ജയിംസ് മാഡിസൺ

From Wikipedia, the free encyclopedia

ജയിംസ് മാഡിസൺ
Remove ads

ജയിംസ് മാഡിസൺ, ജൂണിയർ (മാർച്ച് 16, 1751 – ജൂൺ 28, 1836) അമേരിക്കയിലെ രാഷ്ട്രീയനേതാവും രാഷ്ട്രീയകാര്യസൈദ്ധാന്തികനും അവിടത്തെ നാലാമത്തെ പ്രസിഡന്റും (1809–17) ആയിരുന്നു. അദ്ദേഹത്തെ അമേരിക്കൻ "ഭരണഘടനയുടെ പിതാവ്" എന്നാണ് വിളിക്കുന്നത്. കാരണം എെക്യനാടുകളുടെ ഭരണഘടന രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നിർണ്ണായകപങ്കു വഹിക്കുകയും ബിൽ ഓഫ് റൈറ്റ്സ് എഴുതിയുണ്ടാക്കുകയും ചെയ്തു. തന്റെ ജീവിതകാലത്ത് കൂടുതൽ സമയവും രാഷ്ട്രീയനേതാവായാണ് അദ്ദേഹം സേവനം ചെയ്തത്.

വസ്തുതകൾ James Madison, 4th President of the United States ...

ഐക്യനാടുകളുടെ ഭരണഘടന എഴുതിയുണ്ടാക്കിയശേഷം അതിന്റെ തെറ്റു തിരുത്താനായുള്ള ഒരു പ്രസ്ഥാനത്തിനു അദ്ദേഹം നേതൃത്വം വഹിച്ചിരുന്നു. അന്ന് അലക്സാണ്ടർ ഹാമിൽടണും ജോൺ ജേയുമായിചേർന്ന് ഫെഡറലിസ്റ്റ് പെപ്പേഴ്സ് തയ്യാറാക്കി.

Remove ads

ബാല്യകാലവും വിദ്യാഭ്യാസവും

ജയിംസ് മാഡിസൺ ജൂണിയർ അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തെ പോർട്ട് കോൺവേയുടെ അടുത്തുള്ള ബെല്ലെ ഗ്രൂ പ്ലാന്റേഷനിൽ 1751 മാർച്ച് 16 നാണു ജനിച്ചത്. പന്ത്രണ്ടു മക്കളിൽ ഏറ്റവും മൂത്തയാളായിരുന്നു അദ്ദേഹം. ജയിംസ് മാഡിസൺ സീനിയർ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്. അദ്ദേഹത്തിന്റെ മാതാവ് നെല്ലി കോൺ വേ മാഡിസൺ ആയിരുന്നു..

മതം

മാഡിസൺ പ്രായപൂർത്തിയായ ശേഷം മതപരമായ കാര്യങ്ങളിൽ അത്യധികം ഒരു താല്പര്യം കാണിച്ചിരുന്നില്ല.

വിപ്ലവസമരസമയത്തെ സൈനികസേവനം

പ്രിൻസ്ടണിലെ ബിരുദപഠനശേഷം മാഡിസണ് അമേരിക്കൻ കോളനികളും ബ്രിട്ടനുമായുള്ള ബന്ധത്തിൽ താല്പര്യം ജനിച്ചു. ബ്രിട്ടിഷ് നികുതിവൽക്കരണം മൂലം അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള ബന്ധം അക്കാലത്ത് വഷളായിത്തുടങ്ങിയിരുന്നു. 1774ൽ സേഫ്റ്റി എന്ന പ്രാദേശിക സൈന്യസങ്ഹത്തിൽ അദ്ദേഹം അംഗമായി. തന്റെ കുടുമ്പത്തിന്റെ സ്വത്ത് അനുവദിക്കുന്നേടത്തോളം സാമൂഹ്യപ്രവർത്തനം നടത്താനുള്ള തുടക്കം ഇവിടെ അദ്ദേഹം കുറിച്ചു. 1775 ഒക്ടോബറിൽ ഓറഞ്ചു കൗണ്ടിയുടെ സൈന്യവിഭാഗത്തിൽ കമാന്ററായി മാറി. തന്റെ രൂപം കാരണം അദ്ദേഹം പക്ഷെ ഒരു സംഘർഷത്തിലും നേരിട്ടു പങ്കെടുത്തിട്ടില്ല.

ആദ്യകാല രാഷ്ട്രീയജീവിതം

ഒരു ചെറുപ്പക്കരനെന്ന നിലയിൽ അദ്ദേഹം അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്തു. ആങ്ലിക്കൻ ചർച്ചിന്റെ അനുവാദമില്ലാതെ പ്രവർത്തിച്ചതിന് വിർജീനിയായിൽ ബാപ്റ്റിക് ചർച്ചിന്റെ വിശ്വാസികളെ അറസ്റ്റ് ചെയ്യുകയുണ്ടായി. ബാപ്റ്റിക് മതപ്രചാരകനായ എലിജ ക്രെയ്ഗുമായിച്ചേർന്നാണ് അദ്ദേഹം പ്രവർത്തിച്ചതു. അങ്ങനെ മതസ്വാതന്ത്ര്യത്തേപ്പറ്റി തന്റെ നിലപാട് വിപുലീകരിക്കാൻ ഇത്തരം പ്രവർത്തനം സഹായിച്ചു.

മാഡിസൻ വെർജീനിയ രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുണ്ടായിരുന്നു. ജഫ്ഫേഴ്സണുമായിച്ചേർന്ന് അദ്ദേഹം മതസ്വാതന്ത്ര്യത്തിനു വെണ്ടിയുള്ള വെർജീനിയ സ്റ്റാറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം രുപപ്പെടുത്താനും 1786ൽ അതു പാസ്സാക്കിയെടുക്കാനും കഴിഞ്ഞു. ഇതു ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സ്വാധീനം കുറച്ചു. കുടാതെ രാഷ്ട്രം മതകാര്യങ്ങളിൽ ഇടപെടുന്നതിനെ വിലക്കി.

Remove ads

ഭരണഘടനയുടെ പിതാവ്

കോൺഗ്രെസ്സിലെ അംഗം

അവകാശ ബില്ലിന്റെ പിതാവ്

വിദേശനയത്തിന്മേലുള്ള ചർച്ചകൾ

തിരഞ്ഞെടുപ്പു ചരിത്രം

ജനാധിപത്യ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാപനം

വിവാഹവും കുടുംബവും

പിൽക്കാല ജീവിതം

ഇതും കാണൂ

റഫറൻസ്

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads