ജാൻ കോം
From Wikipedia, the free encyclopedia
Remove ads
ജാൻ കോം (ഉക്ക്രെയിൻ: Ян Кум ; 1976 ഫെബ്രുവരി 24ന് ജനനം.) ഒരു ജ്യൂവിഷ് ഉക്ക്രേനിയൻ- അമേരിക്കൻ ഇന്റർനെറ്റ് നിർമ്മാതാവും[1], കമ്പ്യൂട്ടർ പ്രോഗ്രാമറുമാണ്. കോം ഇന്ന് ഫെയിസ്ബുക്ക് ഏറ്റെടുത്തിരിക്കുന്ന മെസേജിംഗ് അപ്പ്ലിക്കേഷനായ വാട്ട്സ് ആപ്പിന്റെ കോ-ഫൗണ്ടറും, സി.ഇ.ഓ യുമാണ്(ബ്രയാൻ അക്റ്റോണിനോടൊപ്പം). 2014 ഫെബ്രുവരിയ്ക്കായിരുന്നു ഫെയ്സബുക്ക് 19ബില്ല്യൺ യു.എസ് ഡോളറിന് വാട്ട്സ് ആപ്പ് സ്വന്തമാക്കിയത്.
2014 -ലെ ലോകത്തിലെ 400 സമ്പന്നരുടെ പട്ടികയിൽ കോം 62-മതായി വന്നു. അന്നത്തെ കണക്കനുസരിച്ച് ഏഴര ബില്ല്യൺ ഡോളറോ അതിൽ കൂടുതലോ ആണ് കോമിന്റെ സമ്പാദ്യം. ആ വർഷത്തെ പുതുതായുള്ള ഉയർന്ന റാങ്കിംഗ് അദ്ദേഹത്തിനായിരുന്നു.[2]
Remove ads
ജീവിതവും ജോലിയും
ഉക്ക്രെയിനിലെ, കീവിലാണ് കോം ജനിച്ചത്.(അന്നത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു.) ഒരു ജ്യവിഷായിരുന്നു കോം. [3]കീവിനു പുറത്തുള്ള ഫാസ്റ്റിവിലാണ് കോം വളർന്നത്, ശേഷം അമ്മയും, അമ്മയുടേയുമൊപ്പം 1992-ന് കാലിഫോർണിയയിലെ മൗണ്ടെയിൻ വ്യൂവിലേക്ക് താമസം മാറ്റി.[4] അവിടത്തെ ഒരു സോഷ്യൽ സപ്പോർട്ട് പ്രോഗ്രാം അവർക്ക് ഒരു മുറി തരപ്പെടുത്തിക്കൊടുത്തു. അന്ന് കോമിന് 16 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ തന്റെ കുടംബത്തിലേക്ക് വരനിരിക്കുകയായരുന്നു. പക്ഷെ ഉക്ക്രെയിനിൽതന്നെ തുടരുകയാണ് ചെയ്തതത്.[5] ആദ്യകാലത്ത് കോമിന്റെ അമ്മ കുഞ്ഞിനെ നോക്കുന്ന പണിയായിരുന്നു ചെയ്തിരുന്നത്, അതേസമയം കോം, ഗ്രോസറി സ്റ്റോറിൽ ക്ലീനറായി ജോലി ചെയ്തു. 18-ാം വയസ്സിലാണ് പ്രോഗ്രാമിംഗിനോട് താത്പര്യം ജനിക്കുന്നത്. അദ്ദേഹം സാൻ ജോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ചേരുകയും, എണസ്റ്റ് ആന്റ യങ്ങ് എന്ന് കമ്പനിയിൽ സെക്കൂരിറ്റി ടെസ്റ്ററായി ജോലി ചെയ്യുകയും ചെയ്തു.
1997-ൽ കോം യാഹുവിലെ ഇൻഫ്രാസ്റ്റ്രക്ച്ചർ എഞ്ചിനീയറായി ചേർന്നു.[6] അതിനു മുമ്പ് തന്നെ ഏണസറ്റ് ആന്റ് യങ്ങിൽ ജോലിചെയ്യുമ്പോൾ തന്നെ ബ്രയാൻ അക്റ്റോണിനെ കോമിന് അറിയാമായിരുന്നു. അടുത്ത 9 വർഷങ്ങൾ അവരൊരുമിച്ച് യാഹൂവിൽ ജോലി ചെയ്തു. 2007-ൽ അവരൊരുമിച്ച് ജോലിയിൽ നിന്ന് വിരമിക്കുകയും, സൗത്ത് അമേരിക്കയിലേക്ക് യാത്ര പോകുകയും അൾട്ടിമേറ്റ് ഫ്രിസ്ബീ കളിക്കുയും ചെയ്തു. അവർ ഫെയ്സ്ബുക്കിൽ ജോലി ചെയ്യാൻ അപേക്ഷിക്കകയും, അതേസമയം തന്നെ രണ്ടു പേരും പരാജയപ്പെടുകയും ചെയ്തു. 2009 ജനുവരിയിൽ അദ്ദേഹംഒരു ഐഫോൺ വാങ്ങുകയും, അന്നേക്ക് ഏഴ് മാസം മാത്രം പ്രായമുള്ള ആപ്പ്സ്റ്റോറ് ആപ്പുകളുടെ പുതിയ ഒരു വാതിൽ തുറക്കുമെന്ന് മനസ്സിലാക്കുകയും ചെയ്തു. അദ്ദേഹം അലെക്സ് ഫിഷ്മാൻ എന്ന തന്റെ കൂട്ടുകാരനോടുമായി തന്റെ ഒരു പുതിയ ആപ്പിനെക്കുറിച്ചുള്ള ചിന്തകൾ പങ്കുവച്ചു. അപ്പോൾ തന്നെ അതിന് കോം വാട്ട്സ് ആപ്പ് എന്ന് പേര് നിർദ്ദേശിച്ചു, കാരണം അത് കേൾക്കാനും വാട്സ് അപ്പ് എന്നായിരുന്നു. ഒരാഴ്ചക്ക് ശേഷം അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ കാലിഫോർണിയയിൽ വച്ച് വാട്ട്സ് ആപപ് ഇങ്ക് തുടങ്ങുകയും ചെയ്തു.[6]
വാട്ട്സ് ആപ്പ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രചാരത്തിലാകുകയും, ഫെയ്സബുക്കിന്റെ സ്ഥാപകമായ മാർക്ക് സുക്കൻബെർഗിന്റെ ശ്രദ്ധപിടിക്കുകയും ചെയ്തു. 2012-ലെ വേനൽക്കാലത്തുതന്നെ സുക്കൻബെർഗ് കോമിനെ വിളിക്കുകയും, രണ്ടുപേരും, കാലിഫോർണിയയിലെ ലോസ് അറ്റ്ലോസിലെ ചായക്കടയിൽ ചർച്ച ആരംഭിക്കുകയും ചെയ്തു. [7]
2014 ഫെബ്രുവരി 9-ന് സുക്കൻബെർഗ് കോമിനെ വീട്ടിലേക്ക് വിളിക്കുകയും, വാട്ട്സ് ആപ്പ് തനിക്ക് വിൽക്കുന്നതുമായുള്ള ചർച്ചകളിലേർപ്പെടുകയും ചെയ്തു. പത്ത് ദിവസത്തിന് ശേഷം വാട്സ് ആപ്പ് 19 ബില്യൺ യു.എസ് ഡോളറിന് ഫെയിസ്ബുക്ക് വാങ്ങിച്ചു..[8][9][10][11][12]
അമേരിക്കയിൽ വച്ച് 2000-ൽ അദ്ദേഹത്തിന്റെ അമ്മ കാൻസർ ബാധിച്ച് അന്തരിച്ചു. 1997-ൽ തന്നെ അച്ഛനും ഉക്ക്രെയിനിൽ വച്ച് അന്തരിച്ചിരുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads