കപില വത്സ്യായൻ
From Wikipedia, the free encyclopedia
Remove ads
ഭാരതീയ കല, വാസ്തുവിദ്യ, നൃത്തം തുടങ്ങിയ മേഖലകളിലെ പാണ്ഡിത്യംകൊണ്ട് പ്രശസ്തയാണ് ഡോ. കപില വത്സ്യായൻ. (ജനനം: 25 ഡിസംബർ 1928). അവർ മുൻ രാജ്യസഭാ അംഗവുമായിരുന്നു.
മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തരം ബിരുദം നേടിയ കപില ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്നുമാണ് ഗവേഷണബിരുദമെടുത്തത്. സ്വയർ ആൻഡ് സർക്കിൾ ഓഫ് ഇന്ത്യൻ ആർട്സ്, ഭരത: ദി നാട്യശാസ്ത്ര, മാത്രാലക്ഷണം തുടങ്ങിയ അനവധി പ്രസിദ്ധകൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സിന്റെ സ്ഥാപക ഡയറക്ടർ, ഭാരതസർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം, കലാ-സാംസ്കാരിക വകുപ്പ് എന്നിവിടങ്ങളിൽ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചു. ഈ പദവികളിലിരുന്നുകൊണ്ട് അനവധി പരിപാടികൾ സംഘടിപ്പിക്കുവാനും സ്ഥാപനങ്ങൾ ആരംഭിക്കാനും അവർക്ക് കഴിഞ്ഞു.[1]
2006 -ൽ കുറച്ചുകാലവും 2007 -ഏപ്രിൽ മുതൽ 2012 ഫെബ്രുവരിവരെയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Remove ads
കൃതികൾ
- സ്വയർ ആൻഡ് സർക്കിൾ ഓഫ് ഇന്ത്യൻ ആർട്സ്
- ഭരത: ദി നാട്യശാസ്ത്ര
- മാത്രാലക്ഷണം
- 'ക്ലാസിക്കൽ ഇൻഡ്യൻ ആർട്സ് ഇൻ ലിറ്ററേച്ചർ ആൻഡ് ആർട്സ്'
- 'ദ് സ്ക്വയർ ആൻഡ് ദി സർക്കിൾ ഓഫ് ദി ഇൻഡ്യൻ ആർട്സ്',
- ഗീതാഗോവിന്ദത്തെക്കുറിച്ച് എട്ടു വാള്യങ്ങൾ
- 'ഡാൻസ് ഇൻ ഇൻഡ്യൻ പെയിന്റിംഗ്'
പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads