വ്യതികരണം
From Wikipedia, the free encyclopedia
Remove ads
രണ്ടോ അതിലധികമോ തരംഗങ്ങൾ ഒരു ബിന്ദുവച്ചു കൂട്ടിമുട്ടുമ്പോൾ സൂപ്പർപൊസിഷൻ നിയമം അനുസരിച്ച്, ആ ബിന്ദുവിന്റെ ആകെ സ്ഥാനാന്തരണം, എല്ലാ തരംഗങ്ങളുടേയും ആകെ ആയതിക്കു തുല്യമായിരിക്കും. ഇങ്ങനെ, അവയുടെ ആയതിയുടെ ആകെത്തുകയുള്ള മറ്റൊരു തരംഗമുണ്ടാവുന്നതിനെയാണു വ്യതികരണം എന്നു പറയുന്നത്. ഒരേ ആവൃത്തിയുള്ള രണ്ടു തരംഗങ്ങളുടെ കാര്യത്തിൽ, ഒരു തരംഗത്തിന്റെ ശൃംഗം മറ്റൊരു തരംഗത്തിന്റെ ശൃംഗത്തിനോടു തന്നെ ചേരുമ്പോൾ, ആയതി ഇരട്ടിയാവുന്നു. ഇതിനെ നിർമ്മിതി വ്യതികരണം അഥവാ കൺസ്ട്രക്റ്റീവ് വ്യതികരണം എന്നു പറയുന്നു. ഒരു തരംഗത്തിന്റെ ശൃംഗം മറ്റൊരു തരംഗത്തിന്റെ ഗർത്തത്തോടു ചേരുമ്പോൾ, ആകെ ആയതി പൂജ്യം ആവുന്നതിനെ വിനാശാത്മക വ്യതികരണം എന്നു പറയുന്നു.

പരിണത തരംഗം |
![]() | |
തരംഗം 1 | ||
തരംഗം 2 | ||
Constructive interference | Destructive interference |
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads