്യുന്നു. ഇന്ത്യയിൽ നൂറിൽ താഴെ ചാനലുകളാണ് എച്ച്.ഡി. രീതിയിൽ പ്രഷേപണമുള്ളത്. ഒരു ഫ്രെയിമിലെ പിക്സലുകളുടെ എണ്ണത്തിനെ അടിസ്ഥാനമാക്കിയാണ് എച്ച്.ഡി.യെ നിർവചനം ചെയ്യുന്നത്. ടെലിവിഷനെ സമ്പന്തിച്ച് ഇതിനെ ലോഗൊ ആയി തരം തിരിച്ചിരിക്കുന്നു.HD ready, HD TV,Full HD എന്നിവയാണ് ലോഗോകൾ.
എച്ച്.ഡി. യോഗ്യമായ ടെലിവിഷനുകളെ എച്ച്.ഡി. റെഡി എന്നും എച്ച്.ഡി ഡിക്കോടർ ഉള്ള ടെലിവിഷനെ HD tv എന്നും ഫുൾ എച്ച്.ഡി. എന്നും മൂന്നായി തിരിച്ചിരിക്കന്നു. 1366 X 720 എന്ന അനുപാതത്തിലുള്ളവയെ എച്ച്.ഡി. റെഡി എന്നും 1280×720 എന്ന അനുപാതത്തിലുള്ള ഡിക്കോഡർ ഉള്ളവയെ HD TV എന്നും

1920 X 1080 എന്ന അനുപാതത്തിലുള്ളവയെ ഫുൾ എച്ച്.ഡി. എന്നുമാണ് തരം തിരിച്ചിരിക്കുന്നത്. ഇതിൽ HD റെഡിയിൽ 720×1366 രൂപത്തിെല നിറങ്ങൾ സപ്പോർട്ട് ചെയ്യുന്നു എന്നാൽ ഇതിൽ നിന്ന് എതാർത്ത HD അനുഭവം സാധൃമല്ല കാരണം ചിത്രത്തിന് എതാർത്ത വെക്തത നൽകുവാൻ ഡിക്കോഡർ ഇല്ല എന്നതാണ്, എന്നാൽ ഈ പ്രശ്നം HD TV പരിഹരിക്കുന്നു.
ഫുൾ എച്ച്.ഡി.യിൽ കൂടുതൽ വ്യക്തതയിൽ ചിത്രങ്ങൾ കാണുവാൻ സാധിക്കുന്നു. HD ready, HD TV,Full HD എന്നിങ്ങനെയുള്ള സൂചകങ്ങളുപയോഗിച്ച് ഇവയെ സൂചിപ്പിക്കുന്നു.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads