അസർബെയ്ജാന്റെ ചരിത്രം
From Wikipedia, the free encyclopedia
Remove ads
ഇന്ന് റിപ്പബ്ലിക് ഒഫ് അസർബെയ്ജാൻ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ചരിത്രമാണ് അസർബെയ്ജാന്റെ ചരിത്രം എന്ന് വിവക്ഷിക്കുന്നത്. ഭൂപ്രകൃതിയനുസരിച്ച്, വടക്ക് കോക്കസസ് പർവതനിരകളുടെ തെക്കൻ ചരിവുകൾ, കിഴക്ക് കാസ്പിയൻ കടൽ, പടിഞ്ഞാറ് അർമേനിയൻ ഹൈലാന്റ്സ് എന്നിവയ്ക്കിടയിലായാണ് അസർബെയ്ജാൻ നിലകൊള്ളുന്നത്. എന്നാൽ തെക്ക്, അതിന്റെ സ്വാഭാവിക അതിരുകൾ കുറച്ച് വ്യത്യസ്തമാണ്, ഇവിടെ അസർബെയ്ജാന്റെ ഭൂപ്രദേശം ഇറാനിയൻ പീഠഭൂമിയുമായി സംഗമിക്കുന്നു[1]
പുരാതനകാലത്ത് കൊക്കേഷ്യൻ അൽബേനിയ സ്ഥാപിതമായത് അസർബെയ്ജാൻ സ്ഥിതിചെയ്യുന്ന പ്രദേശത്തായിരുന്നു. കൊക്കേഷ്യൻ അൽബേനിയക്കാർ സംസാരിച്ചിരുന്ന കൊക്കേഷ്യൻ അൽബേനിയൻ ഭാഷ, ഇപ്പോൾ വംശനാശഭീഷണി നേരിടുന്ന ഉദി ജനത സംസാരിക്കുന്ന ഉദി ഭാഷയുടെ മുൻഗാമിയായിരുന്നു എന്ന് കരുതപ്പെടുന്നു. മിഡിയൻ സാമ്രാജ്യത്തിന്റെയും അക്കീമെനിഡ് സാമ്രാജ്യത്തിന്റെയും കാലം മുതൽ, 19-ആം നൂറ്റാണ്ടിൽ റഷ്യക്കാരുടെ വരവ് വരെ, അസർബൈജാൻ റിപ്പബ്ലിക്കിന്റെയും ഇറാന്റെയും പ്രദേശങ്ങൾ പൊതുവേ ഒരേ ചരിത്രമാണ് പങ്കിട്ടിരുന്നത്. [2][1][3]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads