കലിംഗ പ്രൈസ്

From Wikipedia, the free encyclopedia

കലിംഗ പ്രൈസ്
Remove ads

സാധാരണക്കാർക്കിടയിൽ ശാസ്ത്രപ്രചാരം നടത്തുന്നതിന് അനിതര സാധാരണമായ സാമർത്ഥ്യം പ്രകടിപ്പിക്കുന്നവർക്കായി യുനെസ്കോ നൽകുന്ന അവാർഡ് ആണ് കലിംഗ പ്രൈസ്.ഒഡീഷയുടെ മുൻ മുഖ്യമന്ത്രിയും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര നേതാവും കലിംഗ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ സ്ഥാപക പ്രസിഡന്റും ആയിരുന്ന ബിജു പട്നായിക് 1952ൽ നൽകിയ സംഭാവന ഉപയോഗിച്ചാണ് ഇതു തുടങ്ങിയത്.[1]. ഈ പ്രൈസ് ലഭിക്കുന്ന പ്രതിഭയ്ക്ക്, ശാസ്ത്രവും സാങ്കേതികവിദ്യയും പൊതുജനങ്ങൾക്കു വേണ്ടി അവർക്കു മനസ്സിലാകുന്ന ഭാഷയിൽ വ്യാഖ്യാനിക്കാനും വിശദീകരിക്കാനുമുള്ള കഴിവുണ്ടായിരിക്കണം. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അന്താരാഷ്ട്രീയ പ്രാധാന്യം ഉന്നയിക്കാൻ പരിശ്രമിക്കേണ്ടതുണ്ട്. അവർ മനുഷ്യകുലത്തെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കാനും, രാജ്യങ്ങളുടെ സാംസ്കാരിക പാരമ്പര്യത്തെ പരിപോഷിപ്പിക്കാനും പൊതുക്ഷേമം മെച്ചപ്പെടുത്താനും ശ്രമിക്കേണ്ടതുണ്ട്. മുൻപു ഈ പ്രൈസ് ലഭിച്ചവരിൽ ശാസ്ത്രജ്ഞരും പത്രപ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകരും എഴുത്തുകാരും ഉണ്ട്.

Thumb
Louis de Broglie, ആദ്യ കലിംഗ അവാർഡ് ലഭിച്ച ലൂഇസ് ഡെ ബ്രോഗ്ലെ

ഓരോ അംഗരാഷ്ട്രവും അവിടെ പ്രവർത്തിക്കുന്ന യുനെസ്കോയുടെ ദേശീയ കമ്മീഷൻ വഴി ഈ പ്രൈസിനായി ഒരു സ്ഥാനാർഥിയെ എങ്കിലും നാമനിർദ്ദേശം ചെയ്യേണ്ടതുണ്ട്. ശാസ്ത്രത്തിന്റെ പോഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയ്ക്കോ മറ്റു ശാസ്ത്ര സംഘടനകൾക്കോ അല്ലെങ്കിൽ ശാസ്ത്ര സാഹിത്യകാരന്മാരുടെ ദേശീയ സംഘടനകൾക്കോ ശാസ്ത്രപത്ര പ്രവർത്തക സംഘടനകൾക്കോ പേരുകൾ യുനെസ്കോയുടെ ദേശീയ കമ്മീഷനോട് ശുപാർശ ചെയ്യാവുന്നതാണ്. വ്യക്തികളിൽ നിന്നുമുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. യുനെസ്കോയുടെ ഡയറക്ടർ ജനറൽ നിയമിക്കുന്ന 4 അംഗ സമിതിയുടെ ശുപാർശ പരിഗണിച്ചാണ് ഡയറക്ടർ ജനറൽ വിജേതാവിനെ തിരഞ്ഞെടുക്കുക. ഈ 4 അംഗ ജഡ്ജിങ് സമിതിയിൽ 3 പേരെ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും ഭൂമിശാസ്ത്രതുല്യത പരിഗണിച്ചാണ് തിരഞ്ഞെടുക്കുക. നാലാമത്തെ ആളെ കലിംഗ ട്രസ്റ്റ് ശുപാർശ ചെയ്യുകയാണ് ചെയ്യുന്നതു. കലിംഗ പ്രൈസ് ലോക ശാസ്ത്രദിനാഘോഷസമയം ഒറ്റ സംഖ്യാ (ഉദാ-2003,2005)വർഷത്തിലാണ് സമ്മാനിക്കപ്പെടുന്നത്.ഇന്ത്യയിലെ ന്യൂദെൽഹിയിൽ വച്ച്, ഇരട്ട വർഷങ്ങളിലും വിതരണം നടത്തുന്നു. 20000 യു.എസ് ഡോളറും ഒരു യുനെസ്കോ ആൽബർട് ഐൻസ്റ്റീൻ വെള്ളിമെഡലുമാണ് സമ്മാനം. ജേതാവിന് 2001 ൽ കലിംഗ പ്രൈസിന്റെ അൻപതാം വാർഷികത്തിനോടനുബന്ധിച്ച് ഇന്ത്യ ഗവണ്മെന്റ്, രുചി രാം സാഹ്നി ചെയറും സമ്മാനിച്ചു വരുന്നു. രുചി രാം സാഹ്നി ചെയറിന്റെ ഉടമയെന്ന നിലയിൽ ജേതാവിന് ഇന്ത്യയിൽ ഇന്ത്യാ ഗവണ്മെന്റിന്റെ അതിഥിയെന്ന നിലയിൽ 2-4 വരെ ആഴ്ചകളോളം സഞ്ചരിക്കാൻ അനുവദിച്ചിരിക്കുന്നു. 2000 യു.എസ്.ഡോളർ ടോക്കണായും ഇതോടൊപ്പം നൽകുന്നുണ്ട്. ശാസ്ത്രപോഷണത്തിനായി നൽകപ്പെടുന്ന, കലിംഗ പ്രൈസ് നടത്തപ്പെടുന്നത് യുനെസ്കോയുടെ സയൻസ് അനാലിസിസ് അന്റ് പോളിസീസ് ഡിവിഷൻ ആണ് .

Remove ads

പശ്ചാത്തലം

കലിംഗ പ്രൈസ് ഇതുവരെ ലഭിച്ചവർ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads