കാർത്തിക് ശിവകുമാർ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
Remove ads
കാർത്തിക് ശിവകുമാർ (തമിഴ് : கார்த்திக் சிவகுமார் ; ജനിച്ചത്: 1977 മെയ് 25) പൊതുവേ അറിയപെടുന്നത് കാർത്തി എന്നാണ്. ഇദേഹം ഒരു തമിഴ് നടനാണ്. നടൻ ശിവകുമാർ അണ് ഇദേഹത്തിന്റെ പിതാവ്. നടൻ സൂര്യയുടെ സഹോദരൻ കൂടിയാണ് ഇദേഹം. 2007-ൽ മികച്ച വിജയം നേടിയ പരുത്തിവീരൻ എന്ന സിനമയിലുടെയാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിനു ഫിലിംഫെയർ തുടങ്ങിയ പല അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഇതിനു ശേഷം ഇദേഹം കൊമേഴ്സ്യൽ ചിത്രങ്ങളായ ആയിരത്തിൽ ഒരുവൻ, പൈയ്യ, നാൻ മഹാൻ അല്ല, സിരുതെയ് എന്നി ചിത്രങ്ങളിലുടേയാണ് തമിഴ് സിനിമയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചത്. ആദ്യത്തെ തുടർച്ചയായ അഞ്ചു ചിത്രങ്ങൾ വൻ ഹിറ്റ് ആയെങ്കിലും പിന്നീട് വന്ന മൂന്നു ചിത്രങ്ങൾ കാർത്തിക്ക് പരാജയമാണ് നൽകിയത്. പക്ഷെ അതിനു ശേഷം ഇറങ്ങിയ ബിരിയാണി എന്ന ചിത്രം കാർത്തിയെ വീണ്ടു തിരിച്ച് എത്തിച്ചു.പിന്നീട് വന്ന മദ്രാസ്, കൊമ്പൻ എന്ന ചിത്രങ്ങളും വിജയിച്ചു. അതിനു ശേഷം 2016ൽ കാർത്തി നായകനായി അഭിനയിക്കുന്ന തമിഴ്, തെലുങ്ക് ധ്വഭാഷ ചിത്രം ഊപിരി/തോഴാ എന്ന ചിത്രത്തിലൂടെ രണ്ടു ഭാഷയിലും കാർത്തി വല്യ ഹിറ്റ് നൽകി. പിന്നീട് വന്ന കഷ്‌മോറാ, കാട്രൂ വെളിയിടായി, ദേവ് എന്നി ചിത്രങ്ങൾ പരാജയപ്പെട്ടു. പിന്നീട് വന്ന കടയികുട്ടി സിംഗം, തമ്പി എന്നി ചിത്രങ്ങൾ ഹിറ്റ് ആയി മാറി. അതിനുശേഷം വന്ന കൈതി, സുൽത്താൻ, വിരുമൻ എന്നി ചിത്രങ്ങൾ വൻ വിജയം കൈവരിച്ചു.അതിനു ശേഷം കമൽ ഹസ്സൻ നായകനായ വിക്രം സിനിമയിൽ കാർത്തി ശബ്ദ സാനിധ്യമായി അഭിനയിച്ചു അതോടെ ലോകേഷ് സിനിമറ്റിക് യൂണിവേഴ്സിന്റെ ആദ്യ നായകനായി കാർത്തി മാറി.പിന്നീട് വന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ നായകവേഷത്തിൽ അഭിനയിച്ചു കാർത്തി തമിഴകത്തിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. ഇപ്പോൾ തമിഴ് സിനിമയിലെ മുൻ നിര നായകന്മാരിൽ ഒരാൾ ആണ് കാർത്തി. പിന്നീട് അദ്ദേഹം രാജു മുരുഗൻ സംവിധാനം ചെയ്യുന്ന ജപ്പാൻ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു ആ ചിത്രം പരാചയപെട്ടു. ഇനി കാർത്തിയുടേതായി പുറത്തിറങ്ങുന്ന ചിത്രം 96 സംവിധായകൻ ചെയ്യാൻ പോകുന്ന പുതിയ ചിത്രം ആണ്. അതിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൈതി 2ൽ ആണ് കാർത്തി അഭിനയിക്കാൻ പോകുന്നത്.
== അഭിനയിച്ച ചിത്രങ്ങൾ ==
Remove ads
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads