ഇന്നർ ന്യൂക്ലിയാർ പാളി
From Wikipedia, the free encyclopedia
Remove ads
റെറ്റിനയുടെ ഇന്നർ ന്യൂക്ലിയർ പാളി അല്ലെങ്കിൽ ലെയർ ഓഫ് ഇന്നർ ഗ്രാന്യൂൾസ്, അടുത്തടുത്തായ് പായ്ക്ക് ചെയ്ത നിരവധി കോശങ്ങളാൽ നിർമ്മിതമായ പാളിയാണ്. ഈ കോശങ്ങളിൽ ബൈപോളാർ കോശങ്ങൾ, ഹോറിസോണ്ടൽ സെല്ലുകൾ, അമക്രൈൻ സെല്ലുകൾ എന്നിങ്ങനെ മൂന്ന് തരം കോശങ്ങൾ ഉണ്ട്.
Remove ads
ബൈപോളാർ സെല്ലുകൾ
ഇന്നർ ന്യൂക്ലിയാർ പാളിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ബൈപോളാർ സെല്ലുകൾ വൃത്താകൃതിയിലോ ഓവൽ ആകൃതിയിലോ ഉള്ളവയാണ്.അവ ഓരോന്നും ആന്തരികവും ബാഹ്യവുമായ പ്രോസസുകളായി നീളുന്നു. ബൈപോളാർ കോശങ്ങളെ, റോഡ് ബൈപോളാർ, കോൺ ബൈപോളാർ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
ഹൊറിസോണ്ടൽ സെല്ലുകൾ
പരന്ന സെൽ ബോഡികളുള്ള ഹൊറിസോണ്ടൽ സെല്ലുകൾ റെറ്റിനയിലെ ഇന്നർ ന്യൂക്ലിയർ പാളിയുടെ പുറം ഭാഗത്ത് സ്ഥിതിചെയ്യുന്നു.
അവയുടെ ഡെൻഡ്രൈറ്റുകൾ ഔട്ടർ പ്ലെക്സിഫോം പാളിയിൽ നിരവധി ശാഖകളായി വിഭജിക്കുന്നു, അതേസമയം അവയുടെ അച്ചുതണ്ടുകൾ കുറച്ച് ദൂരത്തേക്ക് തിരശ്ചീനമായി നീണ്ട് ഒടുവിൽ അതേ പാളിയിൽ വ്യാപിക്കുന്നു.
അമക്രൈൻ കോശങ്ങൾ
അമക്രൈൻ സെല്ലുകൾ റെറ്റിനയിലെ ഇന്നർ ന്യൂക്ലിയർ പാളിയുടെ ആന്തരിക ഭാഗത്താണ് കാണപ്പെടുന്നത്. അവയുടെ ഡെൻഡ്രൈറ്റുകൾ ഇന്നർ പ്ലെക്സിഫോം പാളിയിൽ വിപുലമായ മാറ്റത്തിന് വിധേയമാകുന്നു. അവയ്ക്ക് ആക്സിസ്-സിലിണ്ടർ പ്രോസസുകൾ ഉണ്ടെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാലാണ് ഈ പേര് നൽകിയിരിക്കുന്നത്.
പരാമർശങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads