ജെയ്‌ഷ് ഇ മൊഹമ്മദ്
From Wikipedia, the free encyclopedia
Remove ads
ജെയ്‌ഷ് ഇ മൊഹമ്മദ് (Jaish-e-Mohammed) (ഉർദു: جيش محمد, (വാഗർത്ഥം "മുഹമ്മദിന്റെ സേന"), ചുരുക്കി JeM; (മറ്റ് എഴുത്തുകൾ Jaish-e-Muhammed, Jaish-e-Mohammad അല്ലെങ്കിൽ Jaish-e-Muhammad) എന്നത് കാശ്മീരിലെ ഒരു ഇസ്ലാമിസ്റ്റ് ഭീകരസംഘടനയാണ്.[1] ഈ സംഘടനയുടെ പ്രധാനലക്ഷ്യം കാശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തുക എന്നതാണ്. ഇതിനായി ഇന്ത്യയിൽ പ്രത്യേകിച്ചും ജമ്മു കാശ്മീരിൽ നിരവധി ഭീകരാക്രമണങ്ങൾ ഈ സംഘടന നടത്തിയിട്ടുണ്ട്.[2][3] 2002 മുതൽ ഇതിനെ പാകിസ്താൻ നിരോധിച്ചിട്ടുണ്ട് എന്ന് പറയുന്നെങ്കിലും അവിടെ അവർ സ്വതന്ത്രമായി പ്രവർത്തിച്ചു വരുന്നു.[4]
ജമ്മു കാശ്മീരിലെ ഏറ്റവും ഭീകരവും മാരകവുമായ സംഘടനയായി കരുതപ്പെടുന്ന [1][5]ജെയ്‌ഷ് ഇ മൊഹമ്മദിനെ ആസ്ത്രേലിയ, കാനഡ, ഇന്ത്യ, യുനൈറ്റെഡ് അറബ് എമിരേറ്റ്സ്, ബ്രിട്ടൻ, അമേരിക്ക, ഐക്യരാഷ്ട്രസഭ എന്നിവ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹർക്കത് ഉൾ മുജാഹിദ്ദീനുമായി ബന്ധമുള്ള പല ഭീകരെയും ഉൾപ്പെടുത്തി പാകിസ്താന്റെ ഇന്റർ സർവീസ് ഇന്റലിജൻസാണ് ജെയ്‌ഷ് ഇ മൊഹമ്മദിനെ ഉണ്ടാക്കിയത് എന്ന് കരുതപ്പെടുന്നു.[6] 1999 -ൽ ഈ തീവ്രവാദികൾ കാഠ്മണ്ഡുവിൽ നിന്നും ദില്ലിയിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിക്കൊണ്ടുപോവുകയും താലിബാൻ നിയന്ത്രണത്തിലുള്ള കാണ്ഡഹാറിൽ ഇറക്കുകയും ചെയ്തു. അവിടെ അവർക്കുവേണ്ടുന്ന സംരക്ഷണം പാകിസ്താന്റെ ഉദ്യോഗസ്ഥരും താലിബാനും നൽകുകയുണ്ടായി. ഒരു യാത്രികന്റെ കഴുത്ത് അറുത്തതിനെത്തുടർന്ന് ഇന്ത്യൻ ഗവണ്മെന്റ് ഭീകരരുടെ ആവശ്യങ്ങൾ അംഗീകരിച്ച് ഭീകരരായ മസൂദ് അസറിനെയും ഒമർ സൈദിനെയും അഹമ്മെദ് സർഗറിനെയും മോചിപ്പിക്കുകയും ചെയ്തു.[7] മോചിതരായ ഭീകരർ ഇന്റർ സർവീസ് ഇന്റലിജൻസിന്റെ സഹായത്തോടെ പാകിസ്താനിലേക്ക് കടന്നു.[6] പുറത്തിറങ്ങിയ അസറിനെ പുതുതായി ഉണ്ടാക്കിയ ജെയ്‌ഷ് ഇ മൊഹമ്മദ് എന്ന സംഘടനയുടെ തലവനാക്കി ഫണ്ടുപിരിവിനായി പാകിസ്താനിലെങ്ങും വിജയശ്രീലാളിതനാക്കി കൊണ്ടുനടക്കുകയും ചെയ്തു.[8]
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads