ഹോമായ് വ്യാരവാല
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയുടെ ചരിത്രപ്രധാനമായ മൂഹൂർത്തങ്ങളിൽ പലതും ക്യാമറയിൽ പകർത്തിയ രാജ്യത്തെ ആദ്യത്തെ വനിതാ പത്ര ഛായാഗ്രാഹകയായിരുന്നു ഹോമായ് വ്യാരവാല.[1] (9 ഡിസംബർ 1913 - 15 ജനുവരി 2012)
Remove ads
ജീവിതരേഖ
1913-ൽ തെക്കൻ ഗുജറാത്തിലെ നവ്സാരിയിൽ ഒരു പാഴ്‌സി കുടുംബത്തിൽ ജനിച്ചു. ' ഡാൽഡ 13 ' എന്ന പേരിലും അറിയപ്പെട്ട[2] ഹോമായ്, ജെ. ജെ. സ്‌കൂൾ ഓഫ് ആർട്‌സ് വിദ്യാർഥിനിയായിരിക്കെ ഫോട്ടോഗ്രാഫിയിൽ ആകൃഷ്ടയായി. പിന്നീട് ജീവിത പങ്കാളിയായ മനേക് ഷാ വ്യാരവാല ആയിരുന്നു പ്രചോദനം. ആദ്യചിത്രം ബോംബെക്രോണിക്കിളിൽ പ്രസിദ്ധീകരിച്ചു. പിന്നീട് ബ്രിട്ടീഷ് ഇൻഫർമേഷൻ സർവീസിന്റെ ഡൽഹി ബ്യൂറോയിൽ ഫോട്ടോഗ്രാഫറായി. ഒപ്പം ഓൺലുക്കറിലും ടൈമിലും ഫോട്ടോകൾ പ്രസിദ്ധീകരിച്ചു. പിന്നീട് ബോംബെ ആസ്ഥാനമായി ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലിയിൽ ചേർന്നു. ജവാഹർലാൽ നെഹ്രുവായിരുന്നു ഹോമായുടെ ക്യാമറയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി. ഗാന്ധിജിയുടെ ചിത്രവും ഹോമായ് ക്യാമറയിൽ പകർത്തി. 1938മുതൽ 73വരെ വാർത്താ ഫോട്ടോഗ്രാഫി രംഗത്ത് സജീവമായി നിന്ന ഹോമായ് പിന്നീട് രംഗത്തുനിന്ന് സ്വമേധയാ പിന്മാറി. ഭർത്താവ് മനേക് ഷാ 1970-ൽഅന്തരിച്ചു.
Remove ads
ക്യാമറയിൽ പകർത്തിയ പ്രധാന സംഭവങ്ങൾ
രണ്ടാം ലോകമഹായുദ്ധം, ഇന്ത്യൻ സ്വാതന്ത്ര്യസമരം, ബംഗാൾ വിഭജനം, റെഡ്‌ഫോർട്ടിൽ ആദ്യമായി ദേശീയ പതാക ഉയർത്തുന്നത്[3] ഇവയെല്ലാം അവരുടെ ക്യാമറയിലൂടെ ചരിത്രത്തിന്റെ താളുകളിലെ മായാത്ത ചിത്രങ്ങളായി. പാകിസ്താനിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പ് വ്യാകുലനായി കാണപ്പെട്ട ജിന്നയുടെ പടം, ഗാന്ധിജിയുടെ വിയോഗവേളയിലെ ദൃശ്യങ്ങൾ എന്നിവയും പ്രസിദ്ധങ്ങളായിരുന്നു.
പുരസ്കാരങ്ങൾ
പത്മവിഭൂഷൺ (2011)
പുറം കണ്ണികൾ
ഹോമായുടെ ക്ലിക്കുകൾ[പ്രവർത്തിക്കാത്ത കണ്ണി]
- ജീവചരിത്രം
- Gadihoke, Sabeena (2006), India In Focus: Camera Chronicles of Homai Vyarawalla, New Delhi: UNESCO/Parzor, ISBN 81-88204-66-8[4]
- മാസികകളിലെ ലേഖനങ്ങൾ
- Gaur, June (2004), "Lens view: Homai Vyarawalla", The Hindu (Online ed.), New Delhi (published 2004-06-20), archived from the original on 2004-11-20, retrieved 2012-01-16
- Bunsha, Dionne; et al. (2005), "History, in black and white", Frontline, vol. 22, no. 18 (published 2005-08-13), archived from the original on 2007-12-09, retrieved 2012-01-16
{{citation}}
: Explicit use of et al. in:|first=
(help) - Sundaram, V. (2006), Homai Vyarawalla: India's First Woman Photo Journalist, New York: Boloji.com (published 2007-03-03), archived from the original on 2010-12-13, retrieved 2012-01-16
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads