കലീന്യിൻഗ്രാഡ് ഒബ്ലാസ്റ്റ്

From Wikipedia, the free encyclopedia

കലീന്യിൻഗ്രാഡ് ഒബ്ലാസ്റ്റ്map
Remove ads

റഷ്യയുടെ ഫെഡറൽ നിയന്ത്രണത്തിലുള്ള ഒരു പ്രദേശമാണ് കലീന്യിൻഗ്രാഡ് ഒബ്ലാസ്റ്റ് (Russian: Калинингра́дская о́бласть, കലീന്യിൻഗ്രാഡ്സ്കായ ഒബ്ലാസ്റ്റ്). റഷ്യയുമായി കരമാർഗ്ഗം ബന്ധമില്ലാത്ത ഒരു എക്സ്‌ക്ലേവാണിത്. ബാൾട്ടിക് തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 2010-ലെ റഷ്യൻ സെൻസസ് അനുസരിച്ച് ജനസംഖ്യ 941,873 ആണ്.[8]

വസ്തുതകൾ Kaliningrad Oblast, Калининградская область (Russian) ...

കിഴക്കൻ പ്രഷ്യയുടെ ഭാഗമായിരുന്നു ഈ പ്രദേശം. ഒന്നാം ലോകമഹായുദ്ധം മുതൽ 1945 വരെ ഈ പ്രദേശം ജർമനിയുടെ ഒരു എക്സ്‌ക്ലേവായിരുന്നു. 1945-ൽ ഈ പ്രദേശം റഷ്യ പിടിച്ചെടുത്തു. യുദ്ധം അവസാനിക്കും വരെ റഷ്യൻ സൈന്യം ഇവിടെ തുടർന്നു. ഈ പ്രദേശം പിന്നീട് പോസ്റ്റ്ഡാം ഉടമ്പടി പ്രകാരം സോവിയറ്റ് യൂണിയന്റെ ഭാഗമായി. ഇവിടം റഷ്യൻ സോവിയറ്റ് ഫെഡറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ഭാഗമാവുകയായിരുന്നു. തദ്ദേശവാസികളായ ജർമൻ വംശജർ കൊല്ലപ്പെടുകയോ നാടുവിടുകയോ ചെയ്തു. പിന്നീട് റഷ്യക്കാർ ഇവിടെ താമസമാവുകയും റഷ്യൻ ഭൂരിപക്ഷപ്രദേശമായി ഇവിടം മാറുകയും ചെയ്തു.

തെക്ക് പോളണ്ട്, കിഴക്കും വടക്കും ലിത്വേനിയ, പടിഞ്ഞാറ് ബാൾട്ടിക് കടൽ എന്നിവയാണ് ഒബ്ലാസ്റ്റിന്റെ അതിർത്തികൾ. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കും പോളണ്ടിന്റെയും ലിത്വാനിയയുടെയും യൂറോപ്യൻ യൂണിയൻ, നാറ്റോ പ്രവേശനങ്ങൾക്കും ശേഷം കാലീന്യിൻഗ്രാഡ് ഒറ്റപ്പെട്ട അവസ്ഥയിലാണ്. വിസയില്ലാതെ റഷ്യയിലേയ്ക്ക് ഇവിടത്തുകാർക്ക് കടൽമാർഗ്ഗമോ വിമാനമാർഗ്ഗമോ മാത്രമേ യാത്രചെയ്യാനാകൂ.

ഇവിടുത്തെ ഏറ്റവും വലിയ പട്ടണവും ഭരണകേന്ദ്രവുമാണ് കാലീന്യിൻഗ്രാഡ് (പഴയ പേര് കോണിഗ്‌സ്ബെർഗ് എന്നായിരുന്നു). സോവിയറ്റ് രാഷ്ട്രത്തലവനായ മിഖായേൽ കാലീന്യിന്റെ പേരാണ് ഈ സ്ഥലത്തിന് നൽകിയിട്ടുള്ളത്.

ഈ പ്രദേശത്തിന് ഒരു പ്രത്യേക സാമ്പത്തികമേഖലാപദവി റഷ്യ നൽകിയിട്ടുണ്ട്. 2006-ലെ സ്ഥിതിയനുസരിച്ച് റഷ്യയിൽ വിൽക്കുന്ന മൂന്ന് ടെലിവിഷനുകളിൽ ഒന്ന് ഇവിടെ നിർമിച്ചതായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ റഷ്യയിൽ ജനസംഖ്യാവളർച്ച ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലൊന്നാണിത്.[12]

Remove ads

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads