ഇറാനിയൻ ഭാഷകൾ
From Wikipedia, the free encyclopedia
Remove ads
ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിലെ ശാഖയായ ഇന്തോ-ഇറാനിയൻ ഭാഷകളുടെ ഒരു ഉപശാഖയാണ് ഇറാനിയൻ ഭാഷകൾ അഥവാ ഇറാനിക് ഭാഷകൾ[1][2]. ഇറാനിയൻ ഭാഷകൾ സംസാരിക്കുന്നവരെ ഇറാനിയർ എന്നാണ് അറിയപ്പെടുന്നത്. ചരിത്രപരമായി ഇറാനിയൻ ഭാഷകളെ മൂന്ന് തരത്തിൽ തിരിച്ചിരിക്കുന്നു: പഴയ ഇറാനിയൻ (ബി.സി.ഇ. 400 വരെ), മദ്ധ്യ ഇറാനിയൻ (ബി.സി.ഇ. 400 - സി.ഇ. 900), പുതിയ ഇറാനിയൻ (സി.ഇ. 900 ശേഷം). പഴയ ഇറാനിയൻ ഭാഷകളിൽ വ്യക്തതയുള്ളതും രേഖപ്പെടുത്തിയിരിക്കുന്നമായ ഭാഷകൾ പഴയ പേർഷ്യനും അവെസ്താനും (അവെസ്തയിലെ ഭാഷ) ആണ്. മദ്ധ്യ ഇറാനിയൻ ഭാഷകളായി അറിയപ്പെടുന്നവ പാഹ്ലവി (മദ്ധ്യ പേർഷ്യൻ ഭാഷ), പാർത്തിയൻ, ബാക്ട്രിയൻ എന്നിവയാണ്.
2008-ലെ കണക്ക് പ്രകാരം, ഇറാനിയൻ ഭാഷകൾ മാതൃഭാഷയായി സംസാരിക്കുന്നവർ 150-200 ദശലക്ഷം പേരാണ്.[3] എത്‍നോലോഗിന്റെ കണക്ക് പ്രകാരം 86 ഇറാനിയൻ ഭാഷകളാണുള്ളത്.[4][5] അവയിൽ പേർഷ്യൻ, പഷ്തു, കുർദിഷ്, ബലൂചി എന്നിവയാണ് കൂടുതൽ പ്രചാരത്തിലുള്ളത്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads