ജോമോൾ

ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia

Remove ads

മലയാളം സിനിമയിലെ ഒരു പ്രമുഖ നടിയാണ് ജോമോൾ എന്ന ഗൗരി ചന്ദ്രശേഖര പിള്ള. തമിഴിലും ജോമോൾ അഭിനയിച്ചിട്ടുണ്ട്.ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ ജോമോൾ 'മൈഡിയർ മുത്തച്ഛൻ' എന്ന സിനിമയിലും ബാലതാരമായിരുന്നു. 'എന്നു സ്വന്തം ജാനകിക്കുട്ടി' (1998) എന്ന സിനിമയിലൂടെ നായികയായ ജോമോൾക്ക് പ്രസ്തുത ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. നിറം, ദീപസ്തംഭം മഹാശ്ചര്യം, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നിവയാണ് ജോമോളുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ.

വസ്തുതകൾ Gauri Chandrashekar Pillai, ജനനം ...

ഒരു ക്രിസ്തുമതവിശ്വാസിയായിരുന്ന ജോമോൾ മുംബൈയിൽ ജോലിയുള്ള ചന്ദ്രശേഖരൻ പിള്ള എന്നൊരു വ്യക്തിയെ വിവാഹം കഴിക്കുകയും തുടർന്ന് ഹിന്ദുമതം സ്വീകരിച്ച് ഗൗരി ചന്ദ്രശേഖര പിള്ള എന്ന് പേര് മാറ്റുകയും ചെയ്തു.[1] ഈ ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളുണ്ട് .

വിവാഹശേഷം ജോമോൾ സിനിമകളിൽ സജീവമല്ലാതായെങ്കിലും ചില ടെലിവിഷൻ സീരിയലുകളിൽ ഗൗരി എന്ന പേരിൽ അഭിനയിച്ചു വന്നു.

Remove ads

ജോമോൾ അഭിനയിച്ച പ്രധാന ചിത്രങ്ങൾ

  • ജയ് ഗണേഷ് (2024)... Adv. പാർവതി
  • കെയർഫുൾ (2017)... സുജ
  • രാക്കിളിപ്പാട്ട് (2007)... സാവിത്രി
  • തില്ലാന തില്ലാന (2003) ... മാളവിക
  • തിലകം (2002)... ഗീത
  • പുത്തൂരം പുത്രി ഉണ്ണിയാർച്ച (2002)... കന്നി
  • പ്രിയതാ വരാം വേണ്ടും (2001) - തമിഴ്... സ്നേഹ
  • സ്നേഗിതിയെ (2000) - തമിഴ്... സാവിത്രി
  • മേലെവര്യത്തെ മാലാഖകുട്ടികൾ (2000) - ഗോപിക വാരിയർ
  • അരയന്നങ്ങളുടെ വീട് (2000)... സുജ
  • സായാഹ്നം (2000)... വോൾഗ
  • ദീപസ്തംഭം മഹാശ്ചര്യം (1999) ........ ഇന്ദു
  • ഉസ്താദ് (1999)... സറീന
  • നിറം (1999) ... വർഷ
  • ചിത്രശലഭം (1998) ... ദീപ
  • എന്നു സ്വന്തം ജാനകിക്കുട്ടി (1998) ......... ജാനകിക്കുട്ടി
  • മയിൽപ്പീലി കാവ് (1998) ... ഗായത്രി/കുട്ടിമാണി
  • പഞ്ചാബി ഹൗസ് (1998) ... സുജാത
  • സ്നേഹം (1998)... മണിക്കുട്ടി
  • മൈഡിയർ മുത്തച്ഛൻ (1992) ... മായ /ബാലതാരം
  • അനഘ (1989)... മീര
  • ഒരു വടക്കൻ വീരഗാഥ (1989) ...ഉണ്ണിയാർച്ച/ബാലതാരം
Remove ads

ഡബ്ബിങ്

  • കാതൽ : തി കോർ (2023) ജ്യോതികക്ക് വേണ്ടി

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads