പരിക്ക്

From Wikipedia, the free encyclopedia

പരിക്ക്
Remove ads

മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും ഉൾപ്പടെയുള്ള ജീവനുള്ള ഏതൊരു വസ്തുവിന്റെയും ജീവനുള്ള ടിഷ്യുവിനുണ്ടാകുന്ന ശാരീരിക നാശമാണ് പരിക്ക് എന്ന് അറിയപ്പെടുന്നത്. പല്ലുകൾ പോലെയുള്ള കൂർത്തതോ മൂർച്ചയുള്ളതോ ആയ വസ്തുക്കൾ മൂലം, ചൂട് അല്ലെങ്കിൽ തണുപ്പ് മൂലം, വിഷം അല്ലെങ്കിൽ ബയോടോക്സിൻ പോലുള്ള രാസവസ്തുക്കൾ മൂലം, മെക്കാനിക്കലായി തുളച്ചുകയറുന്നത് മൂലം എന്നിങ്ങനെ പല തരത്തിൽ പരിക്കുകൾ ഉണ്ടാകാം. പല മൃഗങ്ങളിലും മുറിവ് ഒരു കോശജ്വലന പ്രതികരണത്തിന് കാരണമാകുന്നു; ഇത് മുറിവ് ഉണങ്ങാൻ പ്രേരിപ്പിക്കുന്ന ജൈവിക പ്രക്രിയയാണ്. സസ്യങ്ങളും മൃഗങ്ങളും അവയുടെ ശരീരത്തിൽ മുറിവ് സംഭവിച്ചാൽ മുറിവ് അടയ്‌ക്കാൻ സഹായിക്കുന്ന പദാർത്ഥങ്ങൾ പലപ്പോഴും പുറത്തുവിടുന്നു, ഇത് ദ്രാവകങ്ങളുടെ നഷ്ടവും ബാക്ടീരിയ പോലുള്ള രോഗകാരികളുടെ പ്രവേശനവും പരിമിതപ്പെടുത്തുന്നു. പല ജീവികളും ആന്റിമൈക്രോബയൽ രാസവസ്തുക്കൾ സ്രവിക്കുന്നു, ഇത് മുറിവിലെ അണുബാധ പരിമിതപ്പെടുത്തുന്നു; കൂടാതെ, മൃഗങ്ങൾക്ക് ഒരേ ആവശ്യത്തിനായി പലതരം രോഗപ്രതിരോധ പ്രതികരണങ്ങളുണ്ട്. ചെടികൾക്കും മൃഗങ്ങൾക്കും പുനർവളർച്ച സംവിധാനങ്ങളുണ്ട്, ഇത് പരിക്ക് പൂർണ്ണമായോ ഭാഗികമായോ സുഖപ്പെടുത്തുന്നതിന് കാരണമാകും.

Thumb
ഒരു വേട്ടക്കാരനാൽ പരിക്കേറ്റ ഒരു ക്രാബിറ്റർ സീൽ
Remove ads

ടാക്സോണമിക് ശ്രേണി

മൃഗങ്ങൾ

Thumb
ഒരു വേട്ടക്കാരന്റെ ആക്രമണത്തിൽ വാൽ പൊഴിക്കുകയും, പിന്നീട് നഷ്ടപ്പെട്ട സ്ഥലത്ത് നിന്ന് വാൽ വീണ്ടും വളരാൻ തുടങ്ങുകയും ചെയ്ത ഒരു സാൻട് ലിസാട്

മൃഗങ്ങളിലെ പരിക്കിനെ ചിലപ്പോൾ അവയുടെ ശരീരഘടനയുടെ മെക്കാനിക്കൽ നാശമായി നിർവചിക്കാറുണ്ട്, [1] എന്നാൽ ഇതിന് വെള്ളത്തിൽ മുങ്ങൽ, പൊള്ളൽ, വിഷബാധ എന്നിവയുൾപ്പെടെ ഏത് കാരണത്താലും ഉള്ള ശാരീരിക നാശത്തിന്റെ വിശാലമായ അർത്ഥമുണ്ട്. [2] ഇരപിടിക്കാനുള്ള ശ്രമങ്ങൾ, വഴക്കുകൾ, വീഴ്ചകൾ, അജിയോട്ടിക് ഘടകങ്ങൾ എന്നിവയിൽ നിന്ന് അത്തരം നാശങ്ങൾ ഉണ്ടാകാം. [2]

പലതരം ഫൈലകളിലെ മൃഗങ്ങളിൽ മുറിവ് ഒരു കോശജ്വലന പ്രതികരണത്തിന് കാരണമാകുന്നു; [3] ഇത് രക്തത്തിന്റെയോ ശരീരദ്രവത്തിന്റെയോ കട്ടപിടിക്കൽ പ്രേരിപ്പിക്കുന്നു, [4] തുടർന്ന് മുറിവ് ഉണങ്ങുന്നു, ഇത് സിനിഡാരിയയിലേതുപോലെ വേഗത്തിലായിരിക്കാം. [3] ആർത്രോപോഡുകൾക്ക് അവരുടെ എക്സോസ്കെലിറ്റൻ ഉണ്ടാക്കുന്ന ക്യൂട്ടിക്കിളിലെ മുറിവുകൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും. [5]

അനെലിഡുകൾ, ആർത്രോപോഡുകൾ, സിനിഡാരിയ, മോളസ്‌ക്കുകൾ, നെമറ്റോഡുകൾ, കശേരുക്കൾ എന്നിവയുൾപ്പെടെ നിരവധി ഫൈലകളിലെ മൃഗങ്ങൾക്ക് പരിക്കിനെത്തുടർന്നുള്ള അണുബാധയെ ചെറുക്കാൻ ആന്റിമൈക്രോബയൽ പെപ്റ്റൈഡുകൾ ഉത്പാദിപ്പിക്കാൻ കഴിയും. [1]

മനുഷ്യർ

Thumb
മനുഷ്യർക്കുണ്ടാകുന്ന പരിക്കുകൾ കൈകാര്യം ചെയ്യാൻ എമർജൻസി മെഡിസിൻ, ട്രോമ സർജറി (ചിത്രീകരിച്ചത്), വേദന കൈകാര്യം ചെയ്യൽ എന്നിവ ഉൾപ്പെടെ വിപുലമായ ചികിത്സാ രീതികളുണ്ട്.

മനുഷ്യരിലെ പരിക്കുകളുടെ പ്രാധാന്യത്തെക്കുറിച്ച് വൈദ്യശാസ്ത്രത്തിൽ വളരെ വിപുലമായി പരാമർശിക്കുന്നുണ്ട്. എമർജൻസി മെഡിസിൻ, പെയിൻ മാനേജ്മെന്റ് എന്നിവയുൾപ്പെടെയുള്ള മിക്ക മെഡിക്കൽ പ്രാക്ടീസുകളും പരിക്കുകളുടെ ചികിത്സയ്ക്കായി സമർപ്പിച്ചിരിക്കുന്ന വൈദ്യ ശാസ്ത്ര ശാഖകളാണ്. [6] [7] മെക്കാനിസം, മുറിവുണ്ടാക്കുന്ന വസ്തുക്കൾ/പദാർത്ഥങ്ങൾ, സംഭവിക്കുന്ന സ്ഥലം, പരിക്കേൽക്കുമ്പോഴുള്ള പ്രവർത്തനം, മനുഷ്യന്റെ ഉദ്ദേശ്യത്തിന്റെ പങ്ക് എന്നിവയുൾപ്പെടെയുള്ള വിഭാഗങ്ങൾ അനുസരിച്ച് ലോകാരോഗ്യ സംഘടന മനുഷ്യരിലെ പരിക്കുകളുടെ ഒരു വർഗ്ഗീകരണം വികസിപ്പിച്ചെടുത്തിട്ടുണ്ട്. [8] പരിക്കുകൾ പലപ്പോഴും ശാരീരിക പ്രശ്നങ്ങൾക്ക് പുറമേ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്നു. [9]

സസ്യങ്ങൾ

Thumb
മിന്നലിൽ പിളർന്ന ഒരു ഓക്ക് മരം, സസ്യങ്ങളിലെ പരിക്കിന്റെ ഒരു അബയോട്ടിക് കാരണമാണിത്.

സസ്യങ്ങളിൽ, കീടങ്ങളും സസ്തനികളും ഉൾപ്പെടെയുള്ള സസ്യഭുക്കുകൾ കഴിക്കുന്നത് മൂലവും, ബാക്റ്റീരിയ, ഫംഗസ് [10] സസ്യ രോഗാണുക്കൾ എന്നിവ മൂലവും, ടിഷ്യൂകൾക്കുണ്ടാകുന്ന കേടുപാടുകൾ മൂലവും,[11] ചൂട്, [12] മരവിപ്പിക്കൽ, [13] വെള്ളപ്പൊക്കം, [14] മിന്നൽ, [15] ഓസോൺ പോലെയുള്ള മലിനീകരണം [16] തുടങ്ങിയ അജൈവ ഘടകങ്ങളിൽ നിന്നും[17] എന്നിങ്ങനെ പലതരത്തിൽ പരിക്കുകൾ സംഭവിക്കാം. കേടുപാടുകൾ സംഭവിച്ചതായി സൂചന നൽകി, [18] കേടുപാടുകൾ സംഭവിച്ച പ്രദേശം അടയ്ക്കുന്നതിനുള്ള വസ്തുക്കൾ സ്രവിച്ചും, [19] ആന്റിമൈക്രോബയൽ രാസവസ്തുക്കൾ ഉൽപ്പാദിപ്പിച്ചും, [20] [21] മുറിവുകൾക്ക് മീതെ വീണ്ടും വളർന്നുകൊണ്ടും സസ്യങ്ങൾ അവയ്ക്ക് സംഭവിച്ച പരിക്കിനോട് പ്രതികരിക്കുന്നു. [22] [23] [24]

Remove ads

കോശത്തിന്റെ പരിക്ക്

ബാഹ്യവും ആന്തരികവുമായ പാരിസ്ഥിതിക മാറ്റങ്ങൾ കാരണം ഒരു കോശത്തിന് സംഭവിക്കുന്ന പരിക്കുകളാണ് സെൽ ഇഞ്ചുറി എന്ന് അറിയപ്പെടുന്നത്. കോശത്തിന്റെ പരിക്കിനുള്ള മറ്റ് കാരണങ്ങളിൽ, ശാരീരിക കാരണങ്ങൾ, രാസവസ്തുക്കൾ, പകർച്ചവ്യാധി, ജൈവികമോ പോഷകപരമോ രോഗപ്രതിരോധപരമോ ആയ മറ്റ് ഘടകങ്ങൾ എന്നിവ ഉലപ്പെടുന്നു. കോശങ്ങളുടെ കേടുപാടുകൾ പഴയപടിയാക്കാവുന്നതോ മാറ്റാനാവാത്തതോ ആകാം. പരിക്കിന്റെ വ്യാപ്തിയെ ആശ്രയിച്ച്, സെല്ലുലാർ പ്രതികരണം അഡാപ്റ്റീവ് ആയിരിക്കാം, സാധ്യമാകുന്നിടത്ത് ഹോമിയോസ്റ്റാസിസ് പുനഃസ്ഥാപിക്കപ്പെടുന്നു. [25] കേടുപാടുകളുടെ തീവ്രത കോശത്തിന്റെ ജൈവികമായ സ്വയം നന്നാക്കാനുള്ള കഴിവിനേക്കാൾ കൂടുതലാകുമ്പോഴാണ് കോശ മരണം സംഭവിക്കുന്നത്. [26] കോശങ്ങളുടെ മരണം, ദോഷകരമായ ഉത്തേജകവുമായി സമ്പർക്കം പുലർത്തുന്നതിന്റെ ദൈർഘ്യവുമായും നാശത്തിന്റെ തീവ്രതയുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. [25]

Remove ads

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads