ഹിന്ദുമതം ഇന്ത്യയിൽ
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയിലെ ഏറ്റവും വലിയ മതമാണ് ഹിന്ദുമതം.[1][2] 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 966.3 ദശലക്ഷം ആളുകൾ ഹിന്ദുക്കളാണ്, ഇത് രാജ്യത്തെ ജനസംഖ്യയുടെ 79.8% ആളുകളെ പ്രതിനിധീകരിക്കുന്നു. ആഗോള ഹിന്ദു ജനസംഖ്യയുടെ 94% ഇന്ത്യയിലാണ്. [3] ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നീ ലോകത്തിലെ നാല് പ്രധാന മതങ്ങളുടെ ജന്മസ്ഥലമാണ് ഇന്ത്യൻ ഉപഭൂഖണ്ഡം.[4] ഇന്ത്യൻ ഹിന്ദുക്കളിൽ ബഹുഭൂരിപക്ഷവും ശൈവ, വൈഷ്ണവ വിഭാഗങ്ങളിൽ പെട്ടവരാണ്.[5] ഹിന്ദുമതം പ്രബലമായ മതമായിട്ടുള്ള ലോകത്തിലെ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (നേപ്പാളും മൗറീഷ്യസും ആണ് മറ്റ് രണ്ട് രാജ്യങ്ങൾ).
Remove ads
ഹിന്ദുമതത്തിന്റെ ചരിത്രം
1500 ബിസിഇലും ഉം 500 ബിസിയിലുംആയി ഇന്ത്യയിൽ വൈദിക സംസ്കാരം വികസിച്ചു.[6] ഈ കാലഘട്ടത്തിനു ശേഷം, വൈദിക മതം പ്രാദേശിക പാരമ്പര്യങ്ങളുമായും പരിത്യാഗ പാരമ്പര്യങ്ങളുമായും ലയിച്ചു, ഇത് ഹിന്ദുമതത്തിന്റെ ആവിർഭാവത്തിന് കാരണമായി.[7] ഇത് ഇന്ത്യയുടെ ചരിത്രത്തിലും സംസ്കാരത്തിലും തത്ത്വചിന്തയിലും അഗാധമായ സ്വാധീനം ചെലുത്തി. സിന്ധു നദിയുടെ ചരിത്രപരമായ പ്രാദേശിക വിശേഷണമായ സംസ്കൃത പദമായ സിന്ധുവിൽ നിന്നാണ് ഇന്ത്യ എന്ന പേര് ഉരുത്തിരിഞ്ഞത്. [8] മറ്റൊരു പ്രശസ്തമായ ബദൽ "ഹിന്ദുക്കളുടെ ഭൂമി" എന്നർത്ഥം വരുന്ന ഇന്ത്യയുടെ പേര് ആയ ഹിന്ദുസ്ഥാൻ ആണ്. [9] സിഇ 1200 മുതൽ 1750 വരെയുള്ള കാലത്ത് ഹിന്ദു, മുസ്ലീം ഭരണാധികാരികളുടെ ഭരണം ഇന്ത്യയിലുണ്ടായി.[10] മുസ്ലീം സുൽത്താൻമാർക്കെതിരെയുള്ള യുദ്ധങ്ങളിലെ വിജയനഗര സാമ്രാജ്യത്തിന്റെ പതനം ഡെക്കാണിലെ ഹിന്ദു ആധിപത്യത്തിന്റെ അന്ത്യം കുറിച്ചു. പിന്നീട് മറാത്താ സാമ്രാജ്യത്തിന് കീഴിൽ ഹിന്ദുമതം വീണ്ടും പ്രതാപത്തിലേക്ക് ഉയർന്നു.[11] [12]

Remove ads
ഇന്ത്യയുടെ വിഭജനം
1947-ലെ ഇന്ത്യാ വിഭജനം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളമുള്ള രക്തരൂക്ഷിതമായ കലാപത്തിനും വർഗീയ കൊലപാതകങ്ങൾക്കും കാരണമായി. തൽഫലമായി, ഏകദേശം 7.2 ദശലക്ഷം ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്കും 7.5 ദശലക്ഷം മുസ്ലീങ്ങൾ പാകിസ്ഥാനിലേക്കും സ്ഥിരമായി താമസം മാറ്റി, ഇത് ഒരു പരിധിവരെ ഇരു രാജ്യങ്ങളുടെയും ജനസംഖ്യാപരമായ മാറ്റത്തിന് കാരണമായി.[13]
ജനസംഖ്യാശാസ്ത്രം
സംസ്ഥാനങ്ങളും പ്രദേശങ്ങളും അനുസരിച്ച് ഹിന്ദു ജനസംഖ്യ

ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം
80%-ത്തിലധികം ഹിന്ദുക്കളുള്ള ഹിന്ദു ഭൂരിപക്ഷ സംസ്ഥാനങ്ങളുടെ പട്ടിക.[14]
- ഹിമാചൽ പ്രദേശ് - (95.17%)
- ദാദ്ര ആൻഡ് നഗർ ഹവേലി - (93.93%)
- ഒറീസ - (93.63%)
- ഛത്തീസ്ഗഢ് - (93.25%)
- മധ്യപ്രദേശ് - (90.89%)
- ദമൻ, ദിയു - (90.50%)
- ഗുജറാത്ത് - (88.57%)
- രാജസ്ഥാൻ - (88.49%)
- ആന്ധ്രാപ്രദേശ് - (88.46%)
- തമിഴ്നാട് - (87.58%)
- ഹരിയാണ - (87.46%)
- പുതുച്ചേരി - (87.30%)
- കർണാടക - (84.00%)
- ത്രിപുര - (83.40%)
- ഉത്തരാഖണ്ഡ് - (82.97%)
- ബിഹാർ - (82.69%)
- ഡൽഹി - (81.68%)
- ചണ്ഡീഗഢ് - (80.78%)
ഇതുകൂടാതെ, ഹിന്ദു ഭൂരിപക്ഷമുള്ള 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളുണ്ട്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ 70 ശതമാനത്തിലധികം ജനസംഖ്യയുണ്ട്.[14]
ഹിന്ദു ജനസംഖ്യ 1951-ലെ 303,675,084-ൽ നിന്ന് മൂന്ന് മടങ്ങ് വർദ്ധിച്ച് 2011-ൽ 966,257,353 ആയി, എന്നാൽ മൊത്തം ജനസംഖ്യയുടെ ഹിന്ദു ശതമാനം വിഹിതം 1951-ലെ 84.1%-ൽ നിന്ന് 2011-ലെ സെൻസസിൽ 79.8% ആയി കുറഞ്ഞു.[15][16] 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ, മൊത്തം ജനസംഖ്യയുടെ 85% ഹിന്ദുക്കളായിരുന്നു, എന്നാൽ വിഭജനത്തിനു മുമ്പുള്ള ബ്രിട്ടീഷ് ഇന്ത്യയിൽ 73% ഹിന്ദുക്കളും 24% മുസ്ലീങ്ങളും ഉണ്ടായിരുന്നു.
സമുദായ പ്രകാരം, ആകെ ഹിന്ദുക്കളിൽ മുന്നാക്ക ജാതിക്കാർ 26 ശതമാനവും മറ്റ് പിന്നാക്ക വിഭാഗങ്ങൾ 43 ശതമാനവും പട്ടികജാതി (ദളിതർ) 22 ശതമാനവും പട്ടികവർഗക്കാർ (ആദിവാസികൾ) 9 ശതമാനവും ആണെന്ന് കണക്കാക്കപ്പെടുന്നു.[17]
പശ്ചിമ ബംഗാൾ
പശ്ചിമ ബംഗാളിലെ രണ്ട് ജില്ലകൾ, മാൾഡ, നോർത്ത് ദിനാജ്പൂർ എന്നിവിടങ്ങളിൽ 2001 ലെ സെൻസസ് പ്രകാരം ഹിന്ദു ഭൂരിപക്ഷം ഉണ്ടായിരുന്നു, അത് 2011 ലെ സെൻസസ് ആയപ്പോഴേക്കും ഹിന്ദു ന്യൂനപക്ഷമോ ബഹുത്വമോ ആയി മാറിയിരുന്നു. 1951-ൽ സംസ്ഥാനത്തെ ഹിന്ദു ജനസംഖ്യയുടെ ശതമാനം 78.45% ആയിരുന്നത് 2011-ൽ 70.54% ആയി കുറഞ്ഞു. മറ്റൊരു ജില്ലയായ മുർഷിദാബാദിൽ മുസ്ലിം ജനസംഖ്യ 1951 ലെ 55,24% ൽ നിന്ന് ക്രമേണ വർദ്ധിച്ച് 2011 ൽ 66,27% ആയി.[18]
ഉത്തർപ്രദേശ്
സഹരൻപൂർ ജില്ലയിലെ ഹിന്ദുക്കളുടെ അനുപാതം 2001ൽ 59.49% ആയിരുന്നു. ഇത് 2011 ആയപ്പോഴേക്കും 56.74% ആയി കുറഞ്ഞു - 2.74% പോയിന്റുകളുടെ ഇടിവ്. അതേസമയം മുസ്ലിം ജനസംഖ്യ 2001 ലെ 39.11% നിന്ന് 2011 ൽ 41.95% ആയി വർദ്ധിച്ചു.
അസം
അസമിലെ ജനസംഖ്യാ ഘടനയെക്കുറിച്ചുള്ള ഒരു പഠനം വെളിപ്പെടുത്തുന്നത് അസമിലെ ഹിന്ദു ജനസംഖ്യ 1951-ൽ 70.78% ആയിരുന്നത് 2011-ൽ 61.47% ആയി കുറഞ്ഞു എന്നാണ്. 1891-ൽ, അസമിലെ മുസ്ലീം ജനസംഖ്യ ഏകദേശം 5% മാത്രമായിരുന്നെങ്കിൽ, 2001-ലെ സെൻസസ് ആയപ്പോഴേക്കും അത് 30%-ലേക്കും 2011-ൽ മൊത്തം അസം ജനസംഖ്യയുടെ 34%-ത്തിനും മുകളിലേക്കും ഉയർന്നു.[19] 2001 ലെ സെൻസസ് അനുസരിച്ച്, അസമിൽ ആറ് മുസ്ലീം ഭൂരിപക്ഷ ജില്ലകളുണ്ടായിരുന്നു, 2011 ലെ സെൻസസ് ആയപ്പോഴേക്കും എണ്ണം ഒമ്പത് ആയി വർദ്ധിച്ചു. [20]
കേരളം
കേരളത്തിലെ ഹിന്ദുക്കളുടെ ജനസംഖ്യ 1951-ലെ 8,344,351-ൽ നിന്ന് 2011-ലെ സെൻസസ് പ്രകാരം ഇരട്ടിച്ച് 18,282,492 ആയി.[21]
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ പഞ്ചാബ് (സിഖ് ഭൂരിപക്ഷം), മേഘാലയ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം (ക്രിസ്ത്യൻ ഭൂരിപക്ഷം) ഒഴികെ 22 സംസ്ഥാനങ്ങളിൽ ഹിന്ദുക്കളാണ് ഭൂരിപക്ഷം. മണിപ്പൂരിൽ, ഹിന്ദുമതം ഒരു ബഹുസ്വര മതമാണ്, അവിടെ 41.39% ഹിന്ദുമതം ആചരിക്കുകയും 41.29% ക്രിസ്തുമതം പിന്തുടരുകയും ചെയ്യുന്നു. [14] എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ അഞ്ചിലും ഹിന്ദുക്കളാണ് ഭൂരിപക്ഷം.[14]
ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമാണ്-[23] [24]
- മിസോറാം - (2.75%),
- ലക്ഷദ്വീപ് - (2.77%),
- നാഗാലാൻഡ് - (8.74%),
- മേഘാലയ - (11.52%),
- ലഡാക്ക് - (12.11%),
- ജമ്മു കശ്മീർ - (28.8%),
- അരുണാചൽ പ്രദേശ് - (29.04%),
- പഞ്ചാബ് - (38.49%) കൂടാതെ
- മണിപ്പൂർ - (41.39%)
വടക്കുകിഴക്കൻ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിൽ ത്രിപുര, സിക്കിം, അസം എന്നിവ ഹിന്ദു ഭൂരിപക്ഷവും നാലിൽ ഹിന്ദുക്കൾ ന്യൂനപക്ഷവും ഒന്നിൽ ബഹുത്വവുമാണ്.[25]
മണിപ്പൂർ
1991-2001 കാലഘട്ടത്തിൽ മണിപ്പൂരിൽ 57% നിന്ന് 52% ആയി ഹിന്ദു ജനസംഖ്യാ വിഹിതം കുറഞ്ഞു, അവിടെ തദ്ദേശീയ സനാമഹി മതത്തിന്റെ പുനരുജ്ജീവനം ഉണ്ടായിട്ടുണ്ട്. മണിപ്പൂരിലെ ഹിന്ദു ജനസംഖ്യാ വിഹിതം 2001-2011 കാലയളവിലും കുറഞ്ഞ് 52% ൽ നിന്ന് 41.4% ആയി. ക്രിസ്തുമതത്തിലേക്കുള്ള മതപരിവർത്തനവും നാഗാലാൻഡിൽ നിന്നുള്ള ക്രിസ്ത്യാനികളുടെ കുടിയേറ്റവുമാണ് ഹിന്ദു ജനസംഖ്യ കുറയാനുള്ള കാരണമായി കണക്കാക്കുന്നത്.
Remove ads
നിയമവും രാഷ്ട്രീയവും
ചില വലതുപക്ഷ ഹിന്ദു സംഘടനകൾ ഇന്ത്യയെ "ഹിന്ദു രാഷ്ട്രം" ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.[26] 2020 ജൂലൈ 28 വരെ , ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജികൾ നിലവിലുണ്ട്.[27]
ഇതും കാണുക
- ഹിന്ദുമതവിശ്വാസം രാജ്യം തിരിച്ച്
- മതവിശ്വാസം ഇന്ത്യയിൽ
- ഇന്ത്യയിലെ ജാതിവ്യവസ്ഥ
- മറ്റ് പിന്നോക്ക വിഭാഗം
- ഹിന്ദുമതം ദക്ഷിണേന്ത്യയിൽ
- ഇന്ത്യയിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ പട്ടിക
- മതസ്വാതന്ര്യം ഇന്ത്യയിൽ
- ഹിന്ദു വിവാഹ നിയമം, 1955
- ഹിന്ദു കോഡ് ബില്ലുകൾ
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads