ഇന്റൽ 4004
From Wikipedia, the free encyclopedia
Remove ads
ഇന്റൽ കമ്പനി 1971-ൽ പുറത്തിറങ്ങിയ 4 ബിറ്റ് മൈക്രോപ്രൊസസ്സർ ആണ് ഇന്റൽ 4004, ഇന്റൽ വ്യവസായികാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൈക്രൊപ്രൊസസ്സർ എന്നവകാശപ്പെടുന്ന ഇതിൽ 10 മൈക്രോൺ സാങ്കേതികവിദ്യയായിരുന്നു ഉപയോഗിച്ചിരുന്നത്. ഒരു സെക്കന്റിൽ 92000 നിർദ്ദേശകങ്ങൾ പ്രാവർത്തികമാക്കാനുള്ള കഴിവുണ്ടായിരുന്നു ഈ പ്രൊസസ്സറിന് .
Remove ads
ചരിത്രം
1971, നവമ്പറ് 15 മുതൽ വിപണിയിൽ പ്രവേശിച്ച ഇത് രണ്ട് വശത്തുമായി 16 പിന്നുകളായുള്ള രീതിയിലാണ് ലഭ്യമായിരുന്നത്. ഇന്റൽ രൂപകല്പന ചെയ്തതും നിർമ്മിച്ചതുമായ 4004 ലാണ് ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ മൈക്രോപ്രൊസസ്സർ, അതുവരെ അർദ്ധചാലക മെമ്മറി ചിപ്പുകളായിരുന്നു പ്രധാനമായും ഇന്റൽ നിർമ്മിച്ചിരുന്നത്. ഇന്റലിലെ ഫെഡരികോ ഫാഗിൻ, ടെഡ് ഹോഫ് എന്നിവരും ബിസികോം കമ്പനിയിലെ മസാതോഷി ഷിമ എന്നിവരാണ് ഇതിന്റെ പ്രധാനപ്പെട്ട രൂപകൽപ്പകർ. ഇതിന്റെ കൂടെ സഹായക ചിപ്പുകളും ഇന്റൽ പുറത്തിയിരിക്കുന്നു.
ജപ്പാനീസ് കമ്പനിയായ ബിസികോമിനു വേണ്ടി അവരുടെ കാൽകുലേറ്ററിൽ ഉപയോഗിക്കാനായിരുന്നു ഇത് തുടക്കത്തിൽ നിർമ്മിച്ചിരുന്നത്. 2,300 ട്രാൻസിസ്റ്ററുകളായിരുന്നു 4004 ൽ ഉൾകൊള്ളിച്ചിരുന്നത്, അതിന് ശേഷം വന്ന 8-ബിറ്റ് മൈക്രോപ്രൊസസ്സറായ 8008 ൽ 3,300 ട്രാൻസിസ്റ്ററുകൾ ഉൾക്കൊള്ളിക്കപ്പെട്ടിരുന്നു (പിന്നീട് വന്ന 4040, 4004 ന്റെ പുതുക്കിയ പതിപ്പാണ്).
പിന്നീട് ഇന്റൽ തന്നെ ഇറക്കിയ 8080 മൈക്രോപ്രൊസസ്സറോട് കൂടി ലോകം മൈക്രോപ്രൊസസ്സർ വിപ്ലവത്തിന് സാക്ഷ്യം വഹിക്കപ്പെട്ടു.
ഇന്റൽ 4004 ന് ആദ്യത്തെ ഇലക്ട്രോണിക്ക് കമ്പ്യൂട്ടറായ എനിയാക്കിന്റെ ശേഷിയുണ്ടായിരുന്നു. 1946 ൽ നിർമ്മിക്കപ്പെട്ട എനിയാക്കിന് 27 ടൺ ഭാരവും 680 ചതുരശ്രഅടി തറവിസ്തീർണ്ണവുമുണ്ടായിരുന്നു.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads