കാസ്സെൽ

ജർമ്മനിയിലെ ഒരു നഗരം From Wikipedia, the free encyclopedia

കാസ്സെൽmap
Remove ads

കാസ്സെൽ (ജർമ്മൻ ഉച്ചാരണം: [ˈkasl̩]  ( listen))) ജർമ്മനിയിലെ വടക്കൻ ഹെസ്സെയിലെ ഫുൾഡ നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഇത് കാസ്സെൽ ജില്ലയുടെ ഭരണകേന്ദ്രവുമാണ്. 2015 ൽ 2,00,507 നിവാസികൾ ഉണ്ടായിരുന്നു. ഹെസ്സെ-കാസ്സലിന്റെ മുൻ തലസ്ഥാനമായ ഈ നഗരത്തിൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ബെർഗ്‌പാർക്ക് വിൽഹെമംഷോഹെ ഉൾപ്പെടെ നിരവധി കൊട്ടാരങ്ങളും പാർക്കുകളും ഉണ്ട്. സമകാലീന കലകളുടെ ഡോക്യുമെന്റ എക്സിബിഷനുകൾക്കും കാസ്സൽ പ്രശസ്തമാണ്. 25,000 വിദ്യാർത്ഥികളും (2018-ൽ) ഒരു മൾട്ടി കൾച്ചറൽ ജനതയുമുള്ള ഒരു പൊതു സർവ്വകലാശാലയാണ് കാസലിലേത് (2017 ലെ 39% പൗരന്മാർക്കും കുടിയേറ്റ പശ്ചാത്തലം ഉണ്ടായിരുന്നു).

വസ്തുതകൾ കാസ്സെൽ, Country ...
Remove ads

ചരിത്രം

Thumb
കാസ്സൽ, പതിനാറാം നൂറ്റാണ്ടിൽ
Thumb
1648-ൽ കാസ്സലിന്റെ ഭൂപടം.
Thumb
പ്രധാന ഷോപ്പിംഗ് കേന്ദ്രമായ കൊനിഗ്സ്ട്രാസ്

എ.ഡി 913 ലാണ് കാസലിനെ ആദ്യമായി പരാമർശിച്ചത്, അത് കോൺറാഡ് ഒന്നാമൻ രാജാവ് രണ്ട് പ്രവൃത്തികൾ ഒപ്പിട്ട സ്ഥലമായിട്ടായിരുന്നു. ഫുൾഡ നദി മുറിച്ചുകടക്കുന്ന പാലത്തിലെ കോട്ടയായിരുന്നു ഈ സ്ഥലത്തെ ചസെല്ല അല്ലെങ്കിൽ ചസ്സല്ല എന്നാണ് വിളിച്ചിരുന്നത്. പേരിന്റെ ഉത്ഭവത്തെക്കുറിച്ച് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത നിരവധി അനുമാനങ്ങളുണ്ട്. റോമൻ കാലം മുതൽ ഈ പ്രദേശത്ത് താമസിച്ചിരുന്ന ജർമ്മൻ ഗോത്രമായ ചാട്ടിയുടെ കോട്ടയായ പുരാതന കാസ്റ്റെല്ലം കാറ്റോറത്തിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത് എന്നാണ് ഒരു പക്ഷം. മറ്റൊരു അനുമാനം താഴ്വര അല്ലെങ്കിൽ ഇടവേള എന്നർത്ഥം വരുന്ന ഫ്രാങ്കോണിയൻ "കാസ്", ഹാൾ അല്ലെങ്കിൽ സേവന കെട്ടിടം ആയ 'സാലി', എന്നിവയുടെ കൂട്ടിച്ചേരൽ ആണ് കാസ്സെൽ എന്നതാണ്.

1189 ൽ നിന്നുള്ള ഒരു കരാർ കാസലിന് നഗരാവകാശമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു, പക്ഷേ അവ അനുവദിച്ച തീയതി വ്യക്തമല്ല.

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗ്രിം സഹോദരന്മാർ കാസലിൽ താമസിച്ചിരുന്നു. അവർ അവിടെ അവരുടെ മിക്ക യക്ഷിക്കഥകളും ശേഖരിച്ച് എഴുതി. അക്കാലത്ത്, 1803-ഓടെ, ഹെസ്സെ-കാസ്സെൽ ലാൻഡ്‌ഗ്രേവിയേറ്റ് ഒരു പ്രിൻസിപ്പാലിറ്റിയും അതിന്റെ ഭരണാധികാരി പ്രിൻസ്-ഇലക്ടറുമായി ഉയർത്തപ്പെട്ടു. താമസിയാതെ, ഇത് നെപ്പോളിയൻ കൂട്ടിച്ചേർക്കുകയും 1807 ൽ നെപ്പോളിയന്റെ സഹോദരൻ ജെറോമിന്റെ കീഴിൽ ഹ്രസ്വകാല വെസ്റ്റ്ഫാലിയ രാജ്യത്തിന്റെ തലസ്ഥാനമായി മാറുകയും ചെയ്തു. 1813 ൽ എലക്ടറേറ്റ് പുനസ്ഥാപിക്കപ്പെട്ടു. 1866-ൽ കസ്സെൽ പ്രഷ്യ പിടിച്ചെടുക്കുകയും ഹെസ്സെ-നസ്സൗ പ്രവിശ്യയുടെ ഭാഗമാക്കുകയും ചെയ്തു. തുടർന്ന് കാസ്സെൽ ഒരു പ്രമുഖ നിർമ്മാണകേന്ദ്രവും ജർമ്മനിയിലെ ഏറ്റവും വലിയ തീവണ്ടിനിർമ്മാതാക്കളായ ഹെൻഷെൽ & സണിന്റെ ആസ്ഥാനവുമായി.

രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യശക്തികൾ കാസ്സെൽ ബോംബു ചെയ്തു. പതിനായിരത്തോളംപേർ മരിക്കുകയും 1,50,000 ആഅളുകൾക്ക് വീട് നഷ്ടമാവുകയും ചെയ്തു. പഴയ നഗരത്തിന്റെ 90% തകർന്നു. 1945 ആപ്രിലിൽ അമേരിക്കൻ സൈന്യവും ജർമ്മൻ സൈന്യവും കാസ്സെലിൽ യുദ്ധംചെയ്തു. ഇതും കനത്ത നാശനഷ്ടങ്ങൾക്ക് കാരണമായി. യുദ്ധത്തിനുശേഷം മിക്ക അഴയ കെട്ടിടങ്ങളും പുതുക്കിപണിതില്ല. മറിച്ച്, അവ നിന്ന സ്ഥലങ്ങളിൽ 1950-ലെ രീതിയിലുള്ള കീട്ടിടങ്ങൾ നിർമ്മിക്കുകയാണ് ചെയ്തത്.

കാസ്സെലിൽ ഇന്ന് നിരവധി അന്താരാഷ്ട്ര കമ്പനികൾക്ക് നിർമ്മാണശാലകളുണ്ട്. ഫോക്സ്-വാഗൺ, മെർസെഡെസ്-ബെൻസ്, റൈൻമെറ്റൽ, ബോംബാർഡിയർ തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു.

Remove ads

കാലാവസ്ഥ

കാസ്സെലിൽ അനുഭവപ്പെടുന്നത് സമുദ്രത്താൽ രൂപീകരിച്ച കാലാവസ്ഥയാണ് (കോപ്പൻ: Cfb).[2]

ജനസംഖ്യ

മറ്റു രാജ്യങ്ങളിൽനിന്നുമം ഉള്ളവർ:-

കൂടുതൽ വിവരങ്ങൾ Year, Pop. ...
കൂടുതൽ വിവരങ്ങൾ റാങ്ക്, ദേശീയത ...

ഗതാഗതം

Thumb
കാസ്സലിലെ ട്രാമുകൾ

കാസലിന് ഏഴ് ട്രാം ലൈനുകളുണ്ട് (1, 3, 4, 5, 6, 7, 8), സാധാരണയായി ഓരോ 15 മിനിറ്റിലും ട്രാമുകൾ എത്തിച്ചേരും. നഗരം ഒരു സ്റ്റാഡ്ട്ബാൻ (ലൈറ്റ് ട്രയിൻ) ശൃംഘലയും പ്രവർത്തിപ്പിക്കുന്നു. താഴ്ന്ന തറയുള്ള നിരവധി ബസുകൾ കാസ്സൽ പൊതുഗതാഗത സംവിധാനം പൂർത്തിയാക്കുന്നു. താഴ്ന്ന തറയുള്ള ബസുകളുടെ ഉപയോഗം 'കാസ്സെൽ കെർബ്' വികസിപ്പിക്കുന്നതിലേക്ക് നയിച്ചു, ഇത് ബസ് സ്റ്റോപ്പുകളിൽ പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നു.

കാസെൽ സെൻട്രൽ, കാസ്സൽ-വിൽഹെംഷോഹെ എന്നീ രണ്ട് സ്റ്റേഷനുകളിൽ നഗരത്തെ ദേശീയ തീവണ്ടിപ്പാത ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. 1991 ൽ ഹാനോവർ-വെർസ്ബുർഗ് അതിവേഗ തീവണ്ടിപ്പാതയും അതിന്റെ സ്റ്റേഷനും (കാസ്സൽ-വിൽഹെൽ‌ഷെഹെ) നിമ്മിക്കപ്പെട്ടു. അതിവേഗ പാതയിൽ ഇന്റർ‌സിറ്റി എക്‌സ്‌പ്രസ് (ICE), ഇന്റർസിറ്റി തീവണ്ടികൾ എത്തുന്നു.

എ 7, എ 49, എ 44 എന്നീ മോട്ടോർവേകളുമായി കാസ്സൽ ബന്ധിപ്പിച്ചിരിക്കുന്നു.

കാസൽ കാൽഡൻ ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

Remove ads

വിദ്യാഭ്യാസവും ഗവേഷണവും

കാസ്സൽ സർവ്വകലാശാല

Thumb
കാസ്സെൽ സർവ്വകലാശാല

പുതിയതും നൂതനവുമായ അദ്ധ്യാപന മാതൃകകൾ വാഗ്ദാനം ചെയ്യുന്ന പരിഷ്കരണ സർവ്വകലാശാല എന്ന പേരിൽ 1971 ൽ സ്ഥാപിതമായ ഒരു പൊതു ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് കാസ്സെൽ സർവകലാശാല. ഹെസ്സെൻ സംസ്ഥാനത്തെ ഏറ്റവും പുതിയ സർവ്വകലാശാലയാണിത്. നഗര കേന്ദ്രത്തിനും വടക്കൻ നഗര ജില്ലയ്ക്കുമിടയിൽ സജീവമായ ഒരു നഗര-കാമ്പസ് ഉണ്ട്. ഈ പ്രദേശം ഒരു ബഹുരാഷ്ട്ര ജനസംഖ്യയുള്ള തൊഴിലാളിവർഗ മേഖലയാണ്. 2018 ൽ 25,000 വിദ്യാർത്ഥികളാണ് സർവ്വകലാശാലയിൽ ചേർന്നത്, അതിൽ 3,381 പേർ ജർമ്മൻകാരല്ല. ഇരുനൂറ്റി ഇരുപത്തിനാല് വിദ്യാർത്ഥികൾ 2017 ൽ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി.

മറ്റ് സ്ഥാപനങ്ങൾ

  • കാസ്സൽ സ്കൂൾ ഓഫ് മെഡിസിൻ (കെ‌എസ്‌എം)
  • ഫ്രൗൺ‌ഹോഫർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിൻ‌ഡ് എനെർ‌ജി അൻഡ് എനർ‌ജിസിസ്റ്റം ടെക്നിക് (IWES)
  • ഫ്രൗൺ‌ഹോഫർ‌ ഇൻ‌സ്റ്റിറ്റ്യൂട്ട് ഫോർ‌ ബൗഫിസിക് (IBP) പ്രൊജക്റ്റ്-ഗ്രൂപ്പ് കാസ്സൽ
  • ഇൻ‌ഫോർ‌മേഷൻ‌സ് ടെക്നിക്-ഗെസ്റ്റാൽ‌ടംഗ് (ITeG)
  • ഇന്റർനാഷണൽ സെന്റർ ഫോർ ഡവലപ്മെന്റ് ആൻഡ് ഡിസന്റ് വർക്ക് (ICDD) [4]
  • ഇന്റർനാഷണൽ‌സ് സെൻ‌ട്രം ഫോർ‌ ഹോച്ച്‌ചൽ‌ഫോർ‌ചുംഗ് കാസ്സൽ‌ (INCHER)
  • Umweltbewusstes Bauen (ZUB)
  • സെന്റർ ഫോർ ഇന്റർ ഡിസിപ്ലിനറി നാനോസ്ട്രക്ചർ സയൻസ് ആൻഡ് ടെക്നോളജി (CINSaT)
  • എ ജി ഫ്രീഡെൻ‌സ്ഫോർ‌ചുംഗ്
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads