ഐസോമെർ
From Wikipedia, the free encyclopedia
Remove ads
രസതന്ത്രത്തിൽ, ഒരേ തന്മാത്രാവാക്യമുള്ളതും വ്യത്യസ്ത ഘടനാവാക്യവുമുള്ള സംയുക്തങ്ങളെ ഐസോമെർ എന്ന് വിളിക്കുന്നു[1] . ഇവ കാണിക്കുന്ന പ്രതിഭാസമാണ് ഐസോമെറിസം (സമാവയവത). ഒരേ ഫങ്ഷണൽ ഗ്രൂപ്പുള്ള ഐസോമെറുകൾ മാത്രമേ സാധാരണായായി സമാനമായ രാസ, ഭൗതിക സ്വഭാവങ്ങൾ കാണിക്കാറുള്ളൂ. സമാവയവതയെ പ്രധാനമായും സ്ട്രക്ചറൽ ഐസോമെറിസം (Structural Isomerism), സ്റ്റീരിയോ ഐസോമെറിസം (Stereo Isomerism) എന്നിങ്ങനെ രണ്ടായി വിഭാഗീകരിച്ചിരിക്കുന്നു.
Remove ads
തരങ്ങൾ
ചെയിൻ ഐസോമെറിസം
കാർബൺ ചെയിനിലെ കാർബൺ ആറ്റങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം കൊണ്ടുണ്ടാകുന്നതാണ് ചെയിൻ ഐസോമെറിസം .
ഫങ്ഷണൽ ഗ്രൂപ്പ് ഐസോമെറിസം
ഫങ്ഷണൽ ഗ്രൂപ്പിന്റെ വ്യത്യാസം കൊണ്ടുണ്ടാകുന്നതാണ് ഫങ്ഷണൽ ഗ്രൂപ്പ് ഐസോമെറിസം.
പൊസിഷൻ ഐസോമെറിസം
കാർബൺ ചെയിനിലെ ക്രിയാത്മക ഗ്രൂപ്പിന്റെ സ്ഥാനം (പൊസിഷൻ) മാറുന്നതിനനുസരിച്ച് ഉണ്ടാകുന്നതാണ് പൊസിഷൻ ഐസോമെറിസം.
മെറ്റമെറിസം
ഇത്തരം ഐസോമെറിസം കാണിക്കുന്നത് ഈഥർ ആണ്. ഈഥറിലെ ഓക്സിജനും, ഇരുവശത്തുമുള്ള കാർബൺ ആറ്റങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം കൊണ്ടുണ്ടാകുന്നതാണ് മെറ്റാമെറിസം
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads