കാഠ്മണ്ഡു താഴ്വര
From Wikipedia, the free encyclopedia
Remove ads
നേപ്പാളിലെ ഒരു ഭൂപ്രദേശമാണ് കാഠ്മണ്ഡു താഴ്വര (നേപ്പാളി: काठमाडौँ उपत्यका). ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള ഒരു പ്രദേശമാണിത്. 130-ലധികം സ്മാരകങ്ങളും അനവധി തീർത്ഥാടന കേന്ദ്രങ്ങളും ഇന്നിവിടെയുണ്ട്. ഇവിടത്തെ 7 പ്രത്യേക കേന്ദ്രങ്ങൾക്ക് യുനെസ്കോ ലോകപൈതൃക സ്ഥാന പദവി നൽകിയിരിക്കുന്നു.
നേപ്പാളിലെ ഏറ്റവും വികസിതവും ജനസാന്ദ്രവുമായ ഈ താഴ്വര ഒരു മുഖ്യ സാമ്പത്തിക കേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവുമാണ്.
കാഠ്മണ്ഡു, ലളിത്പുർ, ഭക്തപുർ എന്നീ ജില്ലകളിലായ് വ്യാപിച്ചിരിക്കുന്ന കാഠ്മണ്ഡു താഴ്വരയുടെ വിസ്തീർണ്ണം 220 ചതുരശ്ര മൈൽ ആണ്. ഭാഗ്മതിയാണ് ഈ താഴ്വരയിലൂടെ ഒഴുകുന്ന ഒരു പ്രധാന നദി.കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റി ഏരിയ, ലളിത്പുർ സബ് മെട്രോപൊളിറ്റൻ ഏരിയ തുടങ്ങിയ നഗരഭാഗങ്ങളും ഈ താഴ്വരയുടെ ഭാഗമാണ്. നേപ്പാളിന്റെ സാംസ്കാരിക-രാഷ്ട്രീയ കേന്ദ്രമാണ് കാഠ്മണ്ഡു താഴ്വര. 1979-ലാണ് യുനെസ്കോ ഈ പ്രദേശത്തിന് ലോകപൈതൃക പദവി നൽകിയത്.
ഇവിടത്തെ ചില പ്രധാന പൈതൃക കേന്ദ്രങ്ങളാണ്:
- ദർബാർ ചത്വരം
- പഠാൻ ദർബാർ ചത്വരം
- ഭക്താപുർ ദർബാർ ചത്വരം
- ചങ്കു നാരായൺ
- സ്വയംഭൂനാഥ് സ്തൂപം
- ബൗദ്ധനാഥ് സ്തൂപം
- പശുപതിനാഥ്
- ബാൽകുമാരി ക്ഷേത്രം
- വാകാച്ചെൻ ക്ഷേത്രം
- Golden Window/Thimi←←←
Remove ads
പുറത്തേക്കുള്ള കണ്ണികൾ
കാഠ്മണ്ഡു താഴ്വര എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- UNESCO -കാഠ്മണ്ഡു താഴ്വര
- UNESCO Advisory Board Evaluation
- കാഠ്മണ്ഡു താഴ്വരയിൽനിന്നുള്ള ചിത്രങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]
- കാഠ്മണ്ഡു താഴ്വരയുടെ 360° വീക്ഷണം Archived 2015-04-04 at the Wayback Machine
- Flickr.com - Scenes & Sights of Kathmandu Valley
- Under the Spell of Ancient Deities Archived 2013-10-30 at the Wayback Machine: writer Austin Pick recounts adventures traveling in the Kathmandu Valley
- whl.travel Kathmandu Guide Archived 2010-05-22 at the Wayback Machine
- : lyrics of the song "Kathmandu" by a Russian band
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads