ഇന്ത്യയിലെ ബുദ്ധമതത്തിന്റെ ചരിത്രം
From Wikipedia, the free encyclopedia
Remove ads
ബുദ്ധമതം ഒരു ലോകമതമാണ്. അത് ഇന്നത്തെ ബിഹാറിലെ മഗധ എന്ന രാജ്യത്തിലും പുറമേയുമായി ഉയിർകൊണ്ടു. ഗൗതമബുദ്ധന്റെ പാഠങ്ങളെ അടിസ്ഥാനമാക്കിയാണു നിലകൊള്ളുന്നത്. [note 1] അദ്ദേഹം ബുദ്ധൻ (ഉണർന്നവൻ) ആയി ഉയർന്നു. "Buddha" ("Awakened One"[3]). ബുദ്ധന്റെ കാലത്തുതന്നെ ബുദ്ധമതം മഗധ കടന്ന് മറ്റു ദേശങ്ങളിലേയ്ക്കു പരന്നു.




മൗര്യ സാമ്രാജ്യ ചക്രവർത്തിയായിരുന്ന അശോകൻ ഭരിക്കുമ്പോൾ ബുദ്ധമതം രണ്ടു ശാഖകളായി പിരിഞ്ഞു: മഹാസംഘിക എന്നും സ്തവിരവാദ എന്നും. ഓരോന്നും ഇന്ത്യയിൽ പരക്കുകയും അനേകം കഷണങ്ങളായിത്തീരുകയും ചെയ്തു.[4] ആധുനികകാലത്ത് രണ്ടു പ്രധാന ബുദ്ധമതവിഭാഗങ്ങളാണു നിലവിലുള്ളത്: ഥേരവാദ ബുദ്ധമതവും മഹായാനം ബുദ്ധമതവും. ഥേരവാദ ബുദ്ധമതം ശ്രീലങ്ക, തെക്കുകിഴക്കേ ഏഷ്യ എന്നിവിടങ്ങളിൽ നിലനിൽക്കുന്നു. മഹായാനം, ഹിമാലയത്തിന്റെ ഇരുഭാഗവും പൂർവ്വേഷ്യ പ്രദേശങ്ങളിലും നിലനിന്നുവരുന്നു.
ഗുപ്തസാമ്രാജ്യശേഷം ബുദ്ധമതത്തിനു ഒരു ശക്തവും സംഘടിതവുമായ മതമെന്ന നില ഇല്ലാതായി. (c.7th century CE), പതിമൂന്നാം നൂറ്റാണ്ടോടെ ആ മതം ഉണ്ടായ പ്രദേശത്തുനിന്നും അത് പ്രത്യേകിച്ചൊരു സ്വാധീനവും ചെലുത്താതെ സ്വാധീനം കുറഞ്ഞുവന്നു. എന്നാൽ, ഹിമാലയപ്രദേശങ്ങൾ, തെക്കേ ഇന്ത്യ എന്നിവിടങ്ങളിൽ അതു ശക്തമായ സാന്നിദ്ധ്യമായിത്തന്നെ നിലനിന്നിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഇസ്ലാം മതത്തിന്റെ വരവോടെ ഇന്ത്യയിൽനിന്നും ബുദ്ധമതം ഏതാണ്ട് തിരോധാനം ചെയ്യുകയായിരുന്നു. എന്നാൽ ബുദ്ധമതത്തിന്റെ സ്വാധീനം ഇന്നും നിലനിൽക്കുന്നത് ഹിമാലയപ്രദേശത്തുള്ള സിക്കിം, ലഡാക്, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാളിലെ ഡാർജിലിങ്, ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ലാഹുൽ സ്പിതി എന്നീ പ്രദേശങ്ങളിലാണ്.
ഇന്ത്യയിലെ പതിനഞ്ചാം കാനേഷുമാരി പ്രകാരം ഇന്ത്യയിലെ ജനസംഖ്യയിൽ ബുദ്ധമതത്തിലുള്ളവർ 0.7% മാത്രമാണ്. ഇത് 8.4 ദശലക്ഷം വരും. പരമ്പരാഗത ബുദ്ധമതക്കാർ 13%. നവയാന ബുദ്ധമതക്കാർ (ബുദ്ധമതത്തിലേയ്ക്കു മതപരിവർത്തനം നടത്തിയ ദളിതർ) ഇന്ത്യയിലെ ബുദ്ധമതക്കാരിൽ 87% വരും.[5][6][7][8]
Remove ads
ഗൗതമബുദ്ധൻ
ബുദ്ധമതം
ബുദ്ധിസ്റ്റ് സംഘടനകൾ


ഇന്ത്യയിലെ ബുദ്ധമതത്തെ ശാക്തീകരിക്കൽ
ഇന്ത്യയിലെ ബുദ്ധമതത്തിന്റെ പതനം

ഇന്ത്യയിലെ ബുദ്ധമതത്തിന്റെ പുനരുദ്ധാനം
ഇതും കാണൂ
- Religion in India
- Buddhist pilgrimage sites in India
അവലംബം
കൂടുതൽ വായനയ്ക്ക്
കുറിപ്പുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads