സിന്ധു-ഗംഗാ സമതലം
തെക്ക് ഭൂമിശാസ്ത്രപരമായ സമതലം From Wikipedia, the free encyclopedia
Remove ads
കത്വിയാർശ്ചി സമതലങ്ങൾ എന്നും അറിയപ്പെടുന്ന സിന്ധു-ഗംഗാ സമതലം ഇന്ത്യയുടെ വടക്ക്, കിഴക്കു ഭാഗങ്ങളുടെ ഭൂരിഭാഗവും, പാകിസ്താനിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഭാഗങ്ങൾ, ബംഗ്ലാദേശിന്റെ ഒട്ടുമുക്കാലും ഭാഗങ്ങൾ എന്നിവ ചേർന്ന വിശാലവും ഫലഭൂയിഷ്ഠവുമായ സമതലങ്ങൾ ആണ്. ഈ സമതലത്തെ നനയ്ക്കുന്ന സിന്ധു, ഗംഗ നദികളുടെ പേരിൽ നിന്നാണ് ഈ സമതലത്തിനു പേര് ലഭിച്ചത്.

സിന്ധൂ-ഗംഗാ സമതലത്തിന്റെ വടക്കുഭാഗം ഹിമാലയ പർവ്വതങ്ങളാണ്. ഹിമാലയത്തിൽ നിന്നും പല നദികളും സിന്ധൂ-ഗംഗാ സമതലത്തിലേയ്ക്കൊഴുകി ഫലഭൂയിഷ്ഠമായ അലൂവിയം ഈ രണ്ട് നദികൾക്ക് ഇടയ്ക്കുള്ള പ്രദേശത്ത് നിക്ഷേപിക്കുന്നു. സമതലത്തിന്റെ തെക്കേ അതിര് വിന്ധ്യ- സത്പുര പർവ്വതനിരകളും ഛോട്ടാ നാഗ്പൂർ പീഠഭൂമിയും ആണ്. പടിഞ്ഞാറുവശത്ത് ഇറാനിയൻ പീഠഭൂമി ഉയരുന്നു.
ലോകത്തിലെത്തന്നെ ഏറ്റവും ജനവാസമുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഇത്. ഏകദേശം 90 കോടി ജനങ്ങൾ ഇവിടെ അധിവസിക്കുന്നു (ലോക ജനസംഖ്യയുടെ ഏഴിൽ ഒന്ന്).
Remove ads
ഇതും കാണുക
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads