ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ

From Wikipedia, the free encyclopedia

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ
Remove ads

ഇന്ത്യൻ റെയിൽവേയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (Indian Railway Catering and Tourism Corporation) അഥവാ ഐ.ആർ.സി.ടി.സി. (IRCTC). ഇന്ത്യൻ റെയിൽവേയുടെ ടൂറിസം, കാറ്ററിംഗ്, ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ധർമ്മം. രാജ്യത്തിന്റെ ജീവരേഖ (Lifeline of the nation) എന്നതാണ് ഐ.ആർ.സി.ടി.സി.യുടെ മുദ്രാവാക്യം.

വസ്തുതകൾ Type, വ്യവസായം ...
Remove ads

സേവനങ്ങൾ

ഓൺലൈൻ ടിക്കറ്റിംഗ്

ഇന്ത്യയിൽ തീവണ്ടി യാത്രയ്ക്കുള്ള ടിക്കറ്റ് ഓൺലൈനായി ബുക്കുചെയ്യുന്നതിന് അവസരം നൽകുന്ന സ്ഥാപനമാണ് ഇന്ത്യൻ റെയിൽവെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ. ഇന്റർനെറ്റ് സൗകര്യമുപയോഗിച്ച് ഐ.ആർ.സി.ടി.സി.യുടെ വെബ്സൈറ്റ് മുഖേന ട്രെയിൻ ടിക്കറ്റ് ബുക്കുചെയ്യാൻ സാധിക്കും. ഇങ്ങനെ ബുക്കുചെയ്യുന്ന ടിക്കറ്റിനെ ഇലക്ട്രോണിക് ടിക്കറ്റ് അഥവാ ഇ-ടിക്കറ്റ് എന്നാണു പറയുന്നത്. ഐ.ആർ.സി.ടി.സി.യുടെ വെബ്സൈറ്റ് വഴി ട്രെയിൻ ടിക്കറ്റ് ബുക്കുചെയ്ത് തപാലിലൂടെ സ്വീകരിക്കാൻ സാധിക്കും. ഇത്തരം ടിക്കറ്റുകളെ ഐ-ടിക്കറ്റ് എന്നാണ് വിളിക്കുന്നത്. ഇവ സാധാരണ ട്രെയിൻ ടിക്കറ്റുകൾ തന്നെയാണ്. ഐ.ആർ.സി.ടി.സി. വെബ്സൈറ്റിലൂടെ ടിക്കറ്റുകളുടെ പി.എൻ.ആർ. വിവരങ്ങളും അറിയാൻ കഴിയും. സബേർബൻ റെയിൽ യാത്രക്കാർക്കു സീസൺ ടിക്കറ്റുകൾ ബുക്കുചെയ്യുന്നതിനുള്ള സൗകര്യവും വെബ്സൈറ്റിൽ ലഭ്യമാണ്. സ്ഥിരം യാത്രക്കാർക്കു വേണ്ടി ശുഭ് യാത്ര എന്നൊരു പദ്ധതിയും ഐ.ആർ.സി.ടി.സി. ആവിഷ്കരിച്ചിട്ടുണ്ട്.

ഇ-ടിക്കറ്റുകൾ ബുക്കുചെയ്യുന്നത് എളുപ്പമാക്കുന്നതിനായി ഐ.ആർ.സി.ടി.സി. കൊണ്ടുവന്ന ഒരു പദ്ധതിയാണ് റോളിംഗ് ഡെപ്പോസിറ്റ് സ്കീം (ആർ.ഡി.എസ്.). മുൻകൂട്ടി പണം അടച്ചവർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്കുചെയ്യുന്നതിനുള്ള സംവിധാനമാണിത്.[1] ഓൺലൈൻ റിസർവേഷനിലൂടെ വിമാന ടിക്കറ്റുകളും ഹേട്ടലുകളും ബുക്കുചെയ്യുന്നതിനുള്ള സംവിധാനവും ഐ.ആർ.സി.ടി.സി. രൂപീകരിച്ചിട്ടുണ്ട്.[2]

തത്കാൽ സ്കീം

വളരെ അപ്രതീക്ഷിതമായി നടത്തേണ്ടി വരുന്ന യാത്രകൾക്കു ടിക്കറ്റ് ബുക്കുചെയ്യാൻ പലപ്പോഴും കഴിയാറില്ല. ഇത്തരം അവസരങ്ങളിൽ ഏതാണ്ട് എല്ലാ മെയിൽ/എക്സ്പ്രസ് തീവണ്ടികളിലും അനായാസം ടിക്കറ്റ് ബുക്കുചെയ്യുന്നതിനായി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് തത്കാൽ സ്കീം. തീവണ്ടി പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പാണ് തത്കാൽ ടിക്കറ്റ് ബുക്കുചെയ്യേണ്ടത്. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ എ.സി. കോച്ചുകളും 11 മണി മുതൽ നോൺ എ.സി. കോച്ചുകളും ഇത്തരത്തിൽ ബുക്കുചെയ്യാവുന്നതാണ്.[3][4] തത്കാൽ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർ തങ്ങളുടെ ഫോട്ടോ പതിച്ച ഐ.ഡി. പ്രൂഫ് ഹാജരാക്കേണ്ടതുണ്ട്.[5]

വിനോദസഞ്ചാരം

സ്വദേശികൾക്കും വിദേശികൾക്കുമായി ധാരാളം യാത്രാപദ്ധതികൾ ഐ.ആർ.സി.ടി.സി. തയ്യാറാക്കുന്നുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി ഐ.ആർ.സി.ടി.സി. ആവിഷ്കരിച്ചിട്ടുള്ള ചെലവുകുറഞ്ഞ ഒരു പദ്ധതിയാണ് ഭാരത് ദർശൻ. ബുദ്ധിസ്റ്റ് സർക്യൂട്ട് ട്രെയിൻ, മഹാരാജാസ് എക്സ്പ്രസ് എന്നിവയിലൂടെയുള്ള ആഡംബരയാത്രകളും ഐ.ആർ.സി.ടി.സി. വാഗ്ദാനം ചെയ്യുന്നുണ്ട്.[6]

Remove ads

നാഴികക്കല്ലുകൾ

  • 2013 സെപ്റ്റംബർ 2 - ഒരു ദിവസം കൊണ്ട് 5,82,000 ടിക്കറ്റുകൾ ബുക്കുചെയ്യാൻ കഴിഞ്ഞു.
  • 2014 മാർച്ച് 19 - ഒരു ദിവസം കൊണ്ട് 5,80,000 ടിക്കറ്റുകൾ ബുക്കുചെയ്യാൻ കഴിഞ്ഞു.[7]
  • 2015 ഏപ്രിൽ 1 - ഒരു ദിവസം കൊണ്ട് 13,45,496 ടിക്കറ്റുകൾ ബുക്കുചെയ്യാൻ കഴിഞ്ഞു.[8]
  • 2015 ഏപ്രിൽ 2- ഒരു ദിവസം കൊണ്ട് 11,00,000 ടിക്കറ്റുകൾ ബുക്കുചെയ്യാൻ കഴിഞ്ഞു.[9]
  • 2015 ഏപ്രിൽ - ഒരു ദിവസം കൊണ്ട് 13,40,000 ടിക്കറ്റുകൾ ബുക്കുചെയ്യാൻ കഴിഞ്ഞു.[10]
  • 2017 ഏപ്രിൽ 1 - വികൽപ്പ് (VIKALP) പദ്ധതി നിലവിൽ വന്നു.[11][12]
  • 2017 നവംബർ 3 - വൈകിയോടുന്ന ചില തീവണ്ടികളുടെ വിവരങ്ങൾ യാത്രക്കാരെ എസ്.എം.എസ്. മുഖാന്തരം അറിയിക്കുന്നതിനുള്ള സംവിധാനം നിലവിൽ വന്നു. 2017 ഡിസംബർ 15-ന് കൂടുതൽ തീവണ്ടികളിൽ ഈ സംവിധാനം ഏർപ്പെടുത്തി.[13] [14] [15]
Remove ads

ഇതും കാണുക

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads