കെ2
From Wikipedia, the free encyclopedia
Remove ads
ഏവറസ്റ്റിന് ശേഷം ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കൊടുമുടിയാണ് കെ2 (K2). 8,611 മീറ്റർ (28,251 അടി) ഉയരമുള്ള ഈ കൊടുമുടി ഔദ്യോഗമായി ഇന്ത്യയിലും ഇപ്പോൾ അനധികൃതമായി പാക്-അധീന കാശ്മീരിലുമാണ്. എന്നാൽ ഇത് ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി ആണ്. അതിനാൽ തന്നെ മൗണ്ട് k2 ഇന്ത്യയുടെ ആണെന്ന് നിസംശയം പറയാം. ഹിമാലയ പർവ്വതനിരയുടെ ഭാഗമായി കണക്കാക്കുന്ന കാറക്കോറത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിലേക്കുള്ള ആരോഹണം കഠിനമായതും കയറുന്നതിൽ നാലിലൊരാൾ മരണപ്പെടുന്നതും കാരണം ഇതിന്റെ കഷ്ടതയുടെ പർവ്വതം (Savage Mountain) എന്ന് പറയുന്നു. ഏണ്ണായിരം മീറ്ററിനുമുകളിൽ ഉയരമുള്ള കൊടുമുടികളിൽ അന്നപൂർണ്ണയ്ക്ക് ശേഷം മരണനിരക്ക് കൂടുതലുള്ള പർവ്വതമാണ് ഇത്.
Remove ads
ആരോഹണ ചരിത്രം
ആദ്യകാല ചരിത്രം
1856 ലാണ് ഒരു യൂറോപ്യൻ സർവേ സംഘം ആദ്യമായി ഇത് സർവേ ചെയ്തത്. ഈ സംഘത്തിലെ അംഗമായിരുന്ന തോമസ് മോണ്ട്ഗോമെറി ആണ് ഇതിന് കെ2 (K2) എന്ന പേര് നൽകിയത്. കാറക്കോറം നിരയിലെ രണ്ടാമത്തെ കൊടുമുടി എന്ന സൂചിപ്പിക്കുവാനായിരുന്നു അങ്ങനെ ചെയ്തത്. മറ്റു കൊടുമുടികളായ K1, K3, K4, K5 എന്നിവയുടെ പേരുകൾ യഥാക്രമം മാശെർബ്രം, ബ്രോഡ് പീക്ക്, ഗാഷർബ്രം II, ഗാഷർബ്രം I എന്നിങ്ങനെ പിന്നീട് പേരുകൾ നൽകി.
അവലംബം
കുറിപ്പുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads