ജോഹന്നാസ് സ്റ്റാർക്ക്

From Wikipedia, the free encyclopedia

ജോഹന്നാസ് സ്റ്റാർക്ക്
Remove ads

ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാന ജേതാവായ ഒരു ജെർമൻ ശാസ്ത്രജ്ഞനായിരുന്നു ജോഹന്നാസ് സ്റ്റാർക്ക് (ജർമ്മൻ ഉച്ചാരണം: [johanəs ʃtaʁk], 15 ഏപ്രിൽ 1874 - 21 ജൂൺ 1957). അദ്ദേഹം ജർമ്മനിയിലെ നാസി ഭരണത്തിൻ കീഴിൽ, ഡച്ച് ഫിസിക് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു. ആനോഡ് കിരണങ്ങളിലെ ഡോപ്ലർ പ്രഭാവം, വൈദ്യുത ഫീൽഡിൽ സ്പെക്ട്രൽ വരികൾ അകന്നു പോകുന്ന പ്രതിഭാസം എന്നിവ കണ്ടെത്തിയതിന് അദ്ദേഹത്തിന് 1919ൽ നോബൽ സമ്മാനം ലഭിച്ചു. സ്റ്റാർക്ക് തന്റെ ശാസ്ത്രജീവിതത്തിൽ 300 ൽ അധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വസ്തുതകൾ ജോഹന്നാസ് സ്റ്റാർക്ക്, ജനനം ...

ദേശീയ സോഷ്യലിസത്തിന്റെ വലിയ വാക്താവായിരുന്നു സ്റ്റാർക്ക്. ആൽബർട്ട് ഐൻസ്റ്റീന്റെയും വെർണർ ഹൈസെൻ ബർഗിന്റെയും "യഹൂദ ഭൗതിക ശാസ്ത്രത്തിനെതിരെ" ഡച്ച് ഫിസിക് എന്ന പ്രസ്ത്ഥാനത്തിലൂടെ, ജെർമ്മൻ ഭൗതികശാസ്ത്രത്തെ നയിക്കാൻ അദ്ദേഹം ശ്രമിച്ചു(വെർണർ ഹൈസെൻ ബർഗ് യഹൂദനല്ല). ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തെ അംഗീകരിച്ച വാർണർ ഹെയ്സൻ ബർഗ്ഗിനെ ഒരു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം കോപാകുലനായി "വെളുത്ത യഹൂദൻ" എന്നു വിളിക്കുകയുണ്ടായി.

Remove ads

കുറിപ്പുകൾ

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads