വിശുദ്ധ റോമാസാമ്രാജ്യം

From Wikipedia, the free encyclopedia

വിശുദ്ധ റോമാസാമ്രാജ്യം
Remove ads

മദ്ധ്യയൂറോപ്പിന്റെ പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മദ്ധ്യകാലഘട്ടത്തിലും ആധുനികകാലഘട്ടത്തിന്റെ തുടക്കത്തിലും നിലവിലിരുന്ന ഒരു സാമ്രാജ്യമായിരുന്നു വിശുദ്ധ റോമാസാമ്രാജ്യം (HRE; ജർമ്മൻ: Heiliges Römisches Reich (HRR), ലത്തീൻ: Sacrum Romanum Imperium (SRI)). 16ആം നൂറ്റാണ്ട് മുതൽ ജർമൻ രാഷ്ട്രത്തിന്റെ വിശുദ്ധ റോമാസാമ്രാജ്യം(ജർമ്മൻ: Heiliges Römisches Reich Deutscher Nation, ലത്തീൻ: Sacrum Romanum Imperium Nationis Germanicæ) എന്നായിരുന്നു ഈ സാമ്രാജ്യം അറിയപ്പെട്ടിരുന്നത്. 962എ.ഡി.യിൽ ഓട്ടോ ഒന്നാമൻ പ്രഥമ റോമാസാമ്രാജ്യചക്രവർത്തിയായി സ്ഥാനമേറ്റതോടെ ആരംഭിച്ച സാമ്രാജ്യചരിത്രം അവസാനിക്കുന്നത് 1806ൽ നെപ്പോളിയോണിക്ക് യുദ്ധക്കാലത്ത് അവസാന ചക്രവർത്തിയായ ഫ്രാൻസിസ് രണ്ടാമൻ കിരീടമുപേക്ഷിച്ച് സാമ്രാജ്യം പിരിച്ചുവിട്ടതോടെയാണ്‌.

Thumb
വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ വ്യാപ്തി നൂറ്റാണ്ടുകളിലൂടെ
വസ്തുതകൾ വിശുദ്ധ റോമാസാമ്രാജ്യംHeiliges Römisches Reichസാക്രും റൊമാനും ഇമ്പീരിയും, പദവി ...

സാമ്രാജ്യത്തിന്റെ കീഴിലുള്ള പ്രദേശങ്ങൾ കാലഘട്ടത്തിനനുസരിച്ച് മാറിമറിഞ്ഞുകൊണ്ടിരുന്നു. അതിന്റെ ഉന്നതിയിൽ സാമ്രാജ്യത്തിന്റെ കീഴിൽ ഉള്ള പ്രദേശങ്ങൾ കിങ്ഡം ഓഫ് ജർമനി, കിങ്ഡം ഓഫ് ഇറ്റലി, കിങ്ഡം ഓഫ് ബുറുഗുണ്ടി, ഇന്നത്തെ ജർമനി (ദക്ഷിണ ഷെൽസ്വിഗ് ഒഴിച്ചുള്ള പ്രദേശങ്ങൾ), ഓസ്ട്രിയ (ബുർഗെൻലാൻഡ് ഒഴിച്ചുള്ള പ്രദേശങ്ങൾ), ലിക്റ്റെൻസ്റ്റൈൻ, സ്വിറ്റ്സർലാൻഡ്, ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ്, ചെക്ക് റിപ്പബ്ലിക്ക്, സ്ലോവേന്യ (പ്രെക്മുർജെ ഒഴിച്ചുള്ള പ്രദേശങ്ങൾ), ആധുനിക ഫ്രാൻസിന്റെ ഏറെ പ്രദേശങ്ങൾ (പ്രധാനമായും ആർട്ടോയിസ്, അൽസാക്ക്, ഫ്രാൻചെ-കൊംതെ, സാവോയിയെ, ലൊറെയിൻ പ്രദേശങ്ങൾ), ഇറ്റലി (പ്രധാനമായും ലൊംബാർഡി, പീഡ്മൊണ്ട്, എമീലിയ-റൊമാഞ്ഞ, ടസ്കനി, ദക്ഷിണ ടൈറോൾ പ്രദേശങ്ങൾ), പോളണ്ട് (പ്രധാനമായും സിലീസിയ, പോമറേനിയ, ന്യൂമാർക്ക് പ്രദേശങ്ങൾ) എന്നിവ ഉൾപ്പെട്ടതായിരുന്നു. പേരിൽ റോമാ എന്നുണ്ടെന്നിരിക്കിലും റോം ഒരിക്കൽപ്പോലും വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ കീഴിലായിരുന്നില്ല.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads