കൽപറ്റ

From Wikipedia, the free encyclopedia

കൽപറ്റ
Remove ads

കേരളത്തിലെ മലയോര വയനാട് മേഖലയിലെ ഒരു നഗരമാണ് കൽപ്പറ്റ. ഉയർന്ന ചെമ്പ്ര കൊടുമുടിയുടെ പാതകളിലേക്കും വെള്ളച്ചാട്ടങ്ങളും വന താഴ്‌വരകളും കാണാതെയുള്ള നീലിമല വ്യൂപോയിൻ്റിലേക്കുള്ള ഒരു കവാടമാണിത്. പട്ടണത്തിന് വടക്ക്, പരമ്പരാഗത ദ്രാവിഡ ശൈലിയിലുള്ള അനന്തനാഥ സ്വാമി ജൈനക്ഷേത്രം കാപ്പിത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഒരു കുന്നിൻ മുകളിലാണ്. തെക്കുകിഴക്കായി, സമൃദ്ധമായ തേയിലത്തോട്ടങ്ങളുള്ള മനോഹരമായ ഒരു ഗ്രാമമാണ് മേപ്പാടി. [1]

കൽപറ്റ
Thumb
കൽപറ്റ
11.605°N 76.083°E / 11.605; 76.083
ഭൂമിശാസ്ത്ര പ്രാധാന്യം നഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല വയനാട്
ഭരണസ്ഥാപനം(ങ്ങൾ) നഗരസഭ
ചെയർമാൻ
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
Thumb
കൽ‌പറ്റ നഗരം
Remove ads

ആരാധനാലയങ്ങൾ

കൽ‌പറ്റ പണ്ട് ഒരു ജൈനമതശക്തികേന്ദ്രമായിരുന്നു. കൽ‌പറ്റ പട്ടണത്തിനടുത്ത് കേരളത്തിലെ തന്നെ പുരാതനമായ ഏതാനും ജൈനക്ഷേത്രങ്ങളുണ്ട്. പുരാതനമായ അനന്തനാഥ സ്വാമി ജൈന ക്ഷേത്രം ഇവിടെയാണ്.[2]

കൽ‌പറ്റയ്ക്ക് അടുത്തുള്ള മറ്റു പ്രധാന ആരാധനാലയങ്ങളും അവയുടെ കൽ‌പറ്റയിൽ നിന്നുള്ള ദൂരവും താഴെ കൊടുത്തിരിക്കുന്നു.[3]

  • വാരാമ്പറ്റ മോസ്ക് - 15 കി.മീ. അകലെ - 300 വർഷം പഴക്കമുള്ള ഈ മോസ്ക് വയനാട്ടിലെ ഏറ്റവും പഴക്കമുള്ള മോസ്ക്കാണ്.
  • കണ്ണാടി ക്ഷേത്രം - 20 കി.മീ. അകലെ - ജൈനനായ പാർശ്വനാഥ സ്വാമിക്കായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ഇവിടത്തെ ആയിരക്കണക്കിന് വിഗ്രഹങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാ‍ടികൾക്ക് പ്രശസ്തമാണ്.
Thumb
മൈസൂർ - കൽപ്പറ്റ വഴിയരികിൽ കണ്ട ഒരു ആന
Remove ads

കൽപറ്റയ്ക്ക് അടുത്തുള്ള വിനോദസഞ്ചാര ആകർഷണങ്ങൾ

കൽ‌പറ്റയ്ക്ക് അടുത്തായി പല വിനോദസ്ഞ്ചാര ആകർഷണങ്ങളും ഉണ്ട്. ചിലത് താഴെ കൊടുത്തിരിക്കുന്നു[4] [5]

Remove ads

എത്തിച്ചേരുവാനുള്ള വഴി

പ്രധാന പട്ടണങ്ങളിൽ നിന്ന് കൽപ്പറ്റയിലേക്കുള്ള ദൂരം താഴെ കൊടുത്തിരിക്കുന്നു.

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനും വിമാനത്താ‍വളവും - കോഴിക്കോട്

അനുബന്ധം

പുറത്തുനിന്നുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads