ഇംഫാൽ
From Wikipedia, the free encyclopedia
Remove ads
മണിപ്പൂർ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഇംഫാൽ (ⓘ ഹിന്ദി:इंफाल ). നഗരത്തിൽ ഒരു പഴയ കൊട്ടാരത്തിന്റെ (കാങ്ങ്ല കൊട്ടരം) അവശിഷ്ടങ്ങളും പോളോ കളിക്കളവും സ്ഥിതിചെയ്യുന്നു. ലോകത്തിലെ ഏറ്റവും പുരാതനമായ പോളോ കളിക്കളമാണിതെന്നു കരുതപ്പെടുന്നു. ഇതിനടുത്തായാണ് മണിപ്പൂർ സ്റ്റേറ്റ് മ്യൂസിയം നിലകൊള്ളുന്നത്.
| ഇംഫാൽ | |
| 24.82°N 93.95°E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം | 
| രാജ്യം | ഇന്ത്യ | 
| സംസ്ഥാനം | മണിപ്പൂർ | 
| ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ | 
| മെയർ | |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ | 
| ജനസംഖ്യ | 217,275 [1] | 
| ജനസാന്ദ്രത | /ച.കി.മീ | 
| കോഡുകൾ • തപാൽ • ടെലിഫോൺ  | 
  795xxx +  | 
| സമയമേഖല | UTC +5:30 | 
| പ്രധാന ആകർഷണങ്ങൾ | |
1944-ൽ രണ്ടാം ലോകമാഹായുദ്ധകാലത്ത് ഇവിടെയും കൊഹിമയിലും നടന്ന യുദ്ധങ്ങളിലാണ് ജാപ്പനീസ് സൈന്യം ആദ്യമായി പരാജയപ്പെട്ടത്.

ഇന്ത്യയുടെ കിഴക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലൊന്നായ ഇംഫാൽ ഉത്തര അക്ഷാംശം 24.82 രേഖാംശം 93.95 സമുദ്രനിരപ്പിൽനിന്നും 786 മീറ്റർ ഉയരത്തിലായാണ് സ്ഥിതിചെയ്യുന്നത്. [2] നഗരത്തിനു സമീപമുള്ള കുന്നിൻപ്രദേശങ്ങളിൽനിന്നും ഉത്ഭവിക്കുന്ന ചെറിയ നദികളായ ഇംഫാൽ നദി, ഇരിൽ നദി, സെക്മൈ നദി, തൗബൽ നദി, ഖുൻഗ നദി ഇന്നിവ ഇംഫാൽ താഴ് വരയിലൂടെ ഒഴുകുന്നു.
Remove ads
അവലംബങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
