കാവ
From Wikipedia, the free encyclopedia
Remove ads
പടിഞ്ഞാറൻ പസഫിക് രാഷ്ട്രങ്ങളിൽ(ഫിജി,സമോവ,ടോംഗ,വന്വാട്ടു) ധാരാളമായി കൃഷി ചെയ്തു വരുന്ന ഒരു നാണ്യവിളയാണ് കാവ അഥവാ കാവ-കാവ. (ശാസ്ത്രീയനാമം: Piper methysticum). കാവലാൿറ്റോണുകൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം സംയുക്തങ്ങൾ ഈ ചെടിയിൽ ധാരാളമായി കാണപ്പെടുന്നു. ഈ സസ്യത്തിന്റെ വേരുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന പാനീയം ഒരു നല്ല അനസ്തകികവും പ്രശാന്തകവുമാണ്( anesthetic & sedative).കൂടാതെ ഇത് പല വ്യക്തികളിലും ആത്മീയ ഉണർവും ആഹ്ലാദവും ഉളവാക്കുന്നതായി അനുഭവപ്പെടുന്നുണ്ട്.മനസ്സിന്റെ സ്ഥിരതയും വ്യക്തതയും നഷ്ടപ്പെടാതെ മനസ്സിന്റെ പിരിമുറുക്കം കുറ്ക്കുവാനായാണ് ആളുകൾ പ്രധാനമായും കാവ ഉപയോഗിക്കുന്നത്.പോളിനേഷ്യൻ ദ്വീപുകളായ ഹവായ്,ഫിജി,സമോവ,ടോംഗ,വന്വാട്ടു,മൈക്രോനേഷ്യ എന്നിവിടങ്ങളിലെല്ലാം കാവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.സാമൂഹ്യപരമായ പെരുമാറ്റങ്ങളെ സംബന്ധിച്ച് ചില ആളുകളിൽ ഉടലെടുക്കുന്ന പരിഭ്രാന്തി(social anxiety) കുറയ്ക്കാൻ ഒരു ഔഷധമായി കാവ ഉപയോഗിക്കാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads