ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്

From Wikipedia, the free encyclopedia

Remove ads

ശാസ്ത്രഗവേഷണമേഖലയുടെ പ്രോത്സാഹനത്തിനു വേണ്ടി ഇന്ത്യൻ ഗവൺമെന്റ് ആരംഭിച്ച മുൻനിര വിദ്യാഭ്യാസസ്ഥാപനങ്ങളാണ് മാനവവിഭവശേഷിമന്ത്രാലയത്തിന്റെ കീഴിലുള്ള ഐസറുകളും (Indian Institute of Science Education and Research) ആണവോർജ്ജവകുപ്പിന്റെ കീഴിലുള്ള നൈസറും( National Institute of Science Education and Research). വെസ്റ്റ് ബംഗാളിലെ കൊൽക്കത്ത, മഹാരാഷ്ട്രയിലെ പൂന, പഞ്ചാബിലെ മൊഹാലി, മധ്യപ്രദേശിലെ ഭോപാൽ, കേരളത്തിലെ തിരുവനന്തപുരം എന്നിവിടങ്ങളിലാണ് അഞ്ച് ഐസറുകൾ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ഒറീസ്സയിലെ ഭുബനേശ്വറിലാണ് നൈസർ സ്ഥാപിതമായിരിക്കുന്നത്. ഐസർ കൊൽക്കത്ത, ഐസർ പൂനെ, നൈസർ ഭുബനേശ്വർ എന്നിവ 2006ലും, ഐസർ മൊഹാലി 2007ലും, ഐസർ തിരുവനന്തപുരം, ഐസർ ഭോപാൽ എന്നിവ 2008ലും പ്രവർത്തനമാരംഭിച്ചു. ഓരോ ഐസറിന്റെയും ആദ്യ അഞ്ചു വർഷത്തേക്കുള്ള പ്രവർത്തനചെലവുപരിധി 500 കോടിയായാണ്‌. നൈസറിന്റെത് 800 കോടിയും.

Thumb
മൊഹാലി
മൊഹാലി
കൊൽക്കത്ത
കൊൽക്കത്ത
പുനെ
പുനെ
ഭോപാൽ
ഭോപാൽ
തിരുവനന്തപുരം
തിരുവനന്തപുരം
5 IISERകൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ.

പ്രാരംഭകാലഘട്ടമായതിനാൽ ഏകദേശം എല്ലാ ഐസറുകളും താൽക്കാലിക കാമ്പസുകളിലാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കൊൽക്കത്ത, പൂനെ, മൊഹാലി, തിരുവനന്തപുരം എന്നീ ഐസറുകൾ യഥാക്രമം WBUAF കാമ്പസ് മോഹൻപൂർ, NCL ക്യാമ്പസ് പൂനെ, MGSIPA ചൻഡീഗഡ്, CET ക്യാമ്പസ് എന്നിവിടങ്ങളിലാണു പ്രവർത്തിക്കുന്നത്. സമീപഭാവിയിൽതന്നെ സ്വന്തം ക്യാമ്പസുകളിലേക്ക് പ്രവർത്തനം മാറ്റുന്നതായിരിക്കും. 100 ഏക്കർ മുതൽ 250 ഏക്കർ വരേയാണു വിവിധ ഐസർ ക്യാമ്പസുകളുടെ വിസ്തീർണം. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് മാസം 5000രൂപ KVPY അല്ലെങ്കിൽ INSPIRE ഫെല്ലൊഷിപ് കിട്ടുന്നതായിരിക്കും.

Remove ads

പ്രവേശനം

നിലവിൽ രണ്ട് മാർഗ്ഗങ്ങളിലൂടെയാണ് ഐസറുകൾ വിദ്യാർത്ഥികളെ തിരഞെടുക്കുന്നത്. അവ

  1. IIT-JEE മെറിറ്റ് ലിസ്റ്റ്.
  2. ഐസർ പ്രവേശന പരീക്ഷയായ IISER Aptitude Test (IAT)

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads