ജെ.ഇ.ഡി.ഇ.സി.
From Wikipedia, the free encyclopedia
Remove ads
ജെഇഡിഇസി സോളിഡ് സ്റ്റേറ്റ് ടെക്നോളജി അസോസിയേഷൻ ഒരു സ്വതന്ത്ര അർദ്ധചാലക എഞ്ചിനീയറിംഗ് ട്രേഡ് ഓർഗനൈസേഷനും സ്റ്റാൻഡേർഡൈസേഷൻ ബോഡിയുമാണ്. (JEDEC - Joint Electron Tube Engineering Council)
Remove ads
ലോകത്തിലെ ചില വലിയ കമ്പ്യൂട്ടർ കമ്പനികൾ ഉൾപ്പെടെ 300 ൽ അധികം അംഗങ്ങൾ ജെഇഡിഇസിയിലുണ്ട്. പാർട്ട് നമ്പറുകളുടെ സ്റ്റാൻഡേർഡൈസേഷൻ, ഒരു ഇലക്ട്രോസ്റ്റാറ്റിക് ഡിസ്ചാർജ് (ഇഎസ്ഡി) സ്റ്റാൻഡേർഡ് നിർവചിക്കുന്നത്, ലീഡ് ഫ്രീ നിർമ്മാണ നേതൃത്വം ആണ്.[1]
വാക്വം ട്യൂബ് തരം നമ്പറിംഗുകൾ ഏകോപിപ്പിക്കുന്നതിന് ആർഎംഎയും (പിന്നീട് ഇഐഎ എന്ന് പുനർനാമകരണം ചെയ്തു) നെമയും ജോയിന്റ് ഇലക്ട്രോൺ ട്യൂബ് എഞ്ചിനീയറിംഗ് കൗൺസിൽ (ജെടെക്) സ്ഥാപിച്ചപ്പോൾ ജെ.ഇ.ഡി.ഇ.സി യുടെ ഉത്ഭവം 1944 ലാണ്.
1958 ൽ, അർദ്ധചാലക സാങ്കേതികവിദ്യയുടെ വരവോടെ, EIA, NEMA എന്നിവയുടെ സംയുക്ത ജെടെക്കിന്റെ (JETEC) പ്രവർത്തനം പിന്നീട് ജോയിന്റ് ഇലക്ട്രോൺ ഡിവൈസ് എഞ്ചിനീയറിംഗ് കൗൺസിൽ എന്ന് പുനർനാമകരണം ചെയ്തു.[1]
Remove ads
ഉത്ഭവം

റേഡിയോ മാനുഫാക്ചറേഴ്സ് അസോസിയേഷനും (ആർഎംഎ) നാഷണൽ ഇലക്ട്രിക്കൽ മാനുഫാക്ചറേഴ്സ് അസോസിയേഷനും (നെമ) സംയുക്ത ഇലക്ട്രോൺ ട്യൂബ് എഞ്ചിനീയറിംഗ് കൗൺസിൽ (ജെടെക്) വാക്വം ട്യൂബ് ടൈപ്പ് നമ്പറിംഗുകൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് 1944 മുതൽ ജെ.ഇ.ഡി.ഇ.സി. ആരംഭിക്കുന്നത്. റേഡിയോ വ്യവസായത്തിന്റെ വ്യാപനത്തിലൂടെ സെമികണ്ടക്ടർ ഉപകരണങ്ങൾ ഉൾപ്പെടുത്തുന്നതിനും അർദ്ധചാലക ഉപകരണങ്ങളുടെ മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിനും വേണ്ടി ജെടെക് അതിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ക്രമേണ, ഇഐഎ(EIA), നെമാ(NEMA) എന്നിവയുടെ സംയുക്ത ജെടെകിന്റെ പ്രവർത്തനം 1958 ൽ ജോയിന്റ് ഇലക്ട്രോൺ ഡിവൈസ് എഞ്ചിനീയറിംഗ് കൗൺസിൽ (JEDEC) എന്ന് പുനർനാമകരണം ചെയ്തു.[2]1979 ൽ നെമ അതിന്റെ പ്രവർത്തനം നിർത്തിവച്ചു.[1]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads