കാസർഗോഡ്

From Wikipedia, the free encyclopedia

കാസർഗോഡ്map
Remove ads

12.5°N 75.0°E / 12.5; 75.0

വസ്തുതകൾ

കേരളത്തിലെ കാസറഗോഡ് ജില്ലയിലെ ഒരു നഗരമാണ് കാസറഗോഡ് അഥവാ കാഞ്ഞിരക്കോട്. കാസറഗോഡ് ജില്ലയുടെ ആസ്ഥാനവും ഈ നഗരമാണ്. കാഞ്ഞിരക്കൂട്ടം എന്നർഥം വരുന്ന കുസിരകൂട്‌ എന്ന കന്നഡ വാക്കിനെ മലയാളീകരിച്ച് കാഞ്ഞിരോട് എന്നപേരിലായിരുന്നു ഈ സ്ഥലം പണ്ട് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ മുൻസിപ്പാലിറ്റി കാസറഗോഡാണ്. മലയാളത്തിന് പുറമേ തുളു, ഉർദു, ഹിന്ദുസ്ഥാനി, കൊങ്കണി, മറാഠി, കന്നഡ എന്നീ ഭാഷകൾ സംസാരിക്കുന്നവരേയും ഇവിടെ കാണാം. സപ്തഭാഷാ സംഗമഭൂമി എന്നു കാസറഗോഡ് അറിയപ്പെടുന്നു . കേരളത്തിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് കാസറഗോഡ്‌. യക്ഷഗാനം പ്രചാരത്തിലുള്ള കേരളത്തിലെ ഒരേയൊരു ജില്ല കൂടിയാണ് കാസറഗോഡ്‌. കാസർഗോഡുകാരനായ പാർത്തിസുബ്ബ ആണ് യക്ഷഗാനം എന്ന കലാരൂപം രൂപപ്പെടുത്തിയത് എന്നു കരുതുന്നു. ഒരുപാട് സെലിബ്രിറ്റികളുടെ ജന്മനാട് എന്ന വിശേഷണവും കാസറഗോഡിനുണ്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെ കാസറഗോഡിലെ കുമ്പളയിലാണ്. മുൻ കബഡി ഇന്ത്യൻ ക്യാപ്റ്റൻ ജഗദിഷ് കുംബ്ലെയും കുമ്പള കാരൻ ആണ്.

ഭാരതത്തിൽ ആദ്യമായി ഔദ്യോഗിക പുഷ്പവും, പക്ഷിയും വൃക്ഷവും പ്രഖ്യാപിച്ച ജില്ലയാണു കാസർഗോഡ് ജില്ല. ജില്ലാപഞ്ചായത്തിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു പ്രഖ്യാപനം നടന്നത്.[1] കാസർഗോഡ് എന്ന പേരിനാധാരമായി കരുതുന്ന കാഞ്ഞിരമരമാണ് കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക വൃക്ഷം. പക്ഷികുടുംബത്തിൽ പെട്ട പ്രാപിടിയനായ വെള്ളവയറൻ കടൽപ്പരുന്താണ് (അസിപിട്രിഡേ (Accipitridae)) ഔദ്യോഗിക പക്ഷി. ജലസസ്യമായ പെരിയ പോളത്താളിയാണ് ഔദ്യോഗിക പുഷ്പം.[2] വംശനായ ഭീഷണി നേരിടുന്ന പാലപ്പൂവൻ ആമയാണ് ഔദ്യോഗിക ജീവി. ജില്ലയിലെ ഇരിയണ്ണി, പാണ്ടിക്കണ്ടം മേഖലയിൽ പയസ്വിനിപ്പുഴയിലാണ് ഈ ആമയെ കണ്ടു വരുന്നത്

Thumb
പുലിക്കുന്നിൽ സ്ഥിതി ചെയ്യുന്ന കാസറഗോഡ് നഗരസഭാ കാര്യാലയം

കാസറഗോഡിൻറെ വടക്കു ഭാഗത്ത് 50 കി.മീ മാറി മംഗലാപുരവും 60 കി.മീ കിഴക്ക് പുത്തൂരും സ്ഥിതി ചെയ്യുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads